Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

എന്നെ ആരോ തിരക്കി വന്നിട്ടുണ്ടെന്നന്നും പുറത്ത് കാത്തു നില്‍ക്കുന്നുവെന്നും എന്റെ സുഹൃത്തുക്കള്‍ വന്ന് പറഞ്ഞു... ഞാന്‍ വാതില്‍ തുറന്നപ്പോള്‍, ഒരു വലിയ ജാര്‍ നിറയെ ആസിഡുമായി അയാള്‍ നില്‍ക്കുന്നു.. ഒരു സെക്കന്റിനുള്ളില്‍ എല്ലാം സംഭവിച്ചു; ആസിഡ് ഒഴിച്ച ആളുടെ പേരും കാരണവും വെളിപ്പെടുത്തി കങ്കണയുടെ സഹോദരി

10 JANUARY 2020 02:13 PM IST
മലയാളി വാര്‍ത്ത

ബോളിവുഡ് താരം കങ്കണ റണാവത്തിന്റെ സഹോദരിയും സോഷ്യല്‍ മീഡിയ മാനേജറുമായ രംഗോലി ചന്ദേല്‍ ആസിഡ് ആക്രമണ ഇരയാണ്. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ ചിത്രം ഛപാക് ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ കഥയാണ് പറയുന്നത്. കഴിഞ്ഞ ദിവസം ജെന്‍യു വിദ്യാര്‍ഥികളെ പിന്തുണച്ച നടി ദീപിക പദുക്കോണ്‍ രംഗത്ത് എത്തിയിയിരുന്നു. എന്നാല്‍ ദീപിക പുതിയ ചിത്രമായ ഛപാകിന്റെ പ്രമോഷന് വേണ്ടിയാണ് ഇങ്ങനെ ഒരു നീക്കം നടത്തിയതെന്ന് വിമര്‍ശിച്ച്‌ രംഗോലി ട്വീറ്റ് ചെയ്തിരുന്നു. ഇതോടെ രംഗോലിയോട് ഒരു പ്രധാന ചോദ്യവുമായി ഒരാള്‍ രംഗത്ത് എത്തുകയായിരുന്നു. എല്ലാ വിഷയങ്ങളിലും അഭിപ്രായം പറയുന്ന രംഗോലി അക്രമിയുടെ പേര് പറയാന്‍ ധൈര്യം കാണിക്കാത്തത് എന്തുകൊണ്ടാണെന്നായിരുന്നു അയാളുടെ ചോദ്യം. തുടര്‍ന്ന് രംഗോലി താന്‍ അനുഭവിച്ച വേദനകള്‍ക്ക് കാരണക്കാരനായ ആളുടെ പേരും ആ സംഭവത്തെ കുറിച്ചും തുറന്നു പറഞ്ഞു. ' അയാളുടെ പേര് അവിനാശ് ശര്‍മ്മ എന്നാണ്. എന്റെ സഹപാഠിയായിരുന്നു, എന്റെ സുഹൃത്തുക്കളില്‍ ഒരാളായിരുന്നു. ഒരിക്കല്‍ അയാള്‍ എന്നോട് പ്രണയാഭ്യര്‍ഥന നടത്തി. എന്നാല്‍ എനിക്ക് അയാളോട് പ്രണയമുണ്ടായിരുന്നില്ല. ഞാന്‍ അയാളോട് അകല്‍ച്ച കാണിക്കാന്‍ തുടങ്ങി. എന്നെ അയാള്‍ വിവാഹം കഴിക്കുമെന്ന് പലരോടും പറയുന്നത് ഞാന്‍ കേട്ടിട്ടുണ്ട്. അങ്ങനെയിരിക്കെയാണ് ഒരു എയര്‍ ഫോഴ്സ് ഓഫീസറുമായി എന്റെ വിവാഹം മാതാപിതാക്കള്‍ ഉറപ്പിക്കുന്നത്. എന്നാല്‍ അവിനാശ് അയാളെ വിവാഹം കഴിക്കണമെന്ന് എന്നോട് ആവശ്യപ്പെട്ടു. പ്രതികരിച്ചപ്പോള്‍ അയാള്‍ എന്നെ ഭീഷണിപ്പെടുത്തി. എന്റെ മുഖത്ത് ആസിഡ് ഒഴിക്കുമെന്ന് പറഞ്ഞു. എന്നാല്‍ ഞാന്‍ മാതാപിതാക്കളോട് ഒന്നും പറഞ്ഞില്ല പകരം പോലീസില്‍ പരാതി പറഞ്ഞു. അതായിരുന്നു ഞാന്‍ ചെയ്ത ഏറ്റവും വലിയ തെറ്റ്. ഞാന്‍ നാല് പെണ്‍കുട്ടികള്‍ക്കൊപ്പമാണ് താമസിച്ചിരുന്നത്. എന്നെ ആരോ തിരക്കി വന്നിട്ടുണ്ടെന്നന്നും പുറത്ത് കാത്തു നില്‍ക്കുന്നുവെന്നും എന്റെ സുഹൃത്തുക്കള്‍ വന്ന് പറഞ്ഞു. ഞാന്‍ വാതില്‍ തുറന്നപ്പോള്‍, ഒരു വലിയ ജാര്‍ നിറയെ ആസിഡുമായി അയാള്‍ നില്‍ക്കുന്നു.. ഒരു സെക്കന്റിനുള്ളില്‍ എല്ലാം സംഭവിച്ചു രംഗോലി ട്വീറ്റ് ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends