വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ, പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക!! ഐക്യദാര്‍ഢ്യവുമായി നടി അനശ്വര രാജന്‍... മലയാള സിനിമാരംഗത്ത് നിന്നും പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഉയരുന്നത് കടുത്ത പ്രതിഷേധം

മെഗാസ്റ്റാര്‍ മമ്മൂക്കയും പൗരത്വ ഭേദഗതി ബില്ലിനെതിരെ രംഗത്തുവന്നപ്പോള്‍ ചലച്ചിത്രരംഗത്തുനിന്ന് പലരും ഇതിനെതിരെ പ്രതികരിക്കുകയാണ്. ഇപ്പോഴിതാ പുതുമുഖ നായിക അനശ്വര രാജന്‍ പ്രതിഷേധമറിയിച്ചിരിക്കുകയാണ്. 'വസ്ത്രം കൊണ്ട് തിരിച്ചറിയട്ടെ', 'പൗരത്വ നിയമ ഭേദഗതി പിന്‍വലിക്കുക' തുടങ്ങിയ മുദ്രാവാക്യങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച് തട്ടമിട്ട ചിത്രവും ഉള്‍പ്പെടുത്തിയാണ് അനശ്വരയുടെ പ്രതിഷേധം. എവിടെ, ഉദാഹരണം സുജാത, തണ്ണീര്‍മത്തന്‍ ദിനങ്ങള്‍, ആദ്യരാത്രി എന്നീ സിനിമകളിലൂടെ ശ്രദ്ധേയയാണ് അനശ്വര രാജന്‍. മലയാള സിനിമാരംഗത്ത് പൗരത്വ ഭേദഗതി നിയമത്തിനെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. ജനങ്ങളെ വേര്‍തിരിക്കുന്ന ഇത്തരം നടപടികളെ തള്ളിക്കളയണമെന്നാണ് നടന്‍ മമ്മൂട്ടി പ്രതികരിച്ചത്. പാര്‍വതി തിരുവോത്ത്, ഇന്ദ്രജിത്ത് സുകുമാരന്‍, ലിജോ ജോസ് പല്ലിശേരി, പൃഥ്വിരാജ് സുകുമാരന്‍, ഗീതു മോഹന്‍ദാസ്, കുഞ്ചാക്കോ ബോബന്‍, ആഷിക്ക് അബു, ടോവിനോ തോമസ്, റിമാ കല്ലിങ്കല്‍, ഷെയ്ന്‍ നിഗം, ആന്റണി വര്‍ഗീസ്, ഷൈന്‍ ടോം ചാക്കോ, രജീഷ വിജയന്‍, അനൂപ് മേനോന്‍, സുരാജ് വെഞ്ഞാറമൂട്, ബിനീഷ് ബാസ്റ്റിന്‍ തുടങ്ങിയ മുന്‍നിര താരങ്ങളും ചലച്ചിത്ര പ്രവര്‍ത്തകരും ഒറ്റക്കെട്ടായി ഡല്‍ഹിയിലെ പോലീസ് അതിക്രമത്തെ എതിര്‍ക്കുകയും സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ഐക്യദാര്‍ഢ്യം അറിയിക്കുകയും ചെയ്തിരുന്നു.ഇന്ദ്രജിത്ത്, കുഞ്ചാക്കോ ബോബന്‍, സണ്ണി വെയ്ന്‍, അമല പോള്‍ എന്നിവര്‍ സമരപോരാളി ആയിഷ പോലീസിന് നേരെ വിരല്‍ ചൂണ്ടി നില്‍ക്കുന്ന ചിത്രം പങ്കുവച്ചാണ് ഐക്യദാര്‍ഢ്യം അറിയിച്ചത്.
https://www.facebook.com/Malayalivartha


























