മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത അനുഭവം, ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്‌നുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ല.... നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന...

മലയാള സിനിമയുടെ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടാകാത്ത അനുഭവം, ഉല്ലാസം സിനിമ ഡബ്ബ് ചെയ്യാതെ ഷെയ്‌നുമായി യാതൊരു ചര്‍ച്ചകള്‍ക്കുമില്ല.... നടന്‍ ഷെയ്ന്‍ നിഗത്തിനെതിരായ നിലപാടില്‍ യാതൊരു വിട്ടുവീഴ്ചയുമില്ലെന്ന് നിര്‍മാതാക്കളുടെ സംഘടന. സംഘടന പ്രസിഡന്റ് എം. രഞ്ജിത്താണ് ഇക്കാര്യം വ്യക്തമാക്കിയത്. ഉല്ലാസം സിനിമ ഷെയ്ന്‍ ഡബ്ബ് ചെയ്യുമെന്ന് താര സംഘടനയായ അമ്മ ഉറപ്പ് നല്‍കിയാല്‍ മാത്രം ചര്‍ച്ചയാകാമെന്നും എം.രഞ്ജിത്ത് പറഞ്ഞു.
ഷെയ്‌നെതിരായ തുടര്‍ നടപടികള്‍ ചര്‍ച്ച ചെയ്യുന്നതിന് നിര്‍മാതാക്കളുടെ സംഘടന ഇന്ന് കൊച്ചിയില്‍ യോഗം ചേരാനിരിക്കെയാണ് രഞ്ജിത്ത് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. അതേസമയം, ഇന്നത്തെ യോഗത്തില്‍ തനിക്ക് അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്ന് ഷെയ്ന്‍ നിഗം പ്രതികരിച്ചു.
"
https://www.facebook.com/Malayalivartha


























