അവള്‍ പോയത് ഒരു ആത്മാവിന് ഭൂമിയില്‍ നിന്ന് കടന്നു പോകാന്‍ കഴിയുന്ന ഏറ്റവും ശുഭ മുഹൂര്‍ത്തത്തിലൂടെ; എട്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞ മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് മലയാളത്തിന്റെ പ്രിയ വാനമ്പാടി

എട്ട് വര്‍ഷം മുന്‍പ് വിട്ടുപിരിഞ്ഞ മകള്‍ക്ക് പിറന്നാള്‍ ആശംസിച്ച് മലയാളത്തിന്റെ പ്രിയ വാനമ്പാടി കെ എസ് ചിത്ര. മകള്‍ നന്ദനയുടെ ചിത്രം ഫെയ്സ്ബുക്കില്‍ പങ്ക് വെച്ചുകൊണ്ടാണ് ചിത്ര പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്.
'ഇന്ന് നിന്റെ പിറന്നാള്‍ ആഘോഷിക്കുമ്പോള്‍ മധുരവും മനോഹരവുമായ എല്ലാ ഓര്‍മ്മകളും ഞങ്ങളുടെ മനസ്സിലേക്ക് ഓടിയെത്തുകയാണ്. നിന്നെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യുന്നു. അത്രയധികം സ്നേഹിക്കുകയും ചെയ്യുന്നു. ഞങ്ങളുടെ പ്രിയപ്പെട്ട നന്ദനയ്ക്ക് അങ്ങ് സ്വര്‍ഗത്തില്‍ മനോഹരമായ ഒരു ജന്മദിനം ആശംസിക്കുന്നു.' എന്ന് ഫേസ്ബുക്കിൽ ചിത്ര കുറിച്ചു.
ഒരു പ്രമുഖ മാഗസിന് അനുവദിച്ച അഭിമുഖത്തിൽ മകളെ പാട്ടി ജീവിതത്തിലെ ചില അനുഭവങ്ങള്‍ ചിത്ര വെളിപ്പെടുത്തിയത് ഇങ്ങനെയാണ്;
'നന്ദനയുടെ വരവിലും പോക്കിലും ജീവിതത്തിലുമെല്ലാം ഒരുപാടൊരുപാട് ദൈവിക നിമിഷങ്ങള്‍ ഉണ്ടായിരുന്നു. സത്യസായിബാബയോട് അനപത്യതാ ദുഖം പങ്കുവച്ചപ്പോള്‍ അദ്ദേഹം പറഞ്ഞു, അടുത്ത തവണ ഇവിടെ വരുന്നത് കുഞ്ഞുമായിട്ടായിരിക്കുമെന്ന്. പിന്നെ ബാബയെ കാണാന്‍ ചെന്നപ്പോള്‍ മോള് കൂടെയുണ്ട്. ഭാഗവതം പറയുന്ന പ്രകാരം അവള്‍ പോയത് ഒരു ആത്മാവിന് ഭൂമിയില്‍ നിന്ന് കടന്നു പോകാന്‍ കഴിയുന്ന ഏറ്റവും ശുഭ മുഹൂര്‍ത്തത്തിലാണ്. 2011 ഏപ്രില്‍ 14. ഉത്തരായനത്തിലെ വിഷു സംക്രാന്തി. ഭഗവാന്‍ കൃഷ്ണന്‍ കടന്നു പോയ അതേ മുഹൂര്‍ത്തം. അതും ജലസമാധി'.
ഏറെനാള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ 2002ലാണ് ചിത്രയ്ക്കും ഭര്‍ത്താവ് വിജയശങ്കറിനും നന്ദന പിറക്കുന്നത്. എന്നാല്‍, ഇവരുടെ ആഹ്ലാദവും ആഘോഷവും അധികം നാള്‍ നീണ്ടില്ല. 2011 ഏപ്രില്‍ 11ന് ദുബായിലെ വില്ലയിലെ നീന്തല്‍ കുളത്തില്‍ വീണ് ഒമ്പത് വയസുകാരിയായ നന്ദന മരണപ്പെടുകയായിരുന്നു.
https://www.facebook.com/Malayalivartha


























