അമ്മയെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്... അമ്മയെ കുറിച്ച് ഞാനിതുവരെ അറിയാത്ത പലകഥകളും സുരേഷ് ഗോപി പറഞ്ഞു തന്നു; കല്യാണി പറയുന്നു

പ്രക്ഷകരുടെ ഇഷ്ട താരമാണ് സുരേഷ് ഗോപി. താരത്തെകുറിച്ച് ഇപ്പോഴിതാ കല്യാണി പറയുകയാണ്. മലയാളത്തിന്റെ പ്രിയ താരപുത്രിയാണ് കലയാണ് പ്രിയദര്‍ശന്‍. നടി ലിസിയുടെയും സംവിധായകന്‍ പ്രിയദര്‍ശന്റെയും മകളായ കല്യാണി അനൂപ് സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്യുന്ന 'വരനെ ആവശ്യമുണ്ട്' എന്ന ചിത്രത്തിലൂടെ, ദുല്‍ഖര്‍ സല്‍മാന്റെ നായികയായി മലയാളത്തിലേക്ക് വീണ്ടും എത്തുകയാണ്. ദുല്‍ഖര്‍ സല്‍മാനു പുറമേ സുരേഷ് ഗോപി, ശോഭന, ഉര്‍വശി എന്നിവര്‍ പ്രധാന വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ സുരേഷ് ഗോപിയോടൊപ്പമുള്ള അഭിനയ അനുഭവത്തെക്കുറിച്ച് ഒരു ദേശീയ മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം പങ്കുവച്ചു. ''വളരെ കുട്ടിത്തത്തോടെയാണ് സുരേഷ് ഗോപി സര്‍ സംസാരിക്കുന്നത്. അതിലൂടെ ഒരുപാട് അറിവുകളും അദ്ദേഹം നല്‍കി. അമ്മയെ അദ്ദേഹത്തിന് ഒരുപാട് ഇഷ്ടമാണ്. അമ്മയെ കുറിച്ച് ഞാനിതുവരെ അറിയാത്ത പല തമാശക്കഥകളും പറഞ്ഞു തന്നു''.- കല്യാണി പറഞ്ഞു. ശോഭനയുടെ വലിയ ആരാധികയാണ് താന്‍ എന്നും കുട്ടിക്കാലം മുതല്‍ ശോഭന മാമിനെ കണ്ടാണ് വളര്‍ന്നത് എന്നും ആക്ഷനും കട്ടിനും ഇടയില്‍ മാത്രമാണ് മാം അഭിനയിക്കുന്നത്. അല്ലാത്തപ്പോള്‍ ഒരു കുട്ടിയെ പോലെയാണ്''.- കല്യാണി കൂട്ടിച്ചേര്‍ത്തു
https://www.facebook.com/Malayalivartha


























