അനൂപും ദർശനയും തമ്മിലുള്ള വിവാഹത്തിന് ദര്‍ശനയുടെ കുടുംബത്തിന് എതിർപ്പുണ്ടായിരുന്നു... വർഷങ്ങൾ നീണ്ട സൗഹൃദം പ്രണയത്തിലേക്ക് വഴിമാറിയപ്പോൾ ചുക്കാന്‍ പിടിച്ചത് കറുത്തമുത്തിലെ മറ്റൊരു നടി; സഹ സംവിധായകന്‍ അനൂപ് കൃഷ്ണനുമായി ദര്‍ശനയുടെ വിവാഹം ഞെട്ടിച്ചത് മിനിസ്ക്രീൻ പ്രേക്ഷകരെ... ആരുമറിയാതെ പോയ ആ പ്രണയ കഥ ഇങ്ങനെ...

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ദേവിയായി തിളങ്ങിയ ദർശന. ഏതുവേഷവും തനിക്ക് അനായാസം വഴങ്ങും എന്ന് തെളിയിച്ച നടി വളരെ വേഗമാണ് സുമംഗലീഭവ എന്ന സീരിയലിലൂടെ മിനി സ്‌ക്രീനില്‍ തന്റെ സ്ഥാനം ഉറപ്പിച്ചത്. കറുത്തമുത്തിലെ ഗായത്രിയായെത്തി പ്രേക്ഷകരുടെ മനം കവര്‍ന്ന നടി പിന്നീട് ഒട്ടനവധി പരമ്ബരകളിലൂടെ പ്രേക്ഷകരുടെ മുന്‍പിലേക്ക് എത്തിയ താരം ഇപ്പോള്‍ മൗനരാഗം എന്ന പരമ്ബരയിലാണ് അഭിനയിക്കുന്നത്. സുമംഗലീഭവയില്‍ സൂര്യന്റെ ദേവിയായെത്തി തിളങ്ങി നില്‍ക്കുന്ന സമയത്താണ്, അതെ സീരിയലിന്റെ സഹ സംവിധായകന്‍ അനൂപ് കൃഷ്ണനുമായി ദര്‍ശന വിവാഹം കഴിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ബന്ധുക്കള്‍ക്കും കുടുംബാംഗങ്ങള്‍ക്കുമായി ദര്‍ശനയും ഭര്‍ത്താവും വിവാഹ സല്‍ക്കാരം ഒരുക്കിയത്. വിവാഹ സത്കാരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമാണ്. എന്നാല്‍ സത്കാര വേദിയില്‍ ദര്ശനയുടെ കുടുംബാംഗങ്ങളെയാണ് ആരാധകര്‍ കൂടുതലും തിരയുന്നത്. നിരവധി കമന്റുകളാണ് വീഡിയോയില്‍ നിറയുന്നത്.
അനൂപും ദർശനയും തമ്മിലുള്ള വിവാഹത്തിന് ദര്‍ശനയുടെ കുടുംബത്തിന് വിയോജിപ്പ് ആയിരുന്നതായും, അത് കൊണ്ടാണ് അവര്‍ വിവാഹത്തിന് എത്താതിരുന്നതെന്നും ചിലര്‍ കമന്റുകള്‍ പങ്ക് വയ്ക്കുന്നുണ്ട്. മാത്രമല്ല ഇരുവരുടെയും വിവാഹത്തിന് ചുക്കാന്‍ പിടിച്ചത് കറുത്തമുത്തില്‍ അരുന്ധതി ആയെത്തിയ മഞ്ജുവാണെന്നും ചില ആരാധകര്‍ സംശയം പങ്ക് വച്ചു. വീഡിയോയില്‍ ഉടനീളം നീല സല്‍വാര്‍ അണിഞ്ഞെത്തിയ മഞ്ജു വിരുന്നുകാരോട് കുശലം പറയുന്ന രംഗങ്ങള്‍ നിറയുന്നുണ്ട്. ഇതിന് ചിലര്‍ അരുന്ധതിയും ദര്ശനവും തമ്മിലുള്ള ബന്ധത്തെ പറ്റി ചോദിക്കുന്നുണ്ട് അപ്പോഴാണ് ആരാധകരില്‍ ചിലര്‍ ദര്‍ശനയുടെ വിവാഹം മഞ്ജുന്റെ വീട്ടില്‍ വെച്ചായിരുന്നു നടന്നതെന്നും ദര്‍ശനയുടെ വീട്ടുകാര്‍ക്ക് വലിയ എതിര്‍പ്പായിരുന്നുവെന്നും പറയുന്നത്.മാത്രമല്ല ഇരുവരും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈ എടുത്തത് മഞ്ജുവും ഭര്‍ത്താവും ആണെന്നും ചിലര്‍ കമന്റുകളിലൂടെ വ്യക്തമാക്കുന്നുണ്ട്.
https://www.facebook.com/Malayalivartha


























