പിങ്ക് നിറമുള്ള സാരി ഉടുത്ത് അതീവ സുന്ദരിയായി മീര; അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം പങ്കെടുത്ത വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത്... വരൻ ആരാണെന്ന് അറിയേണ്ടേ...

ടെലിവിഷന്‍ അവതാരകയായ മീര അനില്‍ വിവാഹിതയാവാന്‍ പോവുന്ന വാര്‍ത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.മീരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറത്ത് അറിഞ്ഞത്. വിഷ്ണു എന്നയാളാണ് മീരയുടെ വരന്‍. പിങ്ക് നിറമുള്ള സാരി ഉടുത്തായിരുന്നു മീര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയത്. അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം വിവാഹനിശ്ചയ ചടങ്ങില്‍ സംബന്ധിച്ചിരുന്നു. സിനിമാലോകത്ത് നിന്നും നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശങ്കര്‍ രാമകൃഷ്ണനും ചടങ്ങിനെത്തിയിരുന്നു. ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന കോമഡി ഉത്സവത്തിലെ അവതാരകയായി തിളങ്ങി നില്‍ക്കുകയായിരുന്നു മീര അനില്‍. തിരുവനന്തപുരം സ്വദേശിയായ മീര സിവില്‍ എന്‍ജീനിയറിങും ജേര്‍ണലിസവുമെല്ലാം പൂര്‍ത്തിയാക്കിയാണ് അവതരണ മേഖലയിലേക്ക് എത്തിയത്. ടെലിവിഷന്‍ അവതരണത്തിന് പുറമേ സ്റ്റേജ് പരിപാടികളിലും മീര ഇപ്പോള്‍ സജീവ സാന്നിധ്യമാണ്.
https://www.facebook.com/Malayalivartha


























