Widgets Magazine 

26
Nov / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം


തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ


അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ സർക്കാർ ഹൈക്കോടതിയിൽ; ഫോൺ പാസ്‌കോഡ് നൽകാൻ ബാധ്യസ്ഥനെന്ന് നിലപാട്...


'മറ്റൊരു വിസ്മയയാവാഞ്ഞത് ഭാഗ്യം'; വാഴ' പ്രൊഡക്ഷൻ മാനേജർ ഇന്ദ്രജിത്തിന്റെ വിവാഹ തട്ടിപ്പ് കേസിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി പെൺകുട്ടിയുടെ കുടുംബം...

മരണത്തിന്റെ വക്കിൽ നിന്നും മമ്മൂട്ടി കൈപിടിച്ചുകയറ്റിയ ആ ഇരട്ടകൾ ഇന്ന് നേട്ടങ്ങളുടെ കൊടുമുടിയിൽ; ഹൃദയ സ്പർശിയായ അനുഭവ കഥ...

06 JANUARY 2020 05:30 PM IST
മലയാളി വാര്‍ത്ത

More Stories...

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ

31ാമത് രാജ്യാന്തര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്‌ട്രേഷന്‍ ഇന്ന് രാവിലെ 10 മണി മുതല്‍ ആരംഭിക്കും... ഡിസംബര്‍ 11 മുതല്‍ 18 വരെയാണ് മേള

ഇൻഡ്യൻ സിനിമാക്കമ്പനിയുടെ അഞ്ചാമതു ചിത്രം അക്ഷരംപ്രതി ആരംഭിച്ചു; പ്രശസ്‌ത സംവിധായകൻ ജീത്തു ജോസഫ് സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു!!!

വേദിയിൽ ദിൽജിത്തിന് ആരാധികയുടെ ചുടുചുംബനം; വല്ലാതായി പഞ്ചാബി താരം, പിന്നാലെ രസകരമായ മറുപടിയും

ജിക്സൺ, നിക്സൺ എന്നീ ഇരട്ടകൾ മുന്നിൽ ഇനി ഒരേയൊരു ആഗ്രഹം മാത്രമേ ഉള്ളു . തങ്ങൾ നേടിയെടുത്ത നേട്ടത്തിന്റെ സർട്ടിഫിക്കറ്റ് മെഗാസ്റ്റാർ മമ്മൂട്ടിയെ കാണിക്കണം. അതിനു പിന്നിലെ കാരണം മറ്റൊന്നുമല്ല ഇരുവരുടെയും ഇൗ ജീവനും ജീവിതവും അദ്ദേഹത്തിന്റെ കരുണ ഒന്നുകൊണ്ട് മാത്രം തിരിച്ചുപിടിച്ചതാണ്. ജീവകാരുണ്യരംഗത്ത് മമ്മൂട്ടിയുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന കെയർ ആന്‍ഡ് ഷെയർ രാജ്യാന്തര ഫൗണ്ടേഷന് തുടക്കമിടുന്നതിന് ഇവരും ഒരുകാരണമാണ്. ഇന്ന് രണ്ടുപേരും ബയോ മെഡിക്കൽ എൻജിനീയർമാരാണ്. മരണത്തിന്റെ വക്കിൽ നിന്നും മമ്മൂട്ടി കൈപിടിച്ചുകയറ്റിയ കഥ താരത്തിന്റെ തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ചുമതല വഹിക്കുന്ന റോബര്‍ട്ട് കുര്യാക്കോസ് ആണ് പുറംലോകത്തെ അറിയിച്ചിരിക്കുന്നത്. ഹൃദയസ്പർശിയായ അനുഭവ കഥ ഇങ്ങനെ;

ജിക്സണും നിക്സണും എൻജിനീയർമാരായി, ബയോ മെഡിക്കൽ എൻജിനീയർമാർ.സ്വന്തം സഹോദരങ്ങൾക്ക് ലഭിച്ച വിജയം പോലെ എന്നെയും ഒരുപാട് സന്തോഷിപ്പിക്കുന്നതാണ് ഈ ഇരട്ടകളുടെ വിജയം.

