Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എന്നും പ്രിയപ്പെട്ട ഓര്‍മയായി രാജുവേട്ടാ... പൂര്‍ണമായും ഇരുട്ടിനെ പ്രണയിക്കേണ്ടിവരുന്നതിന് മുന്‍പ് തന്റെ ആരാധ്യ പുരുഷനെ ഒരു നോക്ക് കാണണം; കാഴ്ച നഷ്ടപ്പെട്ട ആരാധികയെ ചേര്‍ത്ത് നിര്‍ത്തി പൃഥ്വി

10 JANUARY 2020 12:41 PM IST
മലയാളി വാര്‍ത്ത

കാഴ്ച ശക്തി നഷ്ടപ്പെട്ട ആരാധികയുടെ ആഗ്രഹം സാധിച്ച് കൊടുത്ത് നടൻ പൃഥ്വിരാജ്. ചെറുപ്പത്തിലെ സംഭവിച്ച ഒരു അപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട കവിത എന്ന ആരാധികയുടെ ഏറെ കാലത്തെ ആഗ്രഹമാണ് താരം സാക്ഷാത്കരിച്ചത്. പൃഥ്വിരാജിന്റെ ആരാധകനായ രാജീവ് എസ് മലയാലപ്പുഴയാണ് തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ ഈ സന്തോഷം പ്രേക്ഷകരുമായി പങ്കുവെച്ചത്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ;

ആഗ്രഹങ്ങളും പ്രതീക്ഷകളുമാണ് മനുഷ്യനെ മുന്നോട്ടു ജീവിക്കാന്‍ പ്രേരിപ്പിക്കുന്ന പ്രധാന ഘടകങ്ങള്‍. മലയാള സിനിമാലോകം, അതില്‍ അഭിനയിക്കുന്ന താരങ്ങള്‍, ചുരുക്കം ചില ടെക്‌നീഷ്യന്‍സ്, അങ്ങനെ പലതും മലയാളികളുടെ മനസ്സിനെ കീഴടക്കിയിട്ടുണ്ട്. കീഴടക്കിയെന്നതിനര്‍ത്ഥം അവരെ ആരാധിച്ചു എന്നാണ്, കുടുംബത്തിലെ ഒരംഗത്തെ പോലെ സ്‌നേഹിച്ചു എന്നാണ്..

അതില്‍ വളരെ വ്യത്യസ്തമായ ഒരു താരാരാധനയാണ്.. പത്തനാപുരം സ്വതേശി കവിതയുടേത്…മലയാളികളുടെ അഭിമായ സൂപ്പര്‍താരം പൃഥ്വിരാജ് ആണ് കവിതയുടെ ഇഷ്ടതാരം.. നന്ദനം മുതല്‍ അവസാനം പുറത്തിറങ്ങിയ ഡ്രൈവിംഗ് ലൈസന്‍സ് വരെ എല്ലാ ചിത്രങ്ങളും കണ്ടിട്ടുണ്ട്… ചെറുപ്പത്തിലെ സംഭവിച്ച ഒരു അപകടത്തില്‍ ഒരു കണ്ണിന്റെ കാഴ്ച ശക്തി പൂര്‍ണമായും നഷ്ടപ്പെട്ട വ്യക്തിയാണ് കവിത.. വര്‍ഷങ്ങള്‍ക്കിപ്പുറം മറ്റേ കണ്ണിന്റെ കാഴ്ചയയെ ബാധിക്കുന്ന വിധത്തില്‍ ഞരമ്പിന്റ പ്രവര്‍ത്തനങ്ങള്‍ മാറിക്കൊണ്ടിരിക്കുന്ന കവിതയുടെ ഒരേ ഒരു ആഗ്രഹം പൂര്‍ണമായും ഇരുട്ടിനെ പ്രണയിക്കേണ്ടിവരുന്നതിന് മുന്‍പ് തന്റെ ആരാധ്യ പുരുഷനെ ഒരു നോക്ക് കാണണം എന്നാരുന്നു.. വീട്ടുകാരും നാട്ടുകാരും നടക്കാത്ത ആഗ്രഹത്തിന്റ പുറകെ പോകുന്നു എന്ന് പറഞ്ഞു കളിയാക്കുമ്പോഴും നക്ഷത്രക്കണ്ണുള്ള രാജകുമാരനെ കാണാന്‍ അവള്‍ പ്രതീക്ഷയോടെ കാത്തിരുന്നു…

ഡ്രൈവിംഗ് ലൈസന്‍സ് എന്ന സിനിമയുടെ പ്രൊമോഷന്റ ഭാഗമായി ചടയമംഗലം ജടായുപ്പാറയില്‍ പൃഥ്വിരാജ് എത്തുന്ന വിവരം അറിഞ്ഞ കവിത അദ്ദേഹത്തിനെ കാണാന്‍ ഒരു ശ്രമം നടത്തി.. പൃഥ്വിരാജ് ഫാന്‍സിന്റെ സംസ്ഥാന കമ്മിറ്റി വഴി ഈ വിവരം പൃഥ്വിരാജിനെ അറിയിച്ചു… പിന്നെ നടന്നതെല്ലാം തികച്ചും അവിസ്മരണീയ നിമിഷങ്ങള്‍ ആയിരുന്നു.. ജടായുപ്പാറയില്‍ എത്തിയ തന്റെ മുന്നില്‍ നിറകണ്ണുകളോടെ നിന്ന കവിതയെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോയ്ക്ക് പോസ് ചെയ്ത പൃഥ്വിരാജ് എന്ന വലിയ മനുഷ്യ സ്‌നേഹിയെ കൂടെ കാണാന്‍ കഴിഞ്ഞ നിമിഷങ്ങളായിരുന്നു അത്….

കാണാന്‍ പറ്റില്ലാ എന്ന് പറഞ്ഞു കളിയാക്കിയവര്‍ക്ക് മുന്നില്‍ ഇനിയുള്ള കാലം കവിതയ്ക്കു തല ഉയര്‍ത്തിപ്പിടിച്ച് തന്നെ നടക്കാം.. കാഴ്ചകള്‍ അവസാനിക്കുന്നതിനു മുന്‍പ് തന്റെ പ്രിയപ്പെട്ട ആഗ്രഹം സാധിച്ചതിന്റെ സന്തോഷത്തില്‍. അകക്കണ്ണിന്റ കാഴ്ചകളില്‍ എന്നും പ്രിയപ്പെട്ട ഓര്‍മയായി രാജുവേട്ടാ, നിങ്ങളോടൊപ്പം ഉണ്ടായിരുന്ന ആ നിമിഷങ്ങളും താലോലിച്ച്…

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends