വിവാഹ ശേഷം സദ്യ കഴിച്ച് സിദ്ധാര്‍ത്ഥിന്റെ വീട്ടിലേക്ക് പോവാനായി കാറില്‍ കയറുന്നതിനിടയില്‍ ലച്ചു കരഞ്ഞതോടെ എനിക്ക് സങ്കടം സഹിക്കാനായില്ല; ബാലുവിന് പിന്നാലെ നിഷ സാരംഗ്

സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ച വിഷയവുമായി മാറുകയാണ് ജനപ്രിയ പരമ്പര ഉപ്പും മുളകിലെ കല്യാണ വിശേഷം. ഇപ്പോഴിതാ ലച്ചുവിന്റെ വിവാഹ വിശേഷങ്ങൾ പങ്കുവെച്ച് എത്തിയിരിക്കുകയാണ് നിഷ സാരംഗ്. ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന എപ്പിസോഡുകളിലൊന്നാണ് അത്. വിവാഹ ശേഷം സദ്യ കഴിച്ച് സിദ്ധാര്‍ത്ഥിന്റെ വീട്ടിലേക്ക് പോവാനായി കാറില്‍ കയറുന്നതിനിടയില്‍ ലച്ചു കരഞ്ഞിരുന്നു. അത് കണ്ടപ്പോള്‍ താനും ഇമോഷണലായിരുന്നുവെന്നും തനിക്ക് ഏറ്റവും ഫീലായ സീനായിരുന്നു അതെന്നും താരം പറയുന്നു. ഓഫ് സ്‌ക്രീനിലെ മകളുടെ വിവാഹത്തില്‍ ഇതുപോലൊരു രംഗമുണ്ടായിരുന്നു. സന്തോഷത്തോടെയാവണം ഭര്‍ത്താവിന്റെ വീട്ടിലേക്ക് യാത്രയാവേണ്ടത്. കരഞ്ഞുകൊണ്ട് യാത്ര പറയരുതെന്നും മകളോട് പറഞ്ഞുകൊടുത്തിരുന്നു. അതേ കാര്യം തന്നെയായിരുന്നു ആ രംഗത്ത് ലച്ചുവിനോടും പറഞ്ഞത്. ഉള്ളില്‍ നിന്നും വന്ന വാക്കുകളായിരുന്നു അതെന്നും അവര്‍ പറയുന്നു. മകളെ മാറ്റി നിര്‍ത്തി സംസാരിക്കുന്നതിനിടയില്‍ താന്‍ ശരിക്കും കരഞ്ഞുപോയിരുന്നുവെന്ന് പറഞ്ഞ് നേരത്തെ ബാലു എത്തിയിരുന്നു. അതിന് പിന്നാലെയായാണ് താന്‍ ഇമോഷണലായിപ്പോയ രംഗത്തെക്കുറിച്ച് തുറന്നുപറഞ്ഞ് നിഷ സാരംഗ് എത്തിയത്.
https://www.facebook.com/Malayalivartha


























