Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ജീവിതം ഒന്നുമല്ലാതായി പോകുന്നു... ഇനി സീരിയലുകളിലേക്കില്ല; ആഗ്രഹം മറ്റൊന്ന്!! മനസ് തുറന്ന് പറഞ്ഞു സുചിത്ര നായര്‍...

07 JANUARY 2020 01:21 PM IST
മലയാളി വാര്‍ത്ത

മിനിസ്ക്രീൻ പ്രേക്ഷകരുടെ ഇഷ്ട താരമാണ് പപ്പി എന്ന സുചിത്ര. വാനമ്പാടിയില്‍ പത്മിനിയെന്ന നെഗറ്റീവ് കഥാപാത്രത്തെയാണ് സുചിത്ര അവതരിപ്പിക്കുന്നത്. ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങളുമായാണ് പരമ്പര മുന്നേറുന്നത്. പ്ത്മിനിയെന്ന പപ്പിയുടെ ആടയാഭാരണങ്ങളും ഹെയര്‍ സ്റ്റൈലിനും സാരികളുമൊക്കെയാണ് ആരാധകര്‍ ശ്രദ്ധിക്കാറുള്ളത്. കലാരംഗത്ത് പ്രവര്‍ത്തിക്കണമെന്ന് ചെറുപ്പം മുതലേ തന്നെ ആഗ്രഹിച്ചിരുന്നുവെന്ന് താരം പറയുന്നു. നൃത്തവും സിനിമയുമായിരുന്നു അന്നേ മനസ്സില്‍ നിറഞ്ഞുനിന്നത്. ആ ലക്ഷ്യത്തിന് പിന്നാലെയായി സഞ്ചരിക്കുകയായിരുന്നു പിന്നീട്. ശക്തമായ പിന്തുണയാണ് കുടുബം നല്‍കുന്നതെന്നും സുചിത്ര പറയുന്നു.എ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം.

ഡോക്‌ടർ നീന പ്രസാദിന്റെയടക്കം കീഴിൽ നൃത്തം അഭ്യസിക്കുന്ന തനിക്ക്, ഭാവിയിൽ വിപുലമായ രീതിയിൽ ഒരു നൃത്ത വിദ്യാലയം തുടങ്ങണമെന്നാണ് ആഗ്രഹമെന്ന് സുചിത്ര പറയുന്നു. എന്നാൽ ഇനി സീരിയൽ അഭിനയരംഗത്തേക്ക് ഇല്ലെന്നും താരം വ്യക്തമാക്കുന്നു. ലൈഫ് ഒന്നുമില്ലാതായി പോകുവാണെന്നും സീരിയലിൽ ഇനി താൻ അധികം ശ്രദ്ധിക്കുന്നില്ലെന്നും താരം പറയുന്നു.ഫ്യൂച്ചറിലെ കാര്യം പറയുവാണെങ്കിൽ കുറച്ചങ്ങോട്ട് പോയിക്കഴിഞ്ഞിട്ട്, ഒന്നു സെറ്റായിട്ട് എനിക്കൊരു നല്ല ഡാൻസ് സ്‌കൂൾ സ്‌റ്റാർട്ട് ചെയ്യണം. ഇൻസ്‌റ്റിറ്റ്യൂട്ട് പോലെ. അഭിനയത്തിന്റെ കാര്യം പറഞ്ഞാൽ സീരിയലിൽ വലുതായിട്ട് കോൺസൻട്രേറ്റ് ചെയ്യുന്നില്ല. ജീവിതം വല്ലാണ്ടാവുകയാണ്. നമ്മുടെ ലൈഫൊക്കെ ഒന്നുമില്ലാതാവുകയാണ്. സിനിമകൾ നല്ലത് ഏതെങ്കിലും വരുവാണെങ്കിൽ സെലക്‌ടീവ് ആയിട്ട് ചെയ്യുമെന്നും സുചിത്ര പറയുന്നു. സൂര്യയെന്നായിരുന്നു തനിക്ക് അച്ഛനും അമ്മയും നല്‍കിയ പേര്. ആര്യ സെന്‍ട്രല്‍ സ്‌കൂളിലെ ഗായത്രി മാമാണ് തനിക്ക് പേര് നല്‍കിയതെന്ന് സുചിത്ര പറയുന്നു. എ ഡേ വിത്ത് എ സ്റ്റാര്‍ എന്ന പരിപാടിയില്‍ പങ്കെടുത്ത് വിശേഷങ്ങള്‍ പങ്കുവെക്കുകയായിരുന്നു താരം. സഹോദരന്റെ പേര് സൂരജെന്നാണ്. ഞങ്ങള്‍ രണ്ടാളും ഒരേ നാളുകാരാണ്.ഇതുകൊണ്ടല്ലെങ്കിലും ഞങ്ങള്‍ മിക്കപ്പോഴും അടിയാണെന്ന് താരം പറയുന്നു. താന്‍ അച്ഛന്‍ കുട്ടിയായിരുന്നുവെന്നും സുചിത്ര പറയുന്നു. കുട്ടിക്കാലം മുതലേ തന്നെ അഭിനയവും നൃത്തവും ഇഷ്ടമായിരുന്നു. ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനാണ് ആഗ്രഹിച്ചത്. വ്യത്യസ്തമായ പരമ്പരകളില്‍ മാത്രമല്ല നൃത്തത്തിലും സജീവമാണ് സുചിത്ര.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (3 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (3 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (4 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (4 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (4 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (4 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (5 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (5 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (5 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (7 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (9 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (9 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (9 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (9 hours ago)

Malayali Vartha Recommends