സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കുന്നത്.. പ്രശ്നങ്ങളെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നുമില്ല!! മനസ് തുറന്ന് മഞ്ജു വാര്യര്‍

പ്രേക്ഷകരുടെ ഇഷ്ട താരമാണ് മഞ്ജു വാര്യര്‍. ഇപ്പോഴിതാ തന്റെ ജീവിതത്തിലുണ്ടാകുന്ന വിവാദങ്ങളെ എങ്ങനെയാണ് നേരിടുന്നതെന്ന് തുറന്ന് പറയുകയാണ് താരം. സത്യം അറിയുന്ന നമ്മള്‍ എന്തിന് പേടിക്കണമെന്ന് മഞ്ജു വാര്യര്‍. വിവാദങ്ങളെ കുറിച്ച് മനസ്സ് തുറക്കുകയാണ് മഞ്ജുവാര്യര്‍. ജീവിതം മുന്നേറുന്നതിനിടയില്‍ സംഭവിക്കുന്ന കാര്യങ്ങളായാണ് താന്‍ അതിനെയൊക്കെ കണക്കാക്കുന്നതെന്നും അത്തരം പ്രശ്നങ്ങളെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നും മഞ്ജു പറഞ്ഞു. വിവാദങ്ങളെ അതിജീവിക്കാന്‍ വലിയ ബുദ്ധിമുട്ടൊന്നും ഇല്ലെന്നാണ് മഞ്ജുവിന്റെ അഭിപ്രായം. ജീവിതത്തില്‍ ഒരു ഫ്ളോയില്‍ അങ്ങനെ പോകുന്നു. അതിനിടയില്‍ വരുന്ന കാര്യങ്ങളാണിത്. അത്രയേ കണക്കാക്കുന്നുള്ളൂ. ഒന്നും പ്രതികരണം പോലും അര്‍ഹിക്കുന്നില്ല. സത്യമറിയാവുന്ന നമ്മളെന്തിനാണ് പേടിക്കുന്നതെന്നും മഞ്ജു ചോദിക്കുന്നു. ഒരു കാര്യവും പരിധിയില്‍ കൂടുതല്‍ തന്നെ ബാധിക്കാന്‍ അനുവദിക്കാറില്ല. അങ്ങനെ മനഃപൂര്‍വം തടഞ്ഞു നിര്‍ത്തുന്നതൊന്നുമല്ല. ഇത്ര കാലത്തെ ജീവിതാനുഭവങ്ങള്‍ വച്ച് എല്ലാത്തിനെയും അതിന്റെ ഒഴുക്കിലങ്ങനെ വിടുന്നു, അത്രമാത്രമെന്നും മഞ്ജു വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























