നിന്നെ എനിക്കു ലഭിച്ചതില്‍ അതീവ സന്തോഷവതിയാണ് ഞാന്‍... ഈ ലോകത്തോട് നമ്മെക്കുറിച്ച് പറയാന്‍ തിടുക്കമായി; നൂറിന്റെ വാക്കുകൾ വൈറലായതോടെ താരം തന്നെ മറുപടിയുമായി രംഗത്ത്; പ്രണയനായകനെ കണ്ട് അമ്പരന്ന് ആരാധകര്‍

പ്രേക്ഷകരുടെ ഇഷ്ട താരമാണ് നൂറിന്‍ ഷെരീഫ്. ഒമര്‍ ലുലു സംവിധാനം ചെയ്ത ചങ്ക്സ്, ഒരു അഡാര്‍ ലവ് എന്നീ സിനിമകളിലൂടെ മലയാളികള്‍ക്ക് സുപരിചിതയായി മാറിയ നടിയാണ്. കഴിഞ്ഞ ദിവസം നൂറിന്‍ ഇന്‍സ്റ്റാഗ്രാമില്‍ ഒരു ചിത്രവും കുറിപ്പും പങ്കുവച്ചിരുന്നു. പ്രണയത്തിലാണെന്ന് സൂചിപ്പിക്കുന്ന ഒരു ചിത്രവും വാക്കുകളുമായിരുന്നു അത്. ഒരു പുരുഷന്റെ കൈയോടു തന്റെ കൈ ചേര്‍ത്തു വച്ചിരിക്കുന്ന ചിത്രം പങ്കുവെച്ച് നൂറിന്‍ ഇങ്ങനെയെഴുതി.. 'നിന്നെ എനിക്കു ലഭിച്ചതില്‍ അതീവ സന്തോഷവതിയാണ് ഞാന്‍. ഈ ലോകത്തോട് നമ്മെക്കുറിച്ച് പറയാന്‍ തിടുക്കമായി.' ഇതിന് തൊട്ടുപിന്നാലെ നൂറിന് ആശംസകളുമായി ആരാധകരും സെലിബ്രിറ്റികളുമടക്കം ഒട്ടനവധി പേര്‍ രംഗത്തെത്തി. ഒപ്പം നൂറിന്റെ പോസ്റ്റ് വലിയ വാര്‍ത്തയാവുകയും ചെയ്തു. സംഭവം വലിയ ചര്‍ച്ചയായതോടെ സത്യവസ്ഥ തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് നൂറിന്‍. 'ഒരു പുരുഷന്റെ ഹാന്‍ഡ് മേക്കപ്പ് അനുകരിക്കാന്‍ ശ്രമിച്ചതായിരുന്നു ഞാന്‍. ആദ്യമായാണ് മേക്കപ്പിലുള്ള എന്റെ അഭിരുചി ഞാന്‍ പരീക്ഷിക്കുന്നത്. അത് വലിയ വിജയമാവുകയും ചെയ്തു. എന്നെ തെറ്റിദ്ധരിച്ചവരോട് ഒരു വാക്ക്. ഞാന്‍ എന്നെ നന്നായി സ്‌നേഹിക്കുന്നു. അത് ലോകത്തോട് തുറന്ന് പറയുന്നതില്‍ ഞാന്‍ വളരെ സന്തോഷവതിയാണ്'- നൂറിന്‍ കുറിച്ചു.
https://www.facebook.com/Malayalivartha


























