കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിൽ നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ദ്ധനുമായി ചേര്‍ന്ന് പരിശോധിക്കാം

മലയാള സിനിമ ലോകത്തെ ഒന്നടങ്കം ഞെട്ടിച്ച സംഭവമായിരുന്നു കൊച്ചിയിൽ നടിയെ തട്ടികൊണ്ട് പോയി ആക്രമിച്ച കേസ്. നടൻ ദിലീപ് വരെ ഉള്ളപ്പെട്ട കേസ് ഏറെ വിവാദമായിരുന്നു, സംഭവം നടന്ന് മൂന്നുവർഷം തികയാൻ മാസങ്ങൾ ബാക്കി നിൽക്കവേയാണ് കേസിന്റെ വിചാരണ നടപടികൾ ആരംഭിച്ചത്. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് വിചാരണ നടക്കുന്നത്. കേസിലെ പ്രധാനതെളിവായ ദൃശ്യങ്ങളിൽ തിരിമറി നടത്തിയിട്ടുണ്ടെന്ന് കാണിച്ച് ദിലീപ് സുപ്രീംകോടതിയെ സമീപിച്ചിരുന്നു. അതിന് പിന്നാലെ ദൃശ്യങ്ങൾ പ്രതികൾക്ക് കൊടുക്കില്ല പകരം കാണിക്കാം എന്ന വിധി ഉണ്ടായത്. ഇന്നാണ് കേസില്‍ ദൃശ്യങ്ങളുടെ പകര്‍പ്പ് ദിലീപ് ഉള്‍പ്പെടെയുള്ള പ്രതികള്‍ക്ക് ഇന്ന് വിദഗ്ദ്ധനുമായി ചേര്‍ന്ന് പരിശോധിക്കാണ് കോടതി നിർദ്ദേശിച്ചിരിക്കുന്നത്.കൊച്ചിയിലെ വിചാരണക്കോടതിയില്‍ അടച്ചിട്ട മുറിയിലായിരിക്കും പരിശോധന. നടിയെ ആക്രമിച്ച് മൊബൈലില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ പ്രധാന തെളിവാണ്.
https://www.facebook.com/Malayalivartha


























