ആ കമന്റുകൾ എന്നെ വല്ലാതെ വിഷമിപ്പിക്കുന്നു... വിവാഹം ചെയ്യുന്നത് ഒരുമിച്ച് ജീവിക്കാനാണ്... അപ്പോൾ പിന്നെ എന്തിനുവേണ്ടിയാണ് ഇത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളെന്ന് മനസിലാകുന്നില്ല!! തുറന്നടിച്ച് മീര

ടെലിവിഷന്‍ അവതാരകയായ മീര അനില്‍ വിവാഹിതയാവാന്‍ പോവുന്ന വാര്‍ത്തകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്.മീരയുടെ വിവാഹനിശ്ചയ ചടങ്ങിന്റെ ചിത്രങ്ങള്‍ പുറത്ത് വന്നതോടെയാണ് ഇക്കാര്യം പുറത്ത് അറിഞ്ഞത്. ബിസ്സിനസ്കാരനായ വിഷ്ണുവാണ് വരന്‍. മല്ലപ്പള്ളിക്കാരനാണ് വിഷ്ണു.എന്നാൽ തന്റെ ചിത്രങ്ങൾക്കൊക്കെ വന്നുകൊടിരിക്കുന്ന കമ്മന്റാണ് തന്നെ ഏറെ വിഷമിപ്പിക്കുന്നതെന്ന് മീര തുറന്നു പറയുകയാണ് ഇപ്പോൾ. സോഷ്യല്‍ മീഡിയയിലെ ചില കമന്റുകളിൽ വിഷമമുണ്ടെന്ന് മീര പറയുന്നു. പകുതി കമന്റുകളും വിവാഹമോചനം എന്നാണ് ചോദിക്കുന്നവയാണ്. പക്ഷെ എല്ലാവരും വിവാഹം ചെയ്യുന്നത് ഒരുമിച്ച് ജീവിക്കാനാണ്. പിന്നെ എന്തിനുവേണ്ടിയാണ് ഇത്തരം ആവശ്യമില്ലാത്ത ചോദ്യങ്ങളെന്ന് മനസിലാകുന്നില്ലെന്നും മീര പറഞ്ഞു.
മാട്രിമോണിയല്‍ വഴിയാണ് ഈ ആലോചന വന്നത്. വിഷ്ണു ആദ്യമായി കണ്ട പെണ്ണ് താനായിരുന്നുവെന്നും തന്നെ ആദ്യമായി കാണാനെത്തിയ ആളും വിഷ്ണുവായിരുന്നുവെന്നും മീര പറയുന്നു. 'ജാതകപ്പൊരുത്തവും ഉത്തമമായിരുന്നു. വിവാഹത്തിന് മുമ്ബ് ചെറുക്കനോട് സംസാരിക്കണമെന്ന കാര്യത്തെക്കുറിച്ച് മാത്രമേ താന്‍ പറഞ്ഞിരുന്നുള്ളൂ. നിരവധി ആലോചനകള്‍ വന്നിട്ടുണ്ടെങ്കിലും അല്‍പം സ്‌പെഷലായിരിക്കണം ആളെന്ന് താന്‍ ആഗ്രഹിച്ചിരുന്നു'. പ്രപ്പോസല്‍ വന്നപ്പോള്‍ വിഷ്ണുവിന് ഒത്തിരി കണ്‍ഫ്യൂഷന്‍സ് ഉണ്ടായിരുന്നു. അധികം മേക്കപ്പ് ഉപയോഗിക്കാത്ത ആളെയായിരുന്നു വിഷ്ണു നോക്കിയിരുന്നത്. ഓവര്‍ മേക്കപ്പിന്റെ കാര്യത്തില്‍ ട്രോളര്‍മാര്‍ കളിയാക്കി കൊല്ലുന്നയാളാണ് താന്‍. നേരില്‍ കാണുമ്ബോഴും മേക്കപ്പിലായിരിക്കുമോയെന്ന ആശങ്കയുണ്ടായിരുന്നു വിഷ്ണുവിന്. എന്നാല്‍ വളരെ സിംപിളായാണ് താന്‍ ചെന്നത്. അതോടെ വിഷ്ണു അതിശയിച്ച് പോയെന്നും മീര പറഞ്ഞു.
https://www.facebook.com/Malayalivartha


























