ആദ്യമായി പൊതുവേദിയിൽ തിളങ്ങി ഇളയ ദളപതിയുടെ ഭാര്യ; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ദളപതി വിജയിനെ പോലെ തന്നെ പ്രേക്ഷകർക്ക് ഏറെ ഇഷ്ടമാണ് താരത്തിന്റെ പത്നിയെയും. ഇളയ ദളപതി വിജയ്‌യുടെ ഉയര്‍ച്ചകളിലും വീഴ്ചകളിലും ഒപ്പം നില്‍ക്കുന്ന ആളാണ് ഭാര്യ സംഗീത. ഭര്‍ത്താവിനൊപ്പം സിനിമയുടെ ഓഡിയോ ലോഞ്ചിലോ പ്രമോഷന്‍ പരിപാടികളിലോ ഒന്നും സംഗീത പങ്കെടുക്കാറില്ല. സംഗീതയുടെ ഫോട്ടോ പോലും വളരെ വിരളമായി മാത്രമേ കണ്ടിട്ടുളളൂ. ഇപ്പോഴിതാ ഇതാദ്യമായി പൊതുവേദിയില്‍ എത്തിയിരിക്കുകയാണ് സംഗീത. ചാനല്‍ അവാര്‍ഡിനു വേണ്ടിയായിരുന്നു സംഗീതയുടെ വരവ്. നടി സിമ്രാനാണ് സംഗീതയ്ക്ക് അവാര്‍ഡ് നല്‍കിയത്. ക്യൂട്ട് പുഞ്ചിരിയോടും വിനയത്തോടും കൂടിയ പെരുമാറ്റത്തിലൂടെ സംഗീത ആരാധകരുടെ കയ്യടി നേടി. ആദ്യമായി സ്റ്റേജിലെത്തിയ സംഗീതയോട് നന്ദി മാത്രം പറഞ്ഞോളൂ എന്നാവശ്യപ്പെട്ട് അവതാരക മൈക്ക് കൈമാറിയതും ശ്രദ്ധിക്കപ്പെട്ടു
https://www.facebook.com/Malayalivartha


























