എല്ലാരുടെയും അനുഗ്രഹത്തോടെ എന്റെ പുതിയ ചുവട് വയ്പ് ആരംഭിക്കുന്നു... ഒരുപാട് നാളത്തെ ആഗ്രഹമാണ് ഇതിലൂടെ സഫലമാകുന്നത്... തുറന്ന് പറഞ്ഞ് ഉമ നായര്‍

വാനമ്പാടിയിലെ നിര്‍മ്മല ഏട്ടത്തിയായി മലയാളികളുടെ ഇഷ്ടതാരമായി മാറിയ താരമാണ് ഉമാ നായര്‍. വാനമ്ബാടിയില്‍ നിന്നും അല്‍പ്പം ഇടവേള എടുത്ത് ഉമാ നായര്‍ പൂക്കാലം വരവായി എന്ന പരമ്ബരയിലെ ജ്യോതിര്‍മയി ആകാനായിരുന്നു. ഇപ്പോള്‍ താരം പരമ്ബരയില്‍ പ്രത്യക്ഷപെട്ടു തുടങ്ങിയിരിക്കുന്നു.
ഫേസ് ബുക്ക് പോസ്റ്റിലൂടെ…
' എല്ലാരുടെയും അനുഗ്രഹത്തോടെ എന്റെ പുതിയ ചുവട് വയ്പ് സീരിയല്‍ പൂക്കാലം വരവായി ആരംഭിക്കുന്നു. കഥാപാത്രം ജ്യോതിര്‍മയി, എന്റെ ഒരുപാട് നാളത്തെ ആഗ്രഹം ആയിരുന്നു ടി എസ് സജി ചേട്ടന്റെ ടീമില്‍ വര്‍ക്ക് ചെയുക എന്നത് അതാണ് ഇപ്പോള്‍ സാധിച്ചത്. പൂക്കാലം വരവായി കുടുംബത്തിനും സജി ഏട്ടനും,എല്ലാവര്ക്കും നന്ദി. എന്നെ സ്നേഹിക്കുന്ന എന്റെ എല്ലാ അവസ്ഥയിലും കൂടെ നില്‍ക്കുന്ന എന്റെ പ്രിയപ്പെട്ടവരെ പ്രാര്‍ത്ഥിക്കണം കൂടെ ഉണ്ടാകണം എന്നും എപ്പോഴും' എന്നാണ് താരം ഫേസ് ബുക്ക് പോസ്റ്റിലൂടെ പറയുന്നത്. താരത്തിന്റെ പോസ്റ്റിന് കടുത്ത പിന്തുണയാണ് ആരാധകരുടെ ഭാഗത്ത് നിന്നും ലഭിക്കുന്നത്.
https://www.facebook.com/Malayalivartha


























