Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

വെള്ളം പോലും കുടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു... പേടിച്ച്‌ ഞാന്‍ ആ മുറിയിലേക്ക് കയറാതെയായി... ഹൈ ഡോസ് മരുന്നുകളാണ് അവര്‍ കുത്തിവച്ചത്!! തന്റെ ജീവിതത്തിൽ സംഭവിച്ച മറക്കാനാകാത്ത ആ നിമിഷത്തെ കുറിച്ച് മനസ് തുറന്ന് ആര്യ

12 JANUARY 2020 10:09 AM IST
മലയാളി വാര്‍ത്ത

ബിഗ് ബോസ് സീസണ്‍ 2 നാലാം ദിവസത്തിലേക്ക് കടക്കുമ്ബോള്‍ സംഭവബഹുലമായ നിമിഷങ്ങളാണ് വീടിനുള്ളില്‍ നടക്കുന്നത്. വിവാഹജീവിതത്തെക്കുറിച്ചും അച്ഛനുമായുള്ള ബന്ധത്തെക്കുറിച്ചും ആര്യ വിതുമ്ബലോടെ പങ്കുവച്ചത് ആരാധകരിലും നോവുണര്‍ത്തി. അച്ഛന്‍ രണ്ടു വര്‍ഷത്തോളം അനുഭവിച്ച വേദനകളെക്കുറിച്ച്‌ ആര്യയുടെ വാക്കുകള്‍ ഇങ്ങനെയാണ്. 'ഗള്‍ഫില്‍ ഒരു ജോലി ചെയ്തിരുന്നു അച്ഛന്‍ മുന്‍പ്. അതിനിടെ വീണ് പരുക്കേറ്റു. ഒരു വശം തളര്‍ന്നതുപോലെയായി. അച്ഛന്റെ സമ്ബാദ്യമൊക്കെ അവിടുത്തെ ആശുപത്രിയില്‍ തന്നെ ചിലവായി.

പിന്നീട് അച്ഛന്‍ നാട്ടിലെത്തി. ഒരു സുഹൃത്തിന്റെ പരിചയത്തില്‍ അപ്പോള്‍ ആരംഭിച്ച ഒരു ഹോസ്പിറ്റലില്‍ അക്കൗണ്ട്‌സ് മാനേജരായി ജോലി കിട്ടി. എന്നാല്‍ അനാരോഗ്യം അച്ഛനെ വിട്ടുപോയില്ല. ഒരിക്കല്‍ ഞാന്‍ മസ്‌കറ്റില്‍ ഒരു ഷോയില്‍ പങ്കെടുക്കാന്‍ പോയിരിക്കുകയായിരുന്നു. തിരികെ റൂമിലെത്തിയപ്പോള്‍ ഫോണ്‍ കോള്‍ വന്നു. അച്ഛന് ഹാര്‍ട്ട് അറ്റാക്ക് സംഭവിച്ചെന്ന വിവരം അറിയിക്കാനായിരുന്നു അത്. പെട്ടെന്ന് നാട്ടിലെത്തി. ഡിസ്ചാര്‍ജ് ചെയ്യണമെങ്കില്‍ മൂന്ന് ലക്ഷം വേണമായിരുന്നു. എന്റെ കൈയില്‍ ആകെ 50,000 രൂപയേ ഉണ്ടായിരുന്നുള്ളൂ. പരിപാടിക്ക് പോയപ്പോള്‍ ഗിഫ്റ്റ് കിട്ടിയ ഐഫോണ്‍ വിറ്റ് ആകെ ഒരു ലക്ഷമാക്കി. പിന്നീട് മറ്റുള്ളവരോട് കടം വാങ്ങിയാണ് അന്ന് അച്ഛന്റെ ഡിസ്ചാര്‍ജ് സാധ്യമാക്കിയതെന്നും' ആര്യ പറഞ്ഞു.
'തലച്ചോറില്‍ രക്തം കട്ടപിടിച്ച അവസ്ഥയില്‍ അച്ഛനെ വീണ്ടും ആശുപത്രിയില്‍ ആക്കേണ്ടിവന്നു. രണ്ട് വര്‍ഷത്തോളം അച്ഛന്‍ കഷ്ടപ്പെട്ടു. ഓര്‍മ്മ നഷ്ടപ്പെട്ടു. എന്നെയും അച്ഛന് ഓര്‍മ്മയില്ലായിരുന്നു. ഇടയ്ക്ക് കോമ സ്‌റ്റേജിലേക്ക് പോകും. ഹൈ ഡോസ് മരുന്നുകളാണ് അവര്‍ അച്ഛന് കുത്തിവച്ചുകൊണ്ടിരുന്നത്. അതൊന്നും അച്ഛന്റെ അപ്പോഴത്തെ ശാരീരികാവസ്ഥയില്‍ താങ്ങാന്‍ പറ്റുന്നതായിരുന്നില്ല'. ഏറെ ബുദ്ധിമുട്ടി ഡിസ്ചാര്‍ജ് വാങ്ങിയിട്ട് അച്ഛന്‍ ജോലി ചെയ്തിരുന്ന ആശുപത്രിയിലേക്കുതന്നെ അദ്ദേഹത്തെ മാറ്റി. മള്‍ട്ടിപ്പിള്‍ ഓര്‍ഗന്‍ ഫെയില്വര്‍ എന്ന അവസ്ഥയില്‍ എത്തിയിരുന്നു അപ്പോഴേക്കും അച്ഛന്‍. ഹൃദയത്തിന്റെ പ്രവര്‍ത്തനം മാത്രം നടന്നിരുന്നു. എന്നാല്‍ മൂന്ന് ദിവസം കഴിഞ്ഞ് ബോധം വീണു. പിന്നാലെ ഡയാലിസിസ് മാത്രം നടത്തിയാല്‍ മതിയെന്ന അവസ്ഥയിലേക്കുമെത്തി.

