പൗരത്വ ഭേദഗതി ബില്ലിനെതിരെ പ്രതികരണവുമായി നടന്‍ വിനീത് ശ്രീനിവാസന്

ദേശീയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തില്‍ നിരവധി സിനിമാതാരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോള്‍ വിനീത് ശ്രീനിവാസന്‍ ഇതിനെതിരെ പ്രതികരിച്ചിരിക്കുകയാണ്. നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ഞങ്ങളില്‍ നിന്ന് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ എന്നാണ് അദ്ദേഹം പറഞ്ഞത്. ഫേസ്ബുക്കിലൂടെയാണ് വിനീത് തന്റെ നിലപാട് വ്യക്തമാക്കിയത്.
ഫേസ്ബുക് പോസ്റ്റ്:
നിങ്ങള്‍ക്ക് അവര്‍ ന്യൂനപക്ഷമായിരിക്കാം. എന്നാല്‍ ഞങ്ങള്‍ക്ക് അവര്‍ സഹോദരന്‍മാരും സഹോദരിമാരുമാണ്. നിങ്ങളുടെ പൗരത്വഭേദഗതി നിയമവുമെടുത്ത് ഞങ്ങളില്‍ നിന്ന് ദൂരേക്ക് എവിടേക്കെങ്കിലും പോകൂ. പോകുമ്‌ബോള്‍ നിങ്ങളുടെ എല്ലാ ബില്ലുകളും എടുത്തുകൊള്ളൂ, എന്‍ആര്‍സി അടക്കമുള്ളവ.
https://www.facebook.com/Malayalivartha


























