കാമുകന് പിറന്നാള്‍ ആശംസകള്‍ അറിയിച്ച് നടി സുസ്മിത സെന്‍....

ഒരു കാലത്ത് ബോളിവുഡില്‍ തിളങ്ങിയ താരം സുസ്മിത സെന്‍ അഭിനയ ജീവിതത്തില്‍ നിന്നും ഒരു ഇളവേള എടുത്തിരിക്കുകയായിരുന്നു. എന്നാല്‍ അധികം വൈകാതെ സിനിമയിലേക്ക് തന്നെ വരാനുള്ള തയ്യാറെടുപ്പിലാണ് സുസ്മിത സെന്‍. പക്ഷേ നടിയുടെ വിവാഹത്തിന് വേണ്ടി ആരാധകര്‍ കാത്തിരിക്കുകയാണെങ്കിലും വിവാഹക്കാര്യം സുസ്മിത ഇതുവരെ തുറന്ന് പറഞ്ഞിട്ടില്ല. എങ്കിലും കാമുകനൊപ്പമുള്ള ചിത്രങ്ങള്‍ നിരന്തരം പങ്കുവെക്കുകയാണ് നടി.
സുസ്മിതയുടെ കാമുകനായ റോഹ്മാന്‍ ഷോവലിന്റെ പിറന്നാളിന് ആശംസ അറിയിച്ച് കൊണ്ടെത്തിയിരിക്കുകയാണ് നടിയിപ്പോള്‍. 'നിങ്ങളെ ഓര്‍ത്ത് ഞാന്‍ അഭിമാനിക്കുന്നു. നീയാണ് എന്റെ ജീവിതത്തിലെ റോഹ്മാന്‍സ്, എന്റെ പ്രാര്‍ഥനയ്ക്കുള്ള മറുപടി ദൈവം തന്ന ഏറ്റവും നല്ല സമ്മാനം. നിങ്ങളുടെ മൂന്ന് മാലാഖമാര്‍ നിങ്ങളെ എത്രമാത്രം സ്‌നേഹിക്കുന്നുവെന്ന് നിങ്ങള്‍ അറിഞ്ഞിരിക്കണം. എന്റെ ബര്‍ത്ത് ഡേ ബോയിക്ക് പിറന്നാള്‍ ആശംസകള്‍' എന്നും നടി കുറിക്കുന്നു.
43 വയസുകാരിയായ സുസ്മിത കഴിഞ്ഞ വര്‍ഷമായിരുന്നു റോഹ്മാന്‍ ഷോവലുമായി ഡേറ്റിങ് ആരംഭിക്കുന്നത്. അതിന് മുന്‍പ് രണ്ട് പെണ്‍കുട്ടികളെ ദത്തെടുത്ത് സിംഗിള്‍ മദറായി താമസിക്കുകയായിരുന്നു സുസ്മിത. ഇതോടെ സിനിമാ അഭിനയം പാടെ ഉപേക്ഷിച്ചു. ഇപ്പോള്‍ തിരിച്ച് വരവിന്റെ പാതയിലാണ് നടി.

https://www.facebook.com/Malayalivartha


