.മമ്മൂക്കയെ അന്വേഷിച്ചുള്ള ഇവരുടെ യാത്രയിൽ ഒരു നിമിത്തമായാണ് ഞാനും ഉൾപ്പെടുന്നത്. ഏതാണ്ട് 12 വർഷം മുൻപ് എനിക്ക് ഒരു ഫോൺ വന്നു. ബസ്സിന്റെ ഇരമ്പലും വിളിക്കുന്ന ആളുടെ വിതുമ്പലും കാരണം എനിക്ക് അപ്പോൾ കാര്യങ്ങൾ വ്യക്തമായില്ല.കോൾ കട്ട് ആയികൊണ്ടേ ഇരുന്നു. പക്ഷേ അയാൾ വീണ്ടും വീണ്ടും വിളിച്ചു കൊണ്ടേ ഇരുന്നു. മമ്മുക്കയെ കാണാൻ ആഗ്രഹം പ്രകടിപ്പിച്ചുകൊണ്ടു വിളിക്കുന്ന ആയിരക്കണക്കിന് കോളുകൾ ഞാൻ അറ്റൻഡ് ചെയ്തിട്ടുണ്ടങ്കിലും ഇതു അത്തരം ഒന്നല്ലന്ന് മനസ്സിലായി. ഞാൻ അങ്ങോട്ട്‌ വിളിച്ചോളാം എന്ന ഉറപ്പിൽ പിന്നെ കുറെ നേരം അയാൾ വിളിച്ചില്ല. ഒരു മണിക്കൂർ കഴിഞ്ഞു ഞാൻ അദ്ദേഹത്തെ തിരിച്ചു വിളിക്കുമ്പോളും അയാൾ വിതുമ്പുകആയിരുന്നു. എങ്കിലും അദ്ദേഹം കാര്യം പറഞ്ഞു. പേര് ജോൺസൻ. കോതമംഗലം സ്വദേശി. കൂലി പണി എടുത്താണ് ജീവിതം. രണ്ടു ഇരട്ട കുട്ടികൾ ആണുള്ളത്. വിട്ടുമാറാത്ത ചില അസുഖങ്ങളെ തുടർന്നുള്ള പരിശോധനയിൽ രണ്ടു മക്കൾക്കും ഹൃദയത്തിൽ വലിയ സുഷിരം ഉൾപ്പെടെ ചില വലിയ വെല്ലുവിളികൾ നേരിടുന്നു. ശ്രീചിത്തിരയിൽ അസുഖം സ്ഥിരീകരിച്ചു മടങ്ങുന്ന വഴി ആണ്. രണ്ടു പേർക്കും കൂടി ലക്ഷങ്ങൾ വേണം. ഈ സാഹചര്യത്തിൽ ആ തുക സ്വപ്നം കാണാൻ പോലും ആകുന്നില്ല. കണ്ണിൽ ഇരുട്ട് കയറി, നിസ്സഹായനായി ഇരുന്നു ദൈവത്തെ വിളിക്കാനെ സാധിക്കുന്നുള്ളൂ. ബസിൽ അടുത്ത സീറ്റിൽ ഇരുന്ന യാത്രക്കാരൻ ജോൺസനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു, കാര്യം മനസ്സിലാക്കിയ അയാൾ പറഞ്ഞു എന്റെ മകൻ ഒരു മമ്മൂട്ടി ഫാൻസ്‌ കാരൻ ആണ്. അവരുടെ മമ്മൂട്ടി ആളുകളെ സഹായിക്കാൻ മടി കാണിക്കാത്ത ആളാണ്. ഞാൻ ചോദിക്കട്ടെ വല്ല വഴിയും ഉണ്ടോ എന്ന്.. അയാൾ മകനെ വിളിച്ചു, മകൻ കൊടുത്തത് എന്റെ നമ്പറും.

