എന്റെ വീട്ടില്‍ പൊടി ഉണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കും; ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത താത്പര്യങ്ങളാണ്... തുറന്നടിച്ച് ഉണ്ണി മുകുന്ദന്‍

മലയാളികളുടെ ഇഷ്ട യുവതാരമാണ് ഉണ്ണിമുകുന്ദൻ. അടുത്തകാലത്തായി ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ടുണ്ടായ മലയാള സിനിമയിലെ വിവാദത്തില്‍ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഉണ്ണി മുകുന്ദന്‍. വിവാദത്തിനിടെ നിര്‍മ്മാതാക്കളുടെ സംഘടന മലയാള സിനിമയിലെ യുവതാരങ്ങള്‍ക്കിടയില്‍ ലഹരി ഉപയോഗം വന്‍ തോതില്‍ നടക്കുന്നതായി വെളിപ്പെടുത്തിയിരുന്നു. ഇതിനെ പ്രതികൂലിച്ച് നിരവധി താരങ്ങള്‍ രംഗത്തെത്തിയിരുന്നു. ഇപ്പോഴിതാ ഏറ്റവുമൊടുവിലായി ഈ വിഷയത്തില്‍ പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് യുവതാരം ഉണ്ണി മുകുന്ദന്‍. അടുത്തകാലത്തുണ്ടായ ചില സംഭവങ്ങളെ ഉയര്‍ത്തിക്കാട്ടി യുവതാരങ്ങളെല്ലാം ലഹരിയ്ക്ക് അടിമകളാണെന്ന് വരുത്തി തീര്‍ക്കാനുള്ള ബോധപൂര്‍വ്വമായ ഒരു ശ്രമം പലയിടത്തും കാണുന്നതായി ഉണ്ണിമുകുന്ദന്‍ വ്യക്തമാക്കി. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈലിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് ഉണ്ണി ഇക്കാര്യം തുറന്ന് പറഞ്ഞത്. അഭിനേതാക്കളെ മൊത്തമായി കരിവാരിത്തേയ്ക്കുന്ന ആരോപണങ്ങളാണ് ഇത്തരത്തിലുള്ളതെന്നും താന്‍ ജീവിതത്തില്‍ ലഹരി ഉപയോഗിക്കാറില്ലെന്നും ഉണ്ണി പറഞ്ഞു. തന്റെ വീട്ടില്‍ പൊടി ഉണ്ടെങ്കില്‍ അത് പ്രോട്ടീന്‍ പൊടിയായിരിക്കുമെന്നും ജീവിതത്തില്‍ ഓരോരുത്തര്‍ക്കും വ്യത്യസ്ത താത്പര്യങ്ങളായിരിക്കുമെന്നും ഉണ്ണി മുകുന്ദന്‍ പറയുന്നു. താന്‍ കൂടുതല്‍ സമയവും ജിമ്മിലാണ് ചെലവഴിക്കാറുള്ളതെന്നും അത് വലിയ കുറ്റമായി ഉയര്‍ത്തിക്കാണിക്കുന്നവരോട് തനിക്ക് ചോദിക്കാനുള്ളത് എന്തുകൊണ്ട് സിനിമയ്ക്കുള്ളിലെ ഇത്തരം മോശം പ്രവണതകള്‍ക്കെതിരെ മുന്നോട്ട് വരുന്നില്ല എന്നാണെന്നും കാടടച്ച് വെടിവെയ്ക്കുന്ന രീതി നല്ലതല്ലെന്നും ഉണ്ണി മുകുന്ദന്‍ ചൂണ്ടിക്കാട്ടി.
https://www.facebook.com/Malayalivartha


























