Widgets Magazine
22
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശോഭന ഇപ്പോഴും എന്തൊരു സുന്ദരിയാണ്... സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും; ഒരുപാട് നാളുകള്‍ക്ക് ശേഷം ശോഭനയ്ക്ക് വീണ്ടും ശബ്ദം നല്‍കാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിൽ ഭാഗ്യലക്ഷ്മി

08 JANUARY 2020 03:01 PM IST
മലയാളി വാര്‍ത്ത

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് ശോഭന. തൊണ്ണൂറുകളില്‍ മലയാളികളുടെ പ്രിയപ്പെട്ട ജോഡികളായ സുരേഷ് ഗോപി-ശോഭന കൂട്ടുക്കെട്ട് നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും തിരിച്ചെത്തിയിരിക്കുകയാണ്. സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ സംവിധാനം ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെയാണ് ഇരുവരും വീണ്ടും മലയാളത്തില്‍ തിരിച്ചെത്തുന്നത്. ചിത്രത്തില്‍ ശോഭനയ്ക്ക് വേണ്ടി ശബ്ദം നല്‍കിയിരിക്കുന്നത് പതിവുപോലെ ഭാഗ്യലക്ഷ്മിയാണ്. ശോഭന ഇപ്പോഴും എന്തൊരു സുന്ദരിയാണെന്നാണ് ഭാഗ്യലക്ഷ്മി ഫേസ്ബുക്കില്‍ കുറിച്ചത്.

ഭാഗ്യലക്ഷ്മിയുടെ കുറിപ്പ് ഇങ്ങനെ...

ഒരു നീണ്ട ഇടവേളക്ക് ശേഷം ശോഭനയും സുരേഷ് ഗോപിയും അഭിനയിക്കുന്ന ചിത്രമാണ് 'വരനെ ആവശ്യമുണ്ട്'. സംവിധായകന്‍ അനൂപ് സത്യന്‍.(സത്യന്‍ അന്തിക്കാടിന്റെ മകന്‍)നാല്പതു വര്‍ഷത്തെ ഡബ്ബിങ് ജീവിതത്തില്‍ ഒരു സിനിമക്ക് ഡബ്ബിങ് ചെയ്യാന്‍ പോകുമ്ബോള്‍ സംവിധായകര്‍ വിശദമായി കഥ പറഞ്ഞു തരുന്ന കീഴ് വഴക്കം അപൂര്‍വ്വമാണ്. മൈക്കിന് മുമ്ബില്‍ നില്‍ക്കുമ്ബോള്‍ ചെറുതായി ഒന്ന് സന്ദര്‍ഭം പറഞ്ഞു തരും അത്ര തന്നെ.പക്ഷെ ഈ സിനിമക്ക് ശോഭനയ്ക്ക് ഡബ്ബിങ് ചെയ്യാന്‍ ഞാന്‍ കൊച്ചിയില്‍ പോയപ്പോള്‍ കഥ കേള്‍ക്കാന്‍ ഞാന്‍ സ്റ്റുഡിയോയില്‍ ചെല്ലാം എന്ന് പറഞ്ഞു. പക്ഷെ സംവിധായകന്‍ അനൂപ് ഹോട്ടലില്‍ വന്നാണ് കഥ പറഞ്ഞു തന്നത്.

അഭിനയിക്കുന്ന വ്യക്തിക്ക് പറഞ്ഞു കൊടുക്കുന്ന അതേ പോലെ സീന്‍ ബൈ സീന്‍ ആയി വളരേ വിശദമായിട്ട്. ഒരു കലാകാരനെ/കലാകാരിയെ ബഹുമാനിക്കുന്ന യുവ തലമുറയെ ഞാനും ബഹുമാനത്തോടെ നോക്കി. കുറേ കാലത്തിനു ശേഷമാണ് ഉടനീളമുളള ഒരു നല്ല കഥാപാത്രത്തിന് ഡബ്ബ് ചെയ്യുന്നത്.അതിന്റെ ഒരു സന്തോഷം എനിക്കുമുണ്ടായിരുന്നു.സത്യേട്ടനെ പോലെ തന്നെ അനൂപും.. നന്നായി ഡബ്ബ് ചെയ്താല്‍ അസ്സലായി അടിപൊളി എന്നൊക്കെ പറഞ്ഞ് പ്രോത്സാഹിപ്പിക്കുന്നത് വല്ലാത്ത ഉത്സാഹം തരുന്നുണ്ടായിരുന്നു. ശോഭന എന്തൊരു സുന്ദരിയാണ് ഇപ്പോഴും. സുരേഷ് ഗോപിയുടെ നല്ലൊരു തിരിച്ചു വരവായിരിക്കും ഈ സിനിമ. നമ്മള്‍ അദ്ദേഹത്തെ വല്ലാതെ ഇഷ്ടപ്പെട്ടു പോകും.നല്ലൊരു സിനിമ..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

