40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളില്‍ ജീവിക്കാന്‍ തുടങ്ങുമ്ബോള്‍ ഒരു കാര്യം പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു... ഇന്ദ്രജിത്തിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് പൂര്‍ണ്ണിമ; വൈറലായ കുറിപ്പ് ഏറ്റെടുത്ത് സോഷ്യൽമീഡിയ...

നടന്‍ ഇന്ദ്രജിത്ത് ഇന്ന് തന്റെ നാല്‍പതാം പിറന്നാള്‍ ആഘോഷിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിരിക്കുകയാണ് ഭാര്യ പൂര്‍ണിമ ഇന്ദ്രജിത്ത്.പൂര്‍ണ്ണിമയുടെ ഹൃദയത്തില്‍ തൊടുന്ന വാക്കുകളേറ്റെടുത്തിരിക്കുകയാണ് സോഷ്യല്‍മീഡിയ. '40കളിലേക്ക് സ്വാഗതം പങ്കാളി. നീ നിന്റെ പുതിയ 20കളില്‍ ജീവിക്കാന്‍ തുടങ്ങുമ്ബോള്‍ ഒരു കാര്യം പറയണം എന്ന് ഞാന്‍ ആഗ്രഹിക്കുന്നു. ഭര്‍ത്താവായും അച്ഛനായും സുഹൃത്തായും നീ ഏറ്റവും മികച്ചു തന്നെ നില്‍ക്കുന്നു. പ്രിയപ്പെട്ട ഭര്‍ത്താവിന് പിറന്നാള്‍ ആശംസകള്‍.' മകള്‍ക്കൊപ്പം കളിക്കുന്ന ഇന്ദ്രജിത്തിന്റെ രസകരമായ വീഡിയോയാണ് പൂര്‍ണിമ ഫെയ്‌സ്ബുക്കില്‍ പങ്കുവച്ചത്. കൈ വിരല്‍ മുറിക്കുന്ന മാജിക് മകള്‍ക്ക് കാണിച്ചു കൊടുക്കുന്ന ഇന്ദ്രജിത്തിന്റെ വീഡിയോയാണ് പൂര്‍ണിമ പോസ്റ്റ് ചെയ്തിരിക്കുന്നത്. അച്ഛന്റേയും മകളുടേയും വീഡിയോ സോഷ്യല്‍മീഡിയ ഏറ്റെടുത്തിട്ടുണ്ട്. അതേസമയം മകള്‍ പ്രാര്‍ഥനയും പിറന്നാള്‍ ആശംസകള്‍ നേര്‍ന്നിട്ടുണ്ട്. ലോകത്തിലെ ഏറ്റവും മികച്ച അച്ഛനാണ് ഇന്ദ്രജിത്ത് എന്നാണ് പ്രാര്‍ഥന പറയുന്നത്. അച്ഛന്റെ മകളായി ജനിച്ചതില്‍ അഭിമാനിക്കുന്നെന്നും പ്രാര്‍ത്ഥന കുറിച്ചു. കൂടാതെ അനുജന്‍ പൃഥ്വിരാജും നടന്‍ ടൊവിനോ തോമസുമെല്ലാം താരത്തിന് പിറന്നാളാശംസകളുമായി രംഗത്തെത്തി.
https://www.facebook.com/Malayalivartha


























