തിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബത്തിനൊപ്പമുള്ള യാത്രകളിലാണ് ഇപ്പോൾ... ഞങ്ങളുടെ ബന്ധം ഇന്നും സുഖകരമായി പോവുന്നതിന് പിന്നിലെ കാരണം ഇതാണ്...

പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട അവതാരകമാരിലൊരാളാണ് അശ്വതി ശ്രീകാന്ത്. ഇപ്പോഴിതാ തിരക്കുകളില്‍ നിന്നെല്ലാം മാറി കുടുംബത്തിനൊപ്പമുള്ള യാത്രകളിലാണ് അശ്വതി. ഒപ്പം തങ്ങളുടെ ബന്ധം ഇന്നും സുഖകരമായി പോവുന്നതിന് പിന്നിലെ കാരണങ്ങളെക്കുറിച്ച് തുറന്നുപറഞ്ഞിട്ടുണ്ട്. അവരവരുടേതായ സ്‌പേസും സമയവും നല്‍കിയാണ് തങ്ങള്‍ ജീവിക്കുന്നത്. ഏതൊരു ബന്ധത്തേയും ചേര്‍ത്തുനിര്‍ത്തുന്ന മികച്ച ചേരുവകളിലൊന്നാണ് ഇക്കാര്യങ്ങളെന്നുമാണ് അശ്വതി പറയുന്നത്. ശ്രീകാന്തുമായുള്ള പ്രണയത്തെക്കുറിച്ചും ആ ബന്ധം വിവാഹത്തിലേക്ക് എത്തിയതിനെക്കുറിച്ചുമൊക്കെ താരം നേരത്തെ തുറന്നുപറഞ്ഞിരുന്നു. ഇടക്കാലത്ത് ത്രോബാക്ക് ചിത്രങ്ങളുമായും അശ്വതി എത്തിയിരുന്നു. ആര്‍ ജെ മിഥുനെ കോളേജിലെ പരിപാടിയിലേക്ക് ക്ഷണിക്കാനായി പോയതിനെക്കുറിച്ച് അശ്വതി വിവരിച്ചിരുന്നു. കൊന്നാലും പല്ലുകാട്ടി ചിരിക്കില്ലാത്ത കുട്ടിയായിരുന്നല്ലോ, ഇപ്പോഴെന്ത് പറ്റിയെന്നായിരുന്നു ഒരാളുടെ ചോദ്യം. രണ്ട് രാഷ്ട്രീയ പാര്‍ട്ടിക്കാര്‍ ഒരുമിച്ചത് പോലെയുണ്ട് കാണാനെന്നായിരുന്നു മറ്റൊരാള്‍ പറഞ്ഞത്.
https://www.facebook.com/Malayalivartha


























