പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാൻസും കിട്ടും; വിമർശകന് അജു വർഗീസിന്റെ കിടിലൻ മറുപടി

സുഹൃത്തായ വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത 'മലർവാടി ആർട്സ് ക്ലബ്' എന്ന ചിത്രത്തിലൂടെയാണ് മലയാളികളുടെ പ്രിയ താരം അജു വർഗീസ് സിനിമാ ലോകത്തേക്ക് കടന്നു വന്നത്. തുടർന്ന് വിനീത് ശ്രീനിവാസന്റെ തന്നെ ചിത്രമായ തട്ടത്തിൻ മറയത്തിൽ നിവിൻ പോളിക്കൊപ്പം അജു അവതരിപ്പിച്ച കഥാപാത്രവും ഏറെ ശ്രദ്ധിക്കപ്പെട്ടു. സോഷ്യൽ മീഡിയയിലും സജീവമായ അജു ട്രോളന്മാർക്കും പ്രിയങ്കരനാണ്.
ഇപ്പോഴിതാ തന്നെ പരിഹസിച്ച വിമർശകന് ആരും പ്രതീക്ഷിക്കാത്തവിധം പുഞ്ചിരി കലർന്ന മറുപടി നൽകിയ അജു വർഗീസ് ശ്രദ്ധ നേടുകയാണ്. മോഹൻലാൽ–ശ്രീനിവാസൻ അനശ്വരമാക്കിയ ദാസന്‍റേയും വിജയന്‍റേയും ആരും കാണാത്ത ചിത്രം സമൂഹമാധ്യമത്തിലൂടെ അജു പങ്കുവച്ചിരുന്നു. അക്കരെ അക്കരെ അക്കരെ എന്ന സിനിമയിലെ ആരും കാണാത്ത ചിത്രമെന്ന് പറഞ്ഞു കൊണ്ടാണ് അജു ചിത്രം പങ്കുവച്ചിരിക്കുന്നത്.
ദാസനേയും വിജയനേയും പോലെ അജു വർഗീസും നിവിന്‍ പോളിയും ഒരുമിച്ചൊരു ചിത്രത്തിനായി കാത്തിരിക്കുകയാണെന്ന് ആരാധകർ മറുപടിയായി പറഞ്ഞു. അതിനിടെയാണ് അജുവിന് നേരെ വിമർശന കമന്റ് വന്നത്.
‘പോയി നിവിന്റെ, വിനീതിന്റെ മൂട് താങ്ങ് വല്ല ചാൻസും കിട്ടും’–ഇങ്ങനെയായിരുന്നു കമന്റ്. സ്മൈലി നൽകിയായിരുന്നു അജു ഈ വിമർശകന് മറുപടി നൽകിയത്. ഇങ്ങനെയുള്ളവർക്ക് ഇതല്ല മറുപടിയെന്നും അജു ചെയ്തത് നല്ലൊരു കാര്യമാണെന്നും ആരാധകർ പറഞ്ഞു. അജുവിനെ പിന്തുണച്ച് നിരവധി ആളുകൾ രംഗത്തുവരുകയും ചെയ്തു.
https://www.facebook.com/Malayalivartha


























