ഷൂട്ടിംഗിനിടയിൽ കറണ്ടു പോയ തക്കം നോക്കി സംയുക്ത വർമയേയും കാവ്യ മാധവനെയും ആരോ കയറി പിടിച്ചു! കറണ്ട് വന്നപ്പോൾ കണ്ടത് ദിലീപിനെ; പിന്നെ സംഭവിച്ചത്

വൻ താര നിരയുമായി റാഫി അണിയിച്ചു ഒരുക്കിയ ചിത്രമാണ് തെങ്കാശി പട്ടണം. ദിലീപ്, കാവ്യാമാധവൻ, സുരേഷ് ഗോപി, ലാൽ, സംയുക്ത തുടങ്ങിയവർ തകർത്ത് അഭിനയിച്ച സിനിമയിലെ രസകരമായ അനുഭവം ഇപ്പോൾ വൈറലാവുകയാണ്.
ചിത്രത്തിന്റെ ഷൂട്ടിംഗിന്റെ ഇടക്ക് കറന്റ് പോവുകയും തുടർന്ന് കാവ്യാ മാധവനെയും സംയുക്തയെയും ആരോ കേറി പിടിക്കുകയും ചെയ്തു. എന്നാൽ കറന്റ് വന്നപ്പോൾ കണ്ടത് ദിലീപിനെയാണ്. എല്ലാവരും ദിലീപിന് നേരെ തിരഞ്ഞപ്പോൾ അത് ദിലീപിന് കടുത്ത വിഷമം ഉണ്ടാക്കി.
സുരേഷ് ഗോപിയും ലാലും ഡാൻസ് മാസ്റ്ററിന്റെ അടുത്തായിരുന്നു എന്ന് ആദ്യമേ പറഞ്ഞത് കൊണ്ട് വീണ്ടും ദിലീപ് സംശയത്തിന്റെ നിഴലിലായ്. റാഫിയുടെ നേതൃത്വത്തിൽ പ്രശനം പരിഹരിച്ചു വീണ്ടും ഷൂട്ടിംഗ് നടക്കുന്നതിന്റെ ഇടക്ക് വീണ്ടും കറന്റ് പോയി. ഇത്തവണ കറന്റ് പോയപ്പോൾ ആരെയോ അടിക്കുന്ന ഒരു ശബ്ദമാണ് സൈറ്റിൽ ഉള്ളവർ എല്ലാം കേട്ടത്.
പെട്ടന്ന് കറന്റ് വന്നപ്പോൾ സംയുക്തയുടെ അടുത്ത് കവിളും വീർപ്പിച്ചു കരയുന്ന ഗീതു മോഹൻദാസിനെയാണ് എല്ലാവരും കണ്ടത്. ആദ്യത്തെ തവണ പിടിച്ചത് പോലെ വീണ്ടും പിടിക്കാൻ വന്നപ്പോൾ സംയുകതയുടെ കയ്യിൽ നിന്നും കിട്ടിയത് ഒരു ചൂടൻ അടിയും. സിനിമ ഇറങ്ങി കഴിഞ്ഞു ഇത്രയും വർഷമായിട്ടും ഇ കാര്യങ്ങൾ ഇപ്പോഴും ചിരി പടർത്തുകയാണ്.
അതേസമയം മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ സിനിമകളില്‍ ഒന്നിച്ച് അഭിനയിച്ച താര ജോഡികളാണ് വിവാഹിതരായ ദിലീപും കാവ്യയും. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മിഴിരണ്ടിലും, മീശ മാധവന്‍, സദാന്ദന്റെ സമയം,വെള്ളരി പ്രാവിന്റെ ചങ്ങാതി തുടങ്ങി ഇരുപതോളം ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്.
ജയറാമും പാര്‍വതിയുമാണ് ഇതുവരെ മലയാള സിനിമയില്‍ ഏറ്റവും കൂടുതല്‍ ഒന്നിച്ച താര ദമ്പതിമാര്‍. ശുഭയാത്ര, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, അപരന്‍, പ്രാദേശിക വാര്‍ത്തകള്‍ തുടങ്ങി പതിനഞ്ചോളം ചിത്രങ്ങൡലാണ് ജയറാമും പാര്‍വതിയും ഒന്നിച്ച് അഭിനയിച്ചത്. എന്നാല്‍ ജയറാം-പാര്‍വതി താരദമ്പതിമാരുടെ റെക്കോര്‍ഡാണ് ദിലീപും കാവ്യ മാധവനും പിന്നിലാക്കിയത്.
നവംബര്‍ 25ന് എറണാകുളത്ത് വച്ചായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. ലളിതമായി വിവാഹ ചടങ്ങുകള്‍ നടത്തി. സിനിമയിലെ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. ദിലീപും കാവ്യയും ആദ്യമായി ഒന്നിച്ച ചിത്രമാണ് ലാല്‍ ജോസ് സംവിധാനം ചെയ്ത ചന്ദ്രനുദിക്കുന്ന ദിക്കില്‍. കാവ്യയുടെ ആദ്യ നായകന്‍ കൂടിയായിരുന്നു ദിലീപ്.
ഇരുവരും ഒന്നിച്ച ചന്ദ്രനുദിക്കുന്ന ദിക്കില്‍ മികച്ച വിജയം നേടി.ഒരു നീണ്ട ഇടവേളയ്ക്ക് ശേഷം ദിലീപും കാവ്യയും വീണ്ടും ഒന്നിച്ച ചിത്രമാണ് പിന്നെയും. അടൂര്‍ ഗോപാലകൃഷ്ണനാണ് ചിത്രം സംവിധാനം ചെയ്തത്. ചന്ദ്രനുദിക്കുന്ന ദിക്കില്‍, മീശ മാധവന്‍, സദാനന്ദന്റെ സമയം, തെങ്കാശി പട്ടണം, വെള്ളരിപ്രാവിന്റെ ചങ്ങാതി, പിന്നെയും തുടങ്ങി 20ഓളം ചിത്രങ്ങളില്‍ ദിലീപും കാവ്യയും ഒന്നിച്ച് അഭിനയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha