രജിസ്റ്റര്‍ മാരേജ് നടത്താനുള്ള പരിപാടിയായിരുന്നു ഞങ്ങളുടേത്.. വീട്ടുകാരുടെ താല്‍പര്യപ്രകാരമായാണ് തീരുമാനം മാറ്റിയത്... താലി കെട്ടിക്കഴിഞ്ഞതിന് പിന്നാലെ ശ്രീകുമാര്‍ ഞെട്ടിച്ചു; എല്ലാരും നോക്കി നിൽക്കെ ക്യാമറയ്ക്ക് മുൻപിൽ ശ്രീയുടെ അപ്രതീക്ഷിത ആലിംഗനത്തില്‍ എന്ത് ചെയ്യണമെന്നറിയാതെ പകച്ച് പോയി... പ്രണയവിവാഹത്തെക്കുറിച്ച് ശ്രീയും സ്നേഹയും...

മലയാളികളുടെ പ്രിയതാരങ്ങളായ സ്നേഹയും ശ്രീകുമാറും വിവാഹിതരായത് കഴിഞ്ഞദിവസമാണ്. വിവാഹചിത്രങ്ങളും വിശേഷങ്ങളും നിറഞ്ഞ മനസ്സോടെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. തിരുവനന്തപുരത്തിന്റെ മരുമകളായി എത്തിയതിന് ശേഷമുള്ള ഫോട്ടോയും സോഷ്യൽമീഡിയയിൽ വൈറലായിരുന്നു . ഇപ്പോഴിതാ വിവാഹത്തിന് പിന്നാലെയായി വിശേഷങ്ങള്‍ പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഇരുവരും. പാട്ടും അഭിനയവുമൊക്കെയാണ് തങ്ങളെ ചേര്‍ത്തുനിര്‍ത്തുന്നതെന്ന് ഇവര്‍ പറഞ്ഞിരുന്നു. മനസ്സിലെ പ്രണയം പറയാതെ ജീവിതത്തില്‍ ഒരുമിച്ചവരാണ് ഇരുവരും.
വിവാഹം കഴിഞ്ഞുടനെ സംഭവിച്ച ഒരു കാര്യമാണ് താരദമ്ബതികൾ തുറന്ന് പറയുന്നത്. താലി കെട്ടിക്കഴിഞ്ഞതിന് പിന്നാലെയായി ശ്രീകുമാര്‍ സ്‌നേഹയെ കെട്ടിപ്പിടിച്ചിരുന്നു. ശ്രീയുടെ അപ്രതീക്ഷിത ആലിംഗനത്തില്‍ സ്‌നേഹ ഞെട്ടിയിരുന്നു. തന്റെ വീട്ടുകാരും സുഹൃത്തുക്കളുമൊക്കെ സന്തോഷത്തോടെ നില്‍ക്കുന്നത് കണ്ടപ്പോള്‍ അത് പ്രകടിപ്പിക്കാന്‍ തോന്നി. അങ്ങനെയാണ് ഹഗ് ചെയ്തത്. അത് ഭയങ്കര സര്‍പ്രൈസിംഗായിരുന്നു. എല്ലാവരും കൂടി നില്‍ക്കുന്നതും മുന്നിലെ ക്യാമറയുമൊക്കെ കണ്ടപ്പോള്‍ ആകെ വല്ലാതായിപ്പോയെന്നും സ്‌നേഹ പറയുന്നു.ടെലിവിഷനില്‍ മാത്രമല്ല സിനിമയിലും സജീവമാണ് സ്‌നേഹയും ശ്രീകുമാറും. മറിമായമെന്ന ഹാസ്യപരമ്ബരയാണ് ഇവരെ ചേര്‍ത്തുനിര്‍ത്തിയത്. രജിസ്റ്റര്‍ മാരേജ് നടത്താനുള്ള പരിപാടിയായിരുന്നു തങ്ങളുടേത്. വീട്ടുകാരുടെ താല്‍പര്യപ്രകാരമായാണ് തീരുമാനം മാറ്റിയത്. ഇവരുടെ വിവാഹത്തില്‍ സഹപ്രവര്‍ത്തകരും കുടുംബാംഗങ്ങളും ആരാധകരും ഒരുപോലെ സന്തോഷിച്ചിരുന്നു. പ്രണയവിവാഹം തന്നെയായിരുന്നു ഞങ്ങളുടേത്. എന്നാല്‍ അതെങ്ങനെയായിരുന്നുവെന്ന് വ്യാഖ്യാനിക്കറിയില്ല തങ്ങള്‍ക്കെന്നും ഇരുവരും പറയുന്നു.
https://www.facebook.com/Malayalivartha


























