ലോകയുടെ സന്തോഷം പങ്കുവെച്ച് നടന്‍ ശരത് സഭ

കുറഞ്ഞ സമയം കൊണ്ട് തന്നെ ഹാസ്യ കഥാപാത്രങ്ങള്‍ കൈകാര്യം ചെയ്ത് ഉയര്‍ന്നു വന്ന താരമാണ് ശരത് സഭ. ജാന്‍ എ മന്‍, പ്രണയ വിലാസം, കണ്ണൂര്‍ സ്‌ക്വാഡ് തുടങ്ങി നിരവധി സിനിമകളിലൂടെ അഭിനയ ലോകത്ത് എത്തിയ ശരത്തിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലോക. ഇപ്പോഴിതാ ചിത്രത്തെ കുറിച്ച് തുറന്ന് പറഞ്ഞ് രംഗത്ത് വന്നിരിക്കുകയാണ് താരം. വളരെ നല്ല അഭിപ്രായങ്ങളാണ് ലോകയുടെ കഥാപാത്രത്തിന് കിട്ടുന്നതെന്നും നിരവധിയാളുകള്‍ പ്രശംസിച്ച് രംഗത്തു വരുന്നുണ്ടെന്നുമാണ് താരം പറയുന്നത്. പ്രമുഖ മാധ്യമത്തോടായിരുന്നു പ്രതികരണം.
ശരതിന്റെ വാക്കുകള്‍:
വളരെ നല്ല അഭിപ്രായങ്ങളാണ് ലോകയുടെ കഥാപാത്രത്തിന് കിട്ടുന്നത് ഇന്നലെ എന്റെ ഒരു സുഹൃത്ത് ജ്യോതിഷ ഫെയ്‌സ്ബുക്കില്‍ ഒരു കുറിപ്പ് പങ്കുവെച്ചിരുന്നു അദ്ദേഹം ഒരു ട്രെയിനര്‍ ആണ്. ഞാനും ട്രെയിനര്‍ ആയി വര്‍ക്ക് ചെയ്യാറുണ്ട് ഞങ്ങളെല്ലാം തിയേറ്റര്‍ പശ്ചാത്തലത്തില്‍ നിന്ന് വരുന്നവരാണ്.
അദ്ദേഹം എന്നെക്കുറിച്ച് ഒരു നല്ല പോസ്റ്റ് ഫെയ്‌സ്ബുക്കില്‍ ഇട്ടിരുന്നു. അത് കണ്ടപ്പോള്‍ വലിയ സന്തോഷമായി. തിയറ്റര്‍ പശ്ചാത്തലത്തില്‍ നിന്ന് വന്ന എന്നെ പുറത്തുനിന്ന് വീക്ഷിക്കുന്ന ഒരു ട്രെയിനര്‍ എന്ന നിലയില്‍ എന്റെ മൂന്നു സിനിമകളിലെ കഥാപാത്രങ്ങളെ താരതമ്യം ചെയ്തുകൊണ്ടായിരുന്നു അദ്ദേഹം എഴുതിയത് കണ്ടപ്പോള്‍ വലിയ സന്തോഷമായി.
https://www.facebook.com/Malayalivartha