സിനിമയിലേക്കുള്ള മടങ്ങിവരവിന് തയ്യാറെടുക്കുന്ന കിരണിന്റെ ഹോട്ട് ലുക്ക്

ഒരു സമയത്ത് തെന്നിന്ത്യയില്‍ മാത്രമല്ല മലയാളത്തിലും തിളങ്ങിയ താരമാണ് കിരണ്‍ റാത്തോഡ്. പ്രധാനമായും ഗ്ലാമര്‍ വേഷങ്ങളില്‍ തിളങ്ങിയ കിരണ്‍ കമല്‍ഹാസന്‍, മോഹന്‍ലാല്‍, വിജയ്, വിക്രം തുടങ്ങിയ പ്രമുഖ നടന്മാര്‍ക്കൊപ്പം വേഷമിട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായ താണ്ഡവം, പൃഥ്വിരാജും ബാബുരാജും പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ച മനുഷ്യമൃഗം എന്നിവയാണ് കിരണ്‍ വേഷമിട്ട മലയാള ചിത്രങ്ങള്‍. ഒരു ഇടവേളക്ക് ശേഷം സിനിമയില്‍ മടങ്ങിവരവിന് തയ്യാറെടുക്കുന്ന കിരണിന്റെ പുതിയ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വൈറലാവുകയാണ്. ന്യൂയര്‍ ആഘോഷത്തിന്റെ ഭാഗമായി എടുത്തിരിക്കുന്ന ചിത്രത്തില്‍ ചുവപ്പ് നിറത്തിലുള്ള ഒരു വസ്ത്രമാണ് കിരണ്‍ ധരിച്ചിരിക്കുന്നത്. ചിത്രങ്ങള്‍ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായിക്കഴിഞ്ഞു.

https://www.facebook.com/Malayalivartha


























