ബിഗ് ബോസ് വീണ്ടും എത്തി... മത്സരാര്‍ഥികളെ പരിചയപ്പെടുത്തി ലാലേട്ടന്‍

മോഹന്‍ലാല്‍ അവതാരകനായിട്ടെത്തുന്ന റിയാലിറ്റി ഗെയിം ഷോ ബിഗ് ബോസ് വീണ്ടും എത്തിയിരിക്കുകയാണ്. റിയാലിറ്റി ഷോ യില്‍ മത്സരാര്‍ഥികളായി ആരൊക്കെ എത്തുമെന്ന് കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ പ്രേക്ഷകരുടെ കാത്തിരിപ്പുകള്‍ വെറുതേയാവില്ലെന്ന് വ്യക്തമാക്കി കൊണ്ടുള്ള താരങ്ങളാണ് ഇത്തവണ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്.
ആദ്യ മത്സരാര്‍ഥിയായി വിളിച്ചത് രജനി ചാണ്ടിയാണ്. ഒരു മുത്തശിഗദ എന്ന സിനിമയിലൂടെ വെള്ളിത്തിരയിലെത്തിയ നടിയാണ് രജനി. ഡ്രംസ് വായിച്ച് കൊണ്ടാണ് നടി ബിഗ് ബോസ് വേദിയിലേക്ക് ആദ്യമെത്തിയത്. നടിയും അവതാരകയുമായ എലീന പടിക്കലാണ് രണ്ടാമത് മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് എത്തിയിരിക്കുന്നത്. ആര്‍ ജെ രഘു ആണ് മൂന്നാമതായി ബിഗ് ബോസിലേക്ക് എത്തുന്നത്.
നേരത്തെ ആരാധകര്‍ കാത്തിരുന്നത് പോലെ നടിയും അവതാരകയുമായ ആര്യയാണ് നാലാമതായി ബിഗ് ബോസില്‍ മത്സരിക്കാന്‍ എത്തിയിരിക്കുന്നത്. പാഷണം ഷാജി എന്ന പേരില്‍ അറിയപ്പെടുന്ന സാജു നവേദയ ആണ് അഞ്ചാമതായി ബിഗ് ബോസിലേക്ക് എത്തിയത്.
ആറാമതായി വീണ നായരും ഹൗസിലേക്ക് എത്തി. നടി മഞ്ജു പത്രോസാണ് ഏഴാമത്തെ മത്സരാര്‍ഥിയായി ബിഗ് ബോസിലേക്ക് എത്തിയത്.
ഗായകനായി അറിയപ്പെട്ട പരീക്കുട്ടി പെരുമ്പാവൂരാണ് ബിഗ് ബോസിലെ മറ്റൊരു മത്സരാര്‍ഥി.
https://www.facebook.com/Malayalivartha


























