നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം... മുന്തിരികുല ഹെല്‍മെറ്റ് തലയില്‍ വെച്ച് ലെന; ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

പ്രേക്ഷകരുടെ ഇഷ്ടനായികയാണ് ലെന. ഇപ്പോഴിതാ താരം ഇന്‍സ്റ്റയില്‍ പങ്കുവെച്ചിരിക്കുന്ന പുതിയ ചിത്രവും വീഡിയോയുമൊക്കെ ഏറെ വൈറലായിരിക്കുകയാണ്. കുമളി ലോവര്‍ ക്യാംപിലെ മുന്തിരി തോട്ടത്തില്‍ നിന്നുള്ളവയാണിവ. നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍ എന്ന ചിത്രത്തിലെ നമുക്ക് ഗ്രാമങ്ങളില്‍ ചെന്ന് രാപ്പാര്‍ക്കാം…എന്ന ഡയലോഗ് പങ്കുവെച്ചുകൊണ്ടാണ് മുന്തിരി തോട്ടത്തിനിടയില്‍ നിന്നുള്ള താരത്തിന്‍റെ വീഡിയോ വന്നിരിക്കുന്നത്. അത് കൂടാതെ മുന്തിരികുല തലയില്‍ വെച്ചുകൊണ്ടുള്ള ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിരവധി കമന്‍റുകളാണ് ഈ ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. കിട്ടാത്ത മുന്തിരി പുളിക്കും, മുന്തിരി പുഞ്ചിരി, മുന്തിരി പാടം പൂത്തു നിക്കണ മുറ്റത്തു കൊണ്ടോവാം.., പാവങ്ങളുടെ ലസിത് മലിംഗ, മുന്തിരി ഹെല്‍മറ്റ് തുടങ്ങി നിരവധി കമന്‍റുകളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ടിവി അവതാരികയായി തുടങ്ങി ഓമനത്തിങ്കള്‍ പക്ഷി, ഓഹരി എന്നീ പരമ്ബരകളിലൂടെയാണ് താരം അഭിനയലോകത്തെത്തിയത്. പിന്നീട് സ്നേഹം എന്ന ജയരാജ് ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവെയ്ക്കുകയായിരുന്നു. ലെന ഇന്ന് മലയാള സിനിമയുടെ അവിഭാജ്യ ഘടകമാണ്. ഏത് പ്രായത്തിലുള്ള വേഷവും വിശ്വാസയോഗ്യമാം വിധം അഭിനയിച്ച് പ്രതിഫലിപ്പിക്കാന്‍ കഴിയുന്ന നടിമാരുടെ കൂട്ടത്തില്‍ തന്നെയാണ് താരവും.
https://www.facebook.com/Malayalivartha


























