ആ നിമിഷം.. നാമപ്പോള്‍ അറിഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നിമിഷത്തിലായിരുന്നു നമ്മള്‍. അല്ലേ ശ്രീനി.. എല്ലാ വിധ വികാരങ്ങളും അപ്പോള്‍ നമുക്കിടയില്‍ ആ ഒരു നിമിഷത്തില്‍ മിന്നിമറഞ്ഞു.. അവന്‍ ചിരിക്കുന്നതു കണ്ടപ്പോള്‍ തന്നെ ഹൃദയത്തില്‍ ഞാനവനെ ചുംബിച്ചു; വികാര ഭരിതമായ നിമിഷങ്ങൾ പങ്കു വെച്ച് പേളി മാണി

പ്രേക്ഷകരുടെ ഇഷ്ട താരദമ്ബതികളാണ് ശ്രിനിഷ് അരവിന്ദും പേളി മാണിയും. വലിയ ആഘോഷമായാണ് ഇരുവരുടെയും വിവാഹം പേര്‍ളിഷ് ആരാധകര്‍ ഏറ്റെടുത്തത് ബിഗ് ബോസ് ഷോയില്‍ വെച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടതും പ്രണയത്തിലായതും. ഷോ അവസാനിച്ചതിന് ശേഷം ഇരുവരും വിവാഹിതരവുകയായിരുന്നു. ഇപ്പോഴിതാ വിവാഹവേളയിലെ ഒരു ചിത്രം പങ്കുവെച്ചുകൊണ്ട് പേളി പോസ്റ്റ് ചെയ്ത ഒരു കുറിപ്പാണ് സോഷ്യല്‍മീഡിയയില്‍ തരംഗമാകുന്നത്.
പേളിയുടെ കുറിപ്പ് ഇങ്ങനെ...
ആ നിമിഷം.. നാമപ്പോള്‍ അറിഞ്ഞിരുന്നു. ജീവിതത്തിലെ ഏറ്റവും വലിയ നിമിഷത്തിലായിരുന്നു നമ്മള്‍. അല്ലേ ശ്രീനി..(സന്തോഷം, നാണം, ആകാംക്ഷ, പേടി, സ്‌നേഹം, അമിതവേഗത്തില്‍ ഹൃദയമിടിപ്പ്, എല്ലാ വിധ വികാരങ്ങളും അപ്പോള്‍ നമുക്കിടയില്‍ ആ ഒരു നിമിഷത്തില്‍ മിന്നിമറഞ്ഞു.. അവന്‍ ചിരിക്കുന്നതു കണ്ടപ്പോള്‍ തന്നെ ഹൃദയത്തില്‍ ഞാനവനെ ചുംബിച്ചു..
ഇവരുടെ പ്രണയം വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഷോയുടെ റേറ്റിങ്ങിനായി അണിയറ പ്രവര്‍ത്തകരുടെ അറിവോടെ കളിച്ച നാടകമാണിതെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തങ്ങളുടെ കാര്യം വീട്ടുകാരോട് പറഞ്ഞ് സമ്മതിപ്പിക്കണമെന്ന് പേളിയും ശ്രീനിഷും ഷോയ്ക്കിടെ അവതാരകനായ മോഹന്‍ലാലിനോട് അഭ്യര്‍ഥിച്ചിരുന്നു. ഇതിനിടെയാണ് ആകാംക്ഷ കൂട്ടിക്കൊണ്ട് പേളിയും ശ്രീനിഷും കഴിഞ്ഞ വര്‍ഷം അവസാനം ഒരു മ്യൂസിക്കല്‍ വീഡിയോ പുറത്തു വിട്ടത്. ആ വീഡിയോ പുറത്തു വന്നതിനു ശേഷവും ഇരുവരുടെയും വിവാഹം ഈ വര്‍ഷം തന്നെയുണ്ടാകുമെന്ന് ആരാധകര്‍ ഉറപ്പിച്ചിരുന്നു. കഴിഞ്ഞ ജനുവരിയിലായിരുന്നു പേളിയുടെയും ശ്രീനിഷിന്റെയും വിവാഹനിശ്ചയം. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ അടുത്ത ബന്ധുക്കള്‍ മാത്രമാണ് പങ്കെടുത്തത്. മെയ് 5,8 തിയ്യതികളിലായി ഹിന്ദു-ക്രിസ്ത്യന്‍ ആചാരപ്രകാരമായിരുന്നു വിവാഹം.
https://www.facebook.com/Malayalivartha


