കാര്യ ഗൗരവം മനസ്സിലാക്കിയ ഞാനും നിസ്സഹായൻ ആയിരുന്നു, കാരണം ഇതിനു പറ്റിയ പദ്ധതികൾ ഒന്നും കയ്യിൽ ഇല്ല. എങ്കിലും ഞാൻ ഇക്കാര്യം മമ്മൂക്കയുടെ മാനേജർ ജോർജ് ചേട്ടനുമായി ഇക്കാര്യം സംസാരിച്ചു.
മമ്മൂക്കയുമായി സംസാരിച്ചിട്ട് വിളിക്കാം എന്ന് പറഞ്ഞു അദ്ദേഹം ഫോൺ വച്ച് പത്തു മിനിറ്റ് കഴിഞ്ഞതേ ഉള്ളു, മമ്മൂക്ക തന്നെ തിരിച്ചു വിളിച്ചു. കാര്യങ്ങൾ ഒന്ന് കൂടി അന്വേഷിച്ചു, എന്നിട്ട് പറഞ്ഞു " തന്നെ വിളിക്കും മുൻപ് ഞാൻ ഫൈസലിനെ വിളിച്ചിരുന്നു.. നെയ്യാറ്റിൻകര നിംസ് ഹോസ്പിറ്റലിന്റെ എംഡി യാണ് ഫൈസൽ. അവിടെ വലിയ ഹൃദ്രോഗ ചികിത്സ വിഭാഗം തുടങ്ങിയിട്ടുണ്ട്. മുതിർന്ന ആളുകളെ ചികിൽസിക്കാൻ ഉള്ള സൗകര്യം ആണുള്ളത്, യെങ്കിലും ഈ കുട്ടികളിൽ അടിയന്തിരചികിത്സ ആവശ്യം ഉള്ള ആളുടെ ശസ്ത്രക്രിയയും മറ്റു ചികിത്സകൾക്കും ഉള്ള ഏർപ്പാട് ഞാൻ ചെയ്തിട്ടുണ്ട്. താൻ അത് കോർഡിനേറ് ചെയ്തോളു !! ദൈവത്തിന്റെ അത്ഭുതകരമായ ഒരു ഇടപെടൽ ആയിരുന്നു അത്. മമ്മൂക്കയും നിംസ് ഹോസ്പിറ്റലും ചേർന്നുള്ള ഹാർട്ട്‌ ടു ഹാർട്ട്‌ എന്ന ഒരു പദ്ധതി തന്നെ ഇതോടെ ആരംഭിക്കുകയായിരുന്നു. ഇന്ന് മുന്നൂറിനടുത്ത് സൗജന്യ ഹൃദയ ശസ്ത്രക്രിയകൾ അതിനെ തുടർന്ന് അവിടെ നടന്നു, നിക്‌സൺ ജീവിതത്തിലേക്ക് മടങ്ങി വന്നു.
ഏതാണ്ട് ഒരു കൊല്ലം കഴിഞ്ഞു, ജോൺസൻ വീണ്ടും വിളിച്ചു. "ഇരട്ടകളിൽ രണ്ടാമന്റെയും സ്ഥിതി മോശം ആകുന്നു. ഇനി വൈകി കൂടെന്നു ഡോക്ടർമാർ പറയുന്നു. മമ്മൂട്ടി സാറിനെ അറിയിക്കാമോ? ".
മമ്മൂക്കക്ക്‌ അപ്പോഴേക്കും കൃത്യമായ ഒരു പദ്ധതി മനസ്സിൽ ഉണ്ടായിരുന്നു. കുട്ടികളിൽ വർധിച്ചുവരുന്ന ഹൃദ്രോഗഅവസ്ഥക്ക്‌ തന്നാലാവും വഴി എന്തെങ്കിലും ചെയ്യണം എന്ന് അദ്ദേഹവും തീരുമാനം എടുത്തിരുന്നു. നിരാലംബരായ കുടുംബങ്ങളിലെ കുട്ടികളിൽ ആണ് ഈ അവസ്ഥ കണ്ടു വരുന്നത് എന്നത് തന്നെ ആയിരുന്നു കാരണം. അതിനായി അദ്ദേഹം സമാന മനസ്കരുമായി ചേർന്ന് കെയർ ആൻഡ് ഷെയർ ഇന്റർനാഷണൽ ഫൗണ്ടേഷന് ഇതോടെ രൂപം കൊടുക്കുകയായിരുന്നു. ഇന്ന് നമ്മൾ കാണുന്ന ഈ ബൃഹത് സംരഭത്തിന്റ ആദ്യ ഗുണഭോക്താവായി ഇരട്ടകളിൽ ഈ രണ്ടാമനെ മമ്മൂക്ക നിശ്ചയിച്ചു.. അവനും ജീവിതത്തിൽ മടങ്ങി എത്തി.