SBI ഉദ്യോഗസ്ഥൻ ICICI ബാങ്കിൽ കയറി, എന്നെ വഞ്ചിച്ചവളേ വിളിച്ചിറക്കി ഭാര്യയെ കൊന്നു സഹോദരിയെയും,ആ വാട്സാപ്പ് സ്റ്റാറ്റസ്  (4 hours ago)

പ്രിൻസിപ്പലിന്റെ നെഞ്ചിൽ കയറി ഇരുന്ന് 27 കുത്ത്; മുഖം വികൃതമാക്കി കലി തീർത്തു; പത്താം ക്ലാസുകാരൻ പിടിയിൽ  (5 hours ago)

പറന്ന് ഉയർന്ന വിമാനത്തിന്റെ ചിറക്ക് ട്രാക്കിൽ ഇടിച്ച് തീ..! രണ്ട് സെക്കൻഡിൽ എല്ലാം നടന്നു ഞെട്ടി വിറച്ച് പൈലറ്റ്...!  (5 hours ago)

ആറ്റുകാൽ ഉണ്ണിക്ക് പിണറായി വക കുതിരപ്പവൻ..!60 ദിവസം ജയിൽവാസത്തിന്...കാത്തിരുന്നു മൂടോടെ തൂക്കാൻ ED..! അറസ്റ്റ്  (5 hours ago)

23 മുതൽ കൊടും മഴ ഓണം മഴ കൊണ്ട് പോകുമോ തെക്ക് വടക്ക് മഴ ശക്തം ഏതുനിമിഷം മാറിമറിയാം  (5 hours ago)

മുല്ലപ്പെരിയാറിൽ അങ്ങനെ ഇപ്പോൾ പുതിയ ഡാം വേണ്ട ഇവന്മാർ മലയാളികളെ കൊല്ലോ..! പാന്റും ഷർട്ടുമിട്ട് ന്യു ലുക്കിൽ CM  (5 hours ago)

വിദ്യാര്‍ത്ഥികള്‍ക്കെതിരായ പെല്ലറ്റ് ഗണ്‍ ആക്രമണത്തില്‍ കേസെടുത്ത് പൊലീസ്  (6 hours ago)

അര്‍ജുന്‍ ആയങ്കിക്കെതിരെ കാപ്പ ചുമത്തി  (6 hours ago)

മലപ്പുറത്ത് 43 ഗ്രാം എംഡിഎംഎയും നാല് കിലോ കഞ്ചാവും പിടികൂടി  (6 hours ago)

അമ്മുക്കുട്ടി അമ്മൂമ്മ (106) വിടവാങ്ങി  (8 hours ago)

അലാസ്‌കയില്‍ ചാര്‍ട്ടര്‍ വിമാനം തകര്‍ന്നുവീണ് എട്ടുപേര്‍ക്ക് ദാരുണാന്ത്യം  (9 hours ago)

'മോർച്ചറിയിലൊരു മൃതദേഹമുണ്ട്'; പോലീസിനെ തേടി ആ അജ്ഞാത സന്ദേശം; പാഞ്ഞെത്തിയ പോലീസ് മൃതദേഹത്തിൽ കടത്ത നടുക്കുന്ന കാഴ്ച; ഞെട്ടിക്കുന്ന കൊലപാതകം പുറത്ത്; മകനെയും കാമുകിയെയും തൂക്കി...!!  (10 hours ago)

ദീര്‍ഘിപ്പിച്ച വിസിറ്റ് വിസ ഇളവുകള്‍ നിര്‍ത്തലാക്കി കുവൈറ്റ്  (10 hours ago)

നബിദിനത്തോടനുബന്ധിച്ച് ഗള്‍ഫ് രാജ്യങ്ങളില്‍ തുടര്‍ച്ചയായി മൂന്ന് ദിവസത്തെ അവധി  (10 hours ago)

132 വര്‍ഷം പഴക്കമുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടിന് ബലക്കുറവില്ല; കേരളം വീണ്ടും ഭീതിയുടെ മുള്‍മുനയിൽ; വി ഡി സതീശന്റെ അടയറവു പറച്ചിലിലൊന്നും വിജയ് വീണില്ല  (10 hours ago)

Malayali Vartha Recommends