എല്ലാവരുടെ ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്നയാള്‍... മഞ്ജു വാര്യര്‍ തുറന്നു പറയുന്നു

മഞ്ജു വാര്യര്‍ എന്ന താരത്തെ സ്‌നേഹിക്കുന്നവരാണ് മലയാളികളില്‍ ഏറെയും. അസുരന്‍ എന്ന ചിത്രത്തിലൂടെ തമിഴകത്തും തിളങ്ങിയ താരം ജീവിതത്തില്‍ തന്നെ ഏറ്റവുമധികം സ്വാധീനിച്ച പുരുഷന്‍ ആരെന്നു തുറന്നു പറയുന്നു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് മഞ്ജു മനസു തുറക്കുന്നത്. 'അച്ഛന്റെ മരണം കഴിഞ്ഞ് ഒരു വര്‍ഷത്തിനുള്ളിലായിരുന്നു ലൂസിഫറിന്റെ ഷൂട്ടിംഗ്. അച്ഛന്റെ ചിത കത്തിക്കുന്ന സീനൊക്കെ വളരെ വികാരപരമായാണ് അഭിനയിച്ചത്. എന്റെ ജീവിതത്തിലും കരിയറിലും ഏറ്റവും സ്വാധീനിച്ച പുരുഷന്‍ അച്ഛനാണ്. എല്ലാവരുടെ ജീവിതത്തിലും നമ്മള്‍ പോലും അറിയാതെ സ്വാധീനിക്കുന്നയാള്‍ അച്ഛന്‍ തന്നെയാകും. അച്ഛന്റെ മരണം ഒരിക്കലും റിക്കവര്‍ ചെയ്യാനാകാത്ത ഒരു വിഷമം തന്നെയാണ്. അന്നും ഇന്നും ആ വിഷമം അതുപോലെ തന്നെയുണ്ട്' മഞ്ജു പറഞ്ഞു.
https://www.facebook.com/Malayalivartha


























