ഇതുവരെയുള്ള ജീവിതത്തില്‍ ഞാന്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല... ആദ്യമായിട്ട് ഞാനൊരു കാര്യം ചോദിക്കുകയാണ്... അതു ചെയ്തു തരണം... ഉപ്പയെ ധിക്കരിച്ച് ഞാന്‍ വിവാഹം കഴിക്കില്ല; വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവര്‍ ആയതുകൊണ്ട് തന്നെ ആദ്യം വീട്ടില്‍ പൊട്ടിത്തെറിയുണ്ടായി... അഞ്ചു വർഷത്തെ പ്രണയ വിവാഹത്തെ കുറിച്ച് ഫൈസലും ശിക്ഷയും

നായിക റിയാലിറ്റി ഷോയിലൂടെ ഹൃദയം കവര്‍ന്ന ഗായിക ശിഖ പ്രഭാകറുമായുള്ള പ്രണയം പൂവണിഞ്ഞ സന്തോഷത്തിലാണ് ഫൈസല്‍. അഞ്ചു വർഷത്തെ പ്രണയത്തിന് ശേഷമാണ്ഗായകനും സംഗീത സംവിധായകനുമായ ഫൈസൽ റാസിയും ഗായിക ശിഖ പ്രഭാകരനും വിവാഹിതരായത്. റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകരുടെ മനം കവർന്ന ഗായികയാണ് ശിഖ പ്രഭാകർ. കാളിദാസ് നായകനായി എത്തിയ 'പൂമരം' എന്ന സിനിമിലെ 'ഞാനും ഞാനുമെന്റാളും…' എന്ന ഒറ്റ പ്രണയഗാനം കൊണ്ടു തന്നെ പ്രേക്ഷകരുടെ പ്രിയ താരമായി മാറിയ സംഗീത സംവിധായകനാണ് ഫൈസല്‍ റാസി.
വ്യത്യസ്ത മത വിഭാഗത്തില്‍പ്പെട്ടവര്‍ ആയതുകൊണ്ട് തന്നെ ആദ്യം വീട്ടില്‍ പൊട്ടിത്തെറിയുണ്ടായി എന്ന് ഫൈസല്‍ പറയുന്നു. പ്രണയ വിവാഹത്തെ കുറിച്ച് ഫൈസല്‍ പറയുന്നതിങ്ങനെയാണ്.'എന്റെ വീട്ടിലും ശിഖയുടെ വീട്ടിലും വിവാഹ കാര്യം പറഞ്ഞപ്പോള്‍ സാധാരണ എല്ലാ വീട്ടിലും ഉണ്ടാകുന്ന പൊട്ടിത്തെറി ഉണ്ടായി. വീട്ടില്‍ ഉമ്മയ്ക്ക് എന്റെ സുഹൃത്ത് എന്ന നിലയില്‍ ശിഖയെ വലിയ ഇഷ്ടമാണ്. എന്നാല്‍ ഇനി ജീവിതത്തില്‍ മുഴുവന്‍ ഇവള്‍ എന്റെ കൂട്ടായി വേണം എന്ന് പറഞ്ഞപ്പോള്‍ ആകെ പരിഭ്രമമായി. ഉപ്പയുടെ കാര്യവും അങ്ങനെ തന്നെ.
'ഇതുവരെയുള്ള ജീവിതത്തില്‍ ഞാന്‍ ഒന്നും ആവശ്യപ്പെട്ടിട്ടില്ല. ആദ്യമായിട്ട് ഞാനൊരു കാര്യം ചോദിക്കുകയാണ്. അതു ചെയ്തു തരണം. ഉപ്പയെ ധിക്കരിച്ച് ഞാന്‍ വിവാഹം കഴിക്കില്ല. എന്നെങ്കിലും വിവാഹം കഴിക്കുന്നെങ്കില്‍ അതു ശിഖയെ മാത്രമായിരിക്കും.' അതാണ് ഉപ്പയോട് പറഞ്ഞത്.' എന്നാല്‍ തന്റെ ഇഷ്ടം അതാണെങ്കില്‍ അങ്ങനെയാകട്ടെ എന്നായിരുന്നു തന്റെ അച്ഛന്റെ നിലപാടെന്നും ശിഖ പങ്കുവച്ചു. 'എനിക്ക് എന്തു കാര്യത്തിനും അച്ഛനും അമ്മയും ചേട്ടനും ഒപ്പം വേണം. അവരുടെ അനുവാദമില്ലാതെ ഞാന്‍ എന്റെ ഇഷ്ടത്തിനു പിന്നാലെ പോകില്ല എന്നാണ് വീട്ടില്‍ ഞാന്‍ പറഞ്ഞത്. വീട്ടുകാരെല്ലാവരും അനുഗ്രഹിച്ചുള്ള വിവാഹം. അതു മാത്രമായിരുന്നു ആഗ്രഹം. തുടക്കത്തില്‍ അമ്മയ്ക്ക് കുറച്ച് കണ്‍ഫ്യൂഷന്‍ ഉണ്ടായിരുന്നു. ചേട്ടനാണ് പറഞ്ഞു മനസ്സിലാക്കിയത്. 'എവിടെ ആയാലും അവള്‍ സന്തോഷമായി ഇരിക്കുന്നതല്ലേ നമുക്ക് പ്രധാനം' എന്ന് ചേട്ടന്‍ അമ്മയോടു ചോദിച്ചു. എന്റെ അമ്മാവന്മാര്‍ക്കും ഫൈസിയെ ഇഷ്ടമായി. അതോടെ അമ്മ കൂളായി.' ശിഖ പറഞ്ഞു.
https://www.facebook.com/Malayalivartha


