എന്നാല്‍ ഒരിക്കല്‍ ഡയാലിസിസിന് കൊണ്ടുചെന്നപ്പോള്‍ ആന്‍ജിയോഗ്രാം ചെയ്യണമെന്ന് ആശുപത്രി അധികൃതര്‍ നിര്‍ബന്ധം പിടിച്ചെന്നും പിന്നീട് അച്ഛനെ ജീവനോടെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിഞ്ഞില്ലെന്നും വിതുമ്ബിക്കൊണ്ട് ആര്യ പറഞ്ഞു. ഒരു വര്‍ഷത്തോളം അമ്മ ആശുപത്രിയില്‍ തന്നെയായിരുന്നു. ഷൂട്ടും ഹോസ്പിറ്റലുമായിരുന്നു എന്റെ ജീവിതം. ഏറെനാള്‍ അച്ഛന് വെന്റിലേറ്ററില്‍ കഴിയേണ്ടിവന്നു. വെള്ളം പോലും കുടിക്കാന്‍ സാധിക്കാത്ത അവസ്ഥയിലായിരുന്നു അവസാനം അച്ഛന്‍. പേടിച്ച്‌ ഞാന്‍ ആ മുറിയിലേക്ക് കയറാതെയായി. കാരണം അച്ഛന്‍ വെള്ളം ചോദിച്ചാല്‍ കൊടുക്കാന്‍ പറ്റില്ലായിരുന്നു. ഡോക്ടര്‍മാര്‍ അങ്ങനെ പറഞ്ഞിരുന്നു. അവസാനം ഒരു ദിവസം അവര്‍ അമ്മയെ വിളിച്ച്‌ കാര്യം പറഞ്ഞു. അമ്മ തിരികെ വന്ന് എന്നോട് പറഞ്ഞു, അച്ഛനെ അവസാനമായി കണ്ടോളാന്‍ പറഞ്ഞെന്ന്. 'അച്ഛന്‍ എപ്പോഴും കൂടെയുണ്ടെന്ന് എനിക്ക് ഇപ്പോഴും വിശ്വാസമുണ്ട്', ആര്യ വിതുമ്ബലോടെ പറഞ്ഞു

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends