കേരള മുസിരിസ് പാഡ്ല്‍ 2020-ല്‍ മകളുമൊത്തുള്ള കയാക്കിങ് ആസ്വദിച്ച് രേവതി !

നടി രേവതിയും മകള്‍ മഹിയും കേരള മുസിരിസ് പ്രോജക്ടും വാട്ടര്‍ സ്‌പോര്‍ട്‌സ് രംഗത്ത് പ്രവര്‍ത്തിക്കുന്ന ജെല്ലി ഫിഷും ചേര്‍ന്ന് സംഘടിപ്പിച്ച കേരള മുസിരിസ് പാഡ്ല്‍ പങ്കെടുത്തു. രേവതി നല്ലൊരു കയാക്കിങ് താരവും സെയിലറുമാണ്.
കൊടുങ്ങല്ലൂര്‍ മുതല്‍ ബോള്‍ഗാട്ടിവരെ 40 കിലോമീറ്റര്‍ ഇവര്‍ കയാക്കിങ് ചെയ്തു. മകള്‍ക്കൊപ്പം കൂടുതല്‍ സമയം പങ്കിടുമെന്ന് മകള്‍ക്കു നല്‍കിയ വാക്കു പാലിക്കാനാണ് രേവതി ഇവിടെ എത്തിയത്.
ഇത്തവണ കേരളത്തിനകത്തും പുറത്തും നിന്നുമായി 75 പേരാണ് ഇതില്‍ പങ്കെടുത്തത്. മതിര്‍ന്നവരും കുട്ടികളും പങ്കെടുത്തു. എല്ലാ വര്‍ഷവും മുസിരിസ് പാഡ്ല്‍ നടത്താറുണ്ട്. മകളുമൊത്തുള്ള കയാക്കിങ് നന്നായി ആസ്വദിച്ചെന്നും ഇവര്‍ സംഘടിപ്പിക്കുന്ന കയാക്കിങ്ങില്‍ തുടര്‍ന്നും പങ്കെടുക്കണമെന്നാണ് ആഗ്രഹമെന്നും രേവതി പറയുന്നു.
സിംഗിള്‍ പേരന്റായ രേവതി ഒറ്റയ്ക്ക് മകളെ വളര്‍ത്തുന്നതിന്റെ വെല്ലുവിളികളെക്കുറിച്ച് മുന്‍പ് പറഞ്ഞിട്ടുണ്ട്.
മൊബൈല്‍ മുതിര്‍ന്നവര്‍ക്കുള്ളതാണെന്ന് മകളെ പറഞ്ഞു മനസ്സിലാക്കിയിട്ടുണ്ടെന്നും മൊബൈലും ഇന്റര്‍നെറ്റുമൊക്കെ കാണാപ്പാഠങ്ങളായ ഇന്നത്തെ തലമുറയിലെ കുട്ടികളെപ്പോലെയല്ല മകളെ വളര്‍ത്തുന്നതെന്നും രേവതി പറഞ്ഞിട്ടുണ്ട്. ടിവി കാണാന്‍ അല്‍പസമയം നല്‍കാറുണ്ട്. ഒപ്പം ചെടികള്‍ നടാനും സാലഡുണ്ടാക്കാനുമെല്ലാം അവളെയും കൂടെക്കൂട്ടും. അത്തരം ക്രിയേറ്റീവായ കാര്യങ്ങളാണ് അവളെ ടിവിയേക്കാളൊക്കെ ആകര്‍ഷിക്കുന്നത്.
മക്കളെ കഴിയുമ്പോഴൊക്കെ പുണരുക, അവര്‍ വളര്‍ന്നെന്നു പറഞ്ഞു മാറ്റി നിര്‍ത്തരുത്. ഒപ്പം അവനവനുവേണ്ടി സമയം കണ്ടെത്തേണ്ടതും നിര്‍ബന്ധമാണ്. സ്വന്തമായി സമയം വേണമെന്നു തോന്നുമ്പോള്‍ മക്കളെ ഏല്‍പിക്കാന്‍ സുരക്ഷിത ഇടങ്ങള്‍ കണ്ടെത്തിയിരിക്കണം, അതൊരു കാപ്പി കുടിക്കാനുള്ള സമയമാണെങ്കില്‍ പോലും, നിങ്ങള്‍ക്കു മാത്രമായി അങ്ങനെ ഒരു സമയം വേണം-രേവതി പറയുന്നു.
https://www.facebook.com/Malayalivartha


























