ബിക്കിനി അണിഞ്ഞ് ഹോട്ട് ലുക്കില് ഗായിക സോന മോഹപാത്ര

സ്വിമ്മിങ് സ്യൂട്ട് ധരിച്ച് കടലോരത്തുനിന്നുള്ള ഹോട്ട് ഫോട്ടോ പങ്കുവെച്ച് 43കാരിയായ ബോളിവുഡ് ഗായിക സോന മോഹപാത്ര. ഗായികയില്‍ നിന്നും ഇത്രയും പ്രതിക്ഷിച്ചില്ലെന്നാണ് ആരാധകര്‍ പറയുന്നത്. സംസ്‌കാരത്തിന് യോജിക്കുന്ന വസ്ത്രമല്ലെന്നും സോന ഗൗരവക്കാരിയാണെന്നാണ് വിചാരിച്ചിരുന്നതെന്നും ഇത്തരമൊരു വസ്ത്രം ധരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും ആളുകള്‍ കമന്റു ചെയ്തു. മോശം കമന്റുകള്‍ക്ക് സോന മറുപടി നല്‍കുന്നവിധം വീണ്ടും പോസ്റ്റിട്ടു. ചെറിയ വസ്ത്രങ്ങള്‍ ധരിക്കുന്നതു കൊണ്ട് ഒരു സ്ത്രീ ആക്രമിക്കപ്പെടുന്നതിനെ ഒരിക്കലും ന്യായീകരിക്കാവുന്നതല്ല. ഞാന്‍ വളരെ സീരിയസ് ആയ വ്യക്തി ആണെന്നാണ് പലരും കരുതുന്നത്. നിങ്ങളുടെ കാഴ്ചപ്പാട് അങ്ങനെയായതിനാല്‍ ഞാന്‍ ഖാദി ധരിക്കുകയോ ശരീരം മുഴുവന്‍ മറച്ചു നടക്കുകയോ ചെയ്യണോ? സംസ്‌കാരത്തെക്കുറിച്ചുള്ള നിങ്ങളുടെ സങ്കല്‍പ്പങ്ങളോ കുലസ്ത്രീ സങ്കല്‍പ്പങ്ങളോ എന്റെ ബാധ്യതയല്ല. അതിനാല്‍ ഇതില്‍ ഞാന്‍ ഒട്ടും ഖേദിക്കുന്നില്ല. താന്‍ തന്റെ ശരീരത്തില്‍ അഭിമാനിക്കുന്നതായും സോന ട്വിറ്ററില്‍ കുറിച്ചു. ഗായകരായ അനു മാലിക്, കൈലാഷ് ഖേര്‍ എന്നിവര്‍ക്കെതിരെ 2018ല്‍ മീ ടു ആരോപണങ്ങളുമായി രംഗത്തെത്തിയ ഗായകരില്‍ പ്രധാനിയാണ് സോന. സല്‍മാന്‍ ഖാനെതിരെയും സോന വിവാദ പ്രസ്താവനകള്‍ നടത്തിയിരുന്നു.

https://www.facebook.com/Malayalivartha


























