നടന്‍ ദിലീപ് അടക്കം ആറുപ്രതികൾക്ക് കേസില്‍ പ്രധാന തെളിവായ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ ഒരുമിച്ചുകാണിക്കാന്‍ തീരുമാനിച്ച് കോടതി... കൂട്ടത്തിൽ ദിലീപിന്റെ അഭിഭാഷകനും ദൃശ്യങ്ങള്‍ കാണും; കോടതി ബുധനാഴ്ചയാണ് കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സമയം അനുവദിച്ചതെങ്കിലും ദിലീപിന്റെ അഭിഭാഷകന്റെ പ്രത്യേക അഭ്യര്‍ഥന പരിഗണിച്ച് വ്യാഴാഴ്ചത്തേക്ക് മാറ്റി

മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസ്. നടൻ ദിലീപ് വരെ ഉള്ളപ്പെട്ട കേസ് ഏറെ വിവാദമായിരുന്നു, സംഭവം നടന്ന് മൂന്നുവർഷം തികയാൻ മാസങ്ങൾ ബാക്കി നിൽക്കവേയാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ പ്രധാനതെളിവായ ദൃശ്യങ്ങളിൽ തിരിമറി നടത്തിയിട്ടുണ്ടെന്ന് കാണിച്ച് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ പ്രധാന തെളിവായ അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പ്രതികളെ ഒരുമിച്ചുകാണിക്കാന്‍ കോടതി ഉത്തരവിട്ടിരിക്കുകയാണ്. നടന്‍ ദിലീപ് അടക്കം ആറുപ്രതികളാണ് ആവശ്യമുന്നയിച്ചത്. അഡീ. സെഷന്‍സ് കോടതിയുടെ മേല്‍നോട്ടത്തില്‍ വ്യാഴാഴ്ച 11.30-നാണ് ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ അവസരം. ദിലീപിനുപുറമേ സുനില്‍കുമാര്‍ (പള്‍സര്‍), മാര്‍ട്ടിന്‍ ആന്റണി, മണികണ്ഠന്‍, വിജീഷ്, സനല്‍കുമാര്‍ എന്നിവരും അപേക്ഷ സമര്‍പ്പിച്ചിരുന്നു.
നടന്‍ ദിലീപ് ദൃശ്യങ്ങള്‍ ഒറ്റയ്ക്കുപരിശോധിക്കാന്‍ അപേക്ഷ നല്‍കിയെങ്കിലും കോടതി അനുവദിച്ചില്ല. ദൃശ്യങ്ങള്‍ പരിശോധിക്കുന്ന സാങ്കേതിക വിദഗ്ധന്റെ വിവരം രഹസ്യമായി സൂക്ഷിക്കണമെന്നും മൂന്ന് സാങ്കേതികവിദഗ്ധരെ അനുവദിക്കണമെന്നും ദിലീപ് ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. സാങ്കേതിക വിദഗ്ധന്റെ പേര് പ്രതിഭാഗം കഴിഞ്ഞദിവസം കോടതിക്കുകൈമാറി. ദിലീപിന്റെ അഭിഭാഷകനും ദൃശ്യങ്ങള്‍ കാണും.കോടതി ബുധനാഴ്ചയാണ് കുറ്റകൃത്യത്തിന്റെ ദൃശ്യങ്ങള്‍ പരിശോധിക്കാന്‍ സമയം അനുവദിച്ചതെങ്കിലും ദിലീപിന്റെ അഭിഭാഷകന്റെ പ്രത്യേക അഭ്യര്‍ഥന പരിഗണിച്ചാണ് വ്യാഴാഴ്ചത്തേക്ക് മാറ്റിയത്. 2017 ഫെബ്രുവരി 17-നാണ് പള്‍സര്‍ സുനിയും മറ്റുഗുണ്ടകളും ക്വട്ടേഷന്‍പ്രകാരം യുവനടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് അപകീര്‍ത്തികരമായ ദൃശ്യങ്ങള്‍ പകര്‍ത്തിയതെന്നാണ് കേസ്.
https://www.facebook.com/Malayalivartha


