വർഷങ്ങൾ കഴിഞ്ഞു, രണ്ടു പേരും പഠിച്ചു, ബഹു മിടുക്കരായി.. എൻജിനീയർ മാരായി. ഇതിൽ പരം സന്തോഷം എന്ത് വേണം?? അന്ന് കുട്ടികൾക്കായി മമ്മൂക്ക ഈ പദ്ധതി ആരംഭിക്കുമ്പോൾ അദ്ദേഹം പറഞ്ഞ വാക്കുകൾ കാതിൽ മുഴങ്ങുകയാണ്.. നമ്മുടെ ഇന്നത്തെ കുട്ടികൾ നാളത്തെ രാജ്യത്തിന്റെ നട്ടെല്ല് ആണ്. കതിരിൽ വളം വച്ചിട്ട് കാര്യം ഇല്ല.വിത്ത് മുളക്കുമ്പോളും വളരുമ്പോളും ആണ് വളം ചെയ്യേണ്ടത്. അതുപോലെ തന്നെ ചെയ്തു. ജാക്സണും നിക്സണും പോലെ നൂറു കണക്കിന് യുവാക്കളും യുവതികളും മലയാളത്തിന്റെ ആ "അഹങ്കാരി" തെളിച്ച വഴിയിലൂടെ ജീവിതത്തിൽ ഇപ്പോൾ എത്തിയിട്ടുണ്ടാവും, അല്ലേ??
ഇപ്പോൾ ജാക്സണും നിക്സണും വലിയ ഒരാഗ്രഹം ബാക്കി നിൽക്കുവാണ്. തങ്ങളുടെ ഈ സെർട്ടിഫിക്കറ്റുകൾ മമ്മൂക്കയെ ഒന്ന് കാണിക്കണം, ജോലിയിൽ കയറും മുൻപ് ഒരിക്കൽ കൂടി ആ മഹാ മനുഷ്യന്റെ അനുഗ്രഹം വാങ്ങണം !!
( എന്റെ ഒരു സംശയം ഇപ്പോഴും ബാക്കി, അന്ന് ആരായിരിക്കും ബസിൽ ജോൺസൻ ചേട്ടനെ കണ്ട ആ മനുഷ്യൻ..?? )

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആ കാണുന്ന സഞ്ജുവല്ല ഈ സഞ്ജു... ആന്റിബയോട്ടിക് കഴിച്ച് 10 കിലോമീറ്റർ ഓട്ടം, അസുഖം മറച്ചുവച്ച് കേരളത്തിനായി കളത്തിലിറങ്ങി; പുറത്തുകാണുന്ന ചിരിക്ക് പിന്നിൽ ഇത്രയും കഷ്ടപ്പാടോ? സഞ്ജുവിനെക്കുറിച്ച് വെളിപ്പ  (7 minutes ago)

മമിത തുടങ്ങിയിട്ടേയുള്ളൂ... 500 കോടിയുടെ താരത്തിളക്കത്തിൽ മമിത ബൈജു, വിജയ്‌ക്കും സൂര്യയ്ക്കുമൊപ്പം വമ്പൻ ഹിറ്റുകൾ, തമിഴകത്ത് ഇനി ഈ മലയാളി പെൺകുട്ടിയുടെ കാലം  (32 minutes ago)

ഉണ്ണിത്താന്റെ മകനോട് കളിക്കല്ലേ... നിങ്ങൾ കുരച്ചോ, ആ സകലകലാ വല്ലഭന്റെ യോഗ്യതയെന്താ? ഷാഫിക്കെതിരെ വീണ്ടും തുറന്നടിച്ച് അമൽ ഉണ്ണിത്താൻ; ഹൈക്കമാൻഡ് വിലക്കിലും അടങ്ങാതെ കോൺഗ്രസിലെ ഗ്രൂപ്പ് പോര്  (1 hour ago)

തുറന്നടിച്ച് നടി തനിഷ... രൺബീറിനെ കണ്ടപ്പോൾ ഞെട്ടി, സായ് പല്ലവിയെ കണ്ടപ്പോൾ നിരാശ! രാമായണത്തിലെ താരങ്ങളെ വിലയിരുത്തി തനിഷ  (1 hour ago)

