അന്ന് എന്റെ മക്കൾ പോലും ആഗ്രഹിച്ചു ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങിപ്പോകണമെന്ന്!! ആ സംഭവത്തെ കുറിച്ച് തുറന്ന് പറഞ്ഞ് കെപിഎസി ലളിത

പ്രകാശകരുടെ ഇഷ്ട 'അമ്മ താരമാണ് കെപിഎസി ലളിത. മലയാളത്തിന്റെ ശ്രദ്ധേയയായ നടിയാണ്. ഭര്‍ത്താവ് ഭരതന്റെ മരണശേഷം തന്നെ വീണ്ടും സിനിമയിലേക്കെത്തിച്ചത് സംവിധായകന്‍ സത്യന്‍ അന്തിക്കാടാണെന്ന് നടി കെപിഎസി ലളിത തുറന്നു പറയുന്നു. അഭിനയിക്കാന്‍ പറ്റുമോ എന്ന് തനിക്ക് തന്നെ സംശയം തോന്നിയ സമയത്താണ് സത്യന്‍ തന്നെ വീണ്ടും സിനിമയിലേക്ക് കൊണ്ടുവന്നതെന്ന് കെപിഎസി ലളിത പങ്കുവച്ചു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. 'സത്യന്‍ അന്തിക്കാടിനെ കുറിച്ച് രണ്ട് വാക്ക് പറയാതിരിക്കാന്‍ പറ്റില്ല. ചേട്ടന്റെ (ഭരതന്‍) പോക്കോടു കൂടി ഞാന്‍ സിനിമാ അഭിനയം ഏതാണ്ട് നിറുത്തിയ മട്ടായിരുന്നു. അഭിനയിക്കാന്‍ പറ്റുമോ എന്ന് എനിക്ക് തന്നെ സംശയം തോന്നിയ സമയത്താണ് എന്റെ മക്കളെ കൂട്ടു പിടിച്ചിട്ട് സത്യന്‍ സിനിമയിലേക്ക് തിരികെ കൊണ്ടു വന്നത്. എന്റെ മക്കള്‍ക്കും ആഗ്രഹമുണ്ടായിരുന്നു ഞാന്‍ എങ്ങോട്ടെങ്കിലും ഇറങ്ങി പോകണമെന്ന്'. തനിക്ക് ഏറ്റവും മികച്ച വേഷങ്ങള്‍ തന്നത് സത്യന്‍ അന്തിക്കാടാണെന്നും സത്യന്‍ അന്തിക്കാടിന്റെ മകന്‍ അനൂപ് സത്യന്‍ ആദ്യമായി ഒരുക്കുന്ന സിനിമയിലും തനിക്ക് വ്യത്യസ്തമായ ഒരു വേഷമുണ്ടെന്നും കെപിഎസി ലളിത കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha


























