സംവിധായകന് ചുട്ടമറുപടി നല്‍കി സ്വര ഭാസ്‌കര്‍

ജെഎന്‍യുവിലെ ആക്രമണത്തില്‍ തെരുവിലിറങ്ങി പ്രതിഷേധിച്ച നടി സ്വര ഭാസ്‌കറിനെതിരെ മോശം പരാമര്‍ശവുമായി സംവിധായകന്‍. ഉപയോഗ ശൂന്യം എന്ന പദമാണ് സംവിധായകന്‍ ഉപയോഗിച്ചിരിക്കുന്നത്. ഇത് വലിയ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. ഇത്തരം പാഴ് വസ്തുക്കള്‍ പറയുന്നത് ആരും ശ്രദ്ധിക്കേണ്ടതില്ല. ദൈനിക് ഭാസ്‌കര്‍ ദിനപത്രം സ്വര ഭാസ്‌കറിനേക്കാള്‍ വിറ്റുപോകുമെന്നായിരുന്നു സംവിധായകന്‍ രാജ് ഷാന്‍ഡ്‌ലിയയുടെ പരാമര്‍ശം. ഇതിനെതിരെ ശക്തമായ മറുപടിയുമായി നടി രംഗത്തെത്തി. ധാര്‍ഷ്ഠ്യം നിറഞ്ഞ എഴുത്ത്. നിങ്ങളുടെ നിന്ദ്യമായ വാക്കുകളെ കുറിച്ച് അടുത്ത് തവണ എനിക്ക് നിങ്ങളുടെ ചിത്രത്തില്‍ ഒരു റോള്‍ തരുമ്പോഴോ അതല്ലെങ്കില്‍ നിങ്ങളുടെ ചിത്രത്തിന്റെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാനോ പറയുമ്പോള്‍ ആലോചിക്കണമെന്നും സ്വര ഭാസ്‌കര്‍ പറഞ്ഞു.
അടുത്തിടെയാണ് ബോളിവുഡില്‍ ഈ സംവിധായകന്‍ അരങ്ങേറ്റം കുറിച്ചത്. ഡ്രീം ഗേള്‍ എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. എന്നാല്‍ സംവിധായകനെതിരെ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധം ശക്തമായിട്ടുണ്ട്. തന്റെ പ്രസ്താവനയില്‍ രാജ് മാപ്പുപറഞ്ഞിട്ടുണ്ട്. നടിയെന്ന നിലയില്‍ സ്വര ഭാസ്‌കറിന്റെ കഴിവുകളില്‍ തനിക്ക് യാതൊരു സംശയവും ഇല്ലെന്ന് രാജ് ഷാന്‍ഡ്‌ലിയ പറഞ്ഞു. ബോളിവുഡില്‍ നിന്ന് തന്നെ ഒരാള്‍ സ്വരയെ മോശമായി പരിഹസിച്ചതിലാണ് പ്രധാന വിമര്‍ശനം. ഇതിനിടെ ജെഎന്‍യു, പൗരത്വ നിയമം തുടങ്ങിയ വിഷയങ്ങളില്‍ ബോളിവുഡ് താരങ്ങള്‍ ഒന്നൊന്നായി പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്.

https://www.facebook.com/Malayalivartha


