രഹസ്യാന്വേഷണ വിഭാഗം കണ്ടെത്തിയത് ഞെട്ടിക്കുന്നത്.. അയ്യപ്പനെ വിറ്റ് കാശാക്കാൻ യൂട്യൂബർമാർ! ക്യാമറ പോക്കറ്റിലും ഇരുമുടിക്കെട്ടിലും ഒളിപ്പിച്ച് ചിത്രീകരണം; പോലീസിന്റെ കണ്ണുവെട്ടിച്ച് ശ്രീകോവിലിലെ ദൃശ്യങ  (2 hours ago)

ആ മനസിലിരിപ്പ് കുടുംബത്തിനറിയില്ല... ഷാഫിക്കെതിരായ നീക്കത്തിൽ എ ഗ്രൂപ്പിന് അതൃപ്തി, പരസ്യപ്പോരിന് കടിഞ്ഞാണിട്ട് ഹൈക്കമാൻഡ്!  (2 hours ago)

8 കോടിയുടെ സ്വത്തും ഇൻഷുറൻസും കിട്ടാൻ... ഇടയ്ക്കിടെ ഭർത്താവിന് അസുഖം, മകനും അനന്തരവനും വയ്യാതായി; മെഡിക്കൽ പരിശോധനയിൽ കണ്ടെത്തിയത് ശരീരത്തിൽ മാരക വിഷാംശം! 8 കോടി രൂപയുടെ സ്വത്തും ഇൻഷുറൻസും സ്വന്തമാക്ക  (3 hours ago)

അതിലൊന്നും ഒരു കാര്യവുമില്ല... വിവാഹിതയും ഏഴുവയസ്സുകാരിയുടെ അമ്മയും! മിസ് യൂണിവേഴ്സ് കിരീടം ചൂടി ചരിത്രം കുറിച്ച് 27കാരി, സൗന്ദര്യ മത്സരത്തിന്റെ ചരിത്രം തിരുത്തിയ ജെന്നിഫർ ബാരെറ്റോയുടെ പോരാട്ടകഥ  (3 hours ago)

ഇനി പരീക്ഷണ കാലം...ശബരിമലയിൽ ദർശനത്തിന് അനുമതി തേടി ട്രാൻസ്‌ജെൻഡറുടെ ഹർജി; മദ്രാസ് ഹൈക്കോടതി തള്ളി, ഹർജിക്കാരിയെ മാത്രം വ്യക്തിപരമായി ബാധിക്കുന്ന വിഷയമല്ലേ, അതെങ്ങനെ പൊതുതാത്പര്യ ഹർജിയായി പരിഗണിക്കാനാ  (3 hours ago)

വിദ്യാര്‍ത്ഥിനിക്ക് മോശം സന്ദേശം അയച്ച അദ്ധ്യാപകന്‍ പിടിയില്‍  (13 hours ago)

പി ജയരാജന്റെ നീക്കം നിഷ്കളങ്കമല്ല ലക്ഷ്യം ഇ പിയുമല്ല കണ്ണൂരിൽ സി പി എം വെള്ളം കുടിക്കും...  (14 hours ago)

ഷാഫിയെ തീർക്കാൻ പ്ലാൻ ഷാഫിക്കൊരു ചുക്കും ഉണ്ടായിരുന്നില്ല മറിയാമ്മ നേരിട്ടിറങ്ങി വെട്ടി..! കൂടുതൽ പറയിപ്പിക്കരുതെന്ന് ഷാഫീക്ക  (14 hours ago)

3 മാസത്തിൽ 6 കുട്ടികളുടെ ആത്മഹത്യ.. തിരുവനന്തപുരത്തെ ഈ പ്രദേശത്തിൽ സംഭവിക്കുന്നത് ഞെട്ടലിൽ നാട്ടുകാർ, കാരണം  (14 hours ago)

തിരുപ്പരൻകുന്‍ട്രത്ത്, സുപ്രീം കോടതി ഉത്തരവ് വലിച്ചുകീറി..! ഉച്ചി പിള്ളയാർ ക്ഷേത്രത്തിൽ ഇന്നലെ രാത്രിയിൽ  (14 hours ago)

കൊല്ലത്ത് ഹോട്ടലില്‍ മുറി ഇല്ലെന്ന് പറഞ്ഞതിന് പിന്നാലെ മാനേജരെ വടിവാള്‍ കൊണ്ട് വെട്ടി  (15 hours ago)

Malayali Vartha Recommends