അന്ന് സെറ്റിൽ നിന്നും മമ്മൂട്ടി ഇറങ്ങി.. എന്റെ പട്ടി അഭിനയിക്കും ഈ സിനിമ എന്നു ദേഷ്യപ്പെട്ടു ഒറ്റ പോക്ക്!! ആ സംഭവത്തെകുറിച്ച് ജയറാം പറയുന്നത് ഇങ്ങനെ...

മലയാളത്തിൽ താരരാജാക്കന്മാരിൽ ഒരാളാണ് മമ്മൂട്ടി. മെഗാസ്റ്റാര്‍ മമ്മൂട്ടിയുമായി വളരെ അടുത്ത സുഹൃത്ത് ബന്ധം പുലര്‍ത്തുന്ന നടനാണ് ജയറാം. ഇപ്പോഴിതാ മമ്മൂട്ടിയുടെ രസകരമായ ഒരു പഴയ കഥയുമായി എത്തിയിരിക്കുകയാണ് ജയറാം. ഒരു ചാനല്‍ പ്രോഗ്രാമിനിടെ സംവിധായകന്‍ സിദ്ദിഖ്, നടന്‍ കലാഭവന്‍ ഷാജോന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ജയറാം ഈ കഥ പറയുന്നത്. മൃഗയ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കോഷില്‍ മമ്മൂട്ടി ജോയിന്‍ ചെയ്ത ദിവസത്തെ കുറിച്ചാണ് ജയറാം പറയുന്നത്. കോഴിക്കോടായിരുന്നു ഷൂട്ട്. ആ സമയത്ത് മറ്റൊരു ചിത്രത്തിന്റെ ജോലിയുമായി ജയറാമും കോഴിക്കോടുണ്ടായിരുന്നു. അങ്ങനെ ജയറാമും മൃഗയയുടെ സെറ്റില്‍ ഉള്ളപ്പോഴാണ് മമ്മൂട്ടി അവിടേക്ക് വരുന്നത്. അതില്‍ പുലി വേട്ടക്കാരന്‍ ആയാണ് മമ്മൂട്ടി അഭിനയിക്കുന്നത്. ഷൂട്ടിംഗിന് വേണ്ടി സംഘട്ടന സംവിധായകന്‍ ഗോവിന്ദ് രാജ് കൊണ്ടു വന്നത് ഒരു ഒറിജിനല്‍ പുലിയെ ആയിരുന്നു. റാണി എന്നാണ് പുലിയുടെ പേരെന്നും പാവം ആണെന്നും പറഞ്ഞാല്‍ കേള്‍ക്കുന്ന അനുസരണയുള്ള പുലി ആണെന്നുമാണ് ഗോവിന്ദ് രാജ് പറഞ്ഞത്. എന്നാല്‍ ഗോവിന്ദ് രാജ് പറഞ്ഞതില്‍ പൂര്‍ണ്ണ വിശ്വാസം വരാത്ത മമ്മൂട്ടി പുലിയെ ഒന്നു കൂട് തുറന്നു വിടാന്‍ നിര്‍ദേശിച്ചു. അതുപ്രകാരം പുലിയെ ഗോവിന്ദ് രാജ് കൂടു തുറന്നു വിട്ടതും ആ പുലി നേരെ പാഞ്ഞു അവിടെ കെട്ടിയിട്ടിരുന്ന ഒരു ആടിനെ ഒറ്റയടിക്ക് കൊന്നു കടിച്ചു വലിച്ചു കൊണ്ട് കൂട്ടിലേക്ക് പോയി. ഗോവിന്ദ് രാജ് പറഞ്ഞത് ഒന്നും പുലി അനുസരിച്ചില്ല. ഇത് കണ്ടതോടെ എന്റെ പട്ടി അഭിനയിക്കും ഈ സിനിമ എന്നു ദേഷ്യപ്പെട്ടു പറഞ്ഞു കൊണ്ട് മമ്മൂട്ടി സെറ്റില്‍ നിന്നു ഒറ്റ പോക്ക് ആയിരുന്നു എന്നാണ് ജയറാം പറയുന്നത്. എന്നാല്‍ ഈ മെരുങ്ങാത്ത പുലിയുമായാണ് മമ്മൂട്ടി ചിത്രത്തില്‍ ഏറ്റുമുട്ടുന്നത്.
https://www.facebook.com/Malayalivartha


























