Widgets Magazine 

17
Oct / 2026
Saturday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും


സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...


പിണറായിയുടെ നഗ്നമായ അഴിമതിക്കെതിരെ ഹൈക്കോടതിയിലെത്തിയ അഡ്വ കെ എം ഷാജഹാനെ ‘ശല്യക്കാരനായ വ്യവഹാരി’ എന്നാണ് വിശേഷിപ്പിച്ചത്..പിണറായിയെ വെള്ളം കുടിപ്പിച്ച സിംഹം !.


സുഹൈല്‍ സജീവിന്‍റെ ശരീരത്തില്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യം... സാമ്പിള്‍ റിപ്പോര്‍ട്ട് ഞെട്ടിപ്പിക്കുന്നത്..വണ്ടി ഇടിപ്പിച്ചത് കുടിച്ച് ബോധമില്ലാതെ തന്നെ..ഇന്ന് ജാമ്യം കിട്ടി പുറത്തിറങ്ങും..?!


സംസ്ഥാനത്ത് തുലാവർഷമെത്തി.... എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം...ഞായറാഴ്ച വരെ വ്യാപക മഴയ്ക്ക് സാധ്യത

കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ ഞാനും കുടുംബവും അനുഭവിച്ച മാനസ്സിക ദുഃഖം ആരോടാണ് പറയുക... ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരനുഭവം... ഫോണ്‍ വരുമ്ബോള്‍ മറുവശത്തുള്ളയാള്‍ സംസാരിക്കുന്നത് താത്പര്യമില്ലാത്ത കാര്യമാണെങ്കില്‍ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടല്ലോ? ഒന്നുകില്‍ നമ്ബര്‍ ബ്ലോക്ക് ചെയ്യാം അല്ലെങ്കില്‍ ഇനി വിളിക്കരുത് എന്ന് പറഞ്ഞ് ഒഴിവാക്കാം! തുറന്ന് പറഞ്ഞ് ഷാജി പട്ടിക്കര

04 JULY 2020 02:54 PM IST
മലയാളി വാര്‍ത്ത

കൊച്ചിയില്‍ ഷംനാ കാസിമിനെ തട്ടിപ്പിരയാക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതികള്‍ നടിയുടെ നമ്ബര്‍ സംഘടിപ്പിച്ചത് ഷാജി പട്ടിക്കരയില്‍ നിന്നായിരുന്നു. സംഭവത്തില്‍ തന്റെ നിരപരാധിത്വം വെളിപ്പെടുത്തി ഷാജി പട്ടിക്കരയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ്‌

ഫേസ്ബുക്ക് കുറിപ്പിലൂടെ...

പ്രിയപ്പെട്ടവരേ,

ഇനി ആരുടേയും നമ്ബര്‍ ചോദിച്ച്‌ വിളിക്കരുത്. സിനിമയില്‍ എത്തപ്പെട്ട കാലം മുതല്‍ ഇന്നുവരെ ആര് ചോദിച്ചാലും എന്‍്റെ കയ്യിലുള്ള ഫോണ്‍ നമ്ബര്‍ - അത് ഏത് താരങ്ങളുടേതായാലും, സാങ്കേതിക പ്രവര്‍ത്തകരുടേതായാലും നല്‍കുന്നതില്‍ സന്തോഷം കണ്ടെത്തിയ ഒരാളാണ് ഞാന്‍. പലപ്പോഴും പലരും ഉദ്ഘാടനങ്ങള്‍, സ്റ്റേജ് ഷോകള്‍, ആശംസകള്‍ പറയുന്നതിന്, അല്ലെങ്കില്‍ പുതിയ പ്രോജക്ടുകളെക്കുറിച്ച്‌ സംസാരിക്കുന്നതിന് ഒക്കെയാണ് നമ്ബരുകള്‍ വാങ്ങിയിരുന്നത്.

അങ്ങനെ നമ്ബര്‍ വാങ്ങുന്നവരുടെ എണ്ണം കൂടിയപ്പോഴാണ്ഫിലിം ഡയറക്ടറി എന്ന ആശയം മനസ്സിലുദിച്ചതും, ഞാനും പ്രിയ സുഹൃത്ത് ഷിബു .ജി സുശീലനും ചേര്‍ന്ന് 'സൂര്യ ചിത്ര' എന്ന പേരില്‍ 2002 ല്‍ ഒരു ഡയറക്ടറി പുറത്തിറക്കിയതും. പിന്നീട് അത് ഞാന്‍ ഒറ്റയ്ക്കായി. 2019 ലാണ് അവസാന ലക്കം പുറത്തിറങ്ങിയത്. നിരവധി വര്‍ഷങ്ങളായി സിനിമയ്ക്ക് അകത്തും പുറത്തുമുള്ള ഒട്ടനവധി പേര്‍ക്ക് ആ ഡയറക്ടറി പ്രയോജനം ചെയ്യുന്നുമുണ്ട്.

അങ്ങനെ എല്ലാവരുടേയും നമ്ബര്‍ എന്റെ കൈവശമുണ്ട് എന്ന ഉറപ്പിലാണ് പെട്ടന്ന് ഒരാവശ്യം വരുമ്ബോള്‍ പലരും എന്നെ വിളിക്കുന്നത്. അത് ചിലപ്പോള്‍ പാതിരാത്രിയില്‍ വരെ അങ്ങനെ അത്യാവശ്യക്കാര്‍ വിളിച്ചിട്ടുണ്ട്. ഞാന്‍ യാതൊരു മടിയും കൂടാതെ അത് നല്‍കിയിട്ടുമുണ്ട്. അനുഭവസ്ഥര്‍ക്ക് അറിയാം.

ആദ്യകാലങ്ങളില്‍ നമ്ബര്‍ പറഞ്ഞു കൊടുത്തിരുന്നു എങ്കില്‍ ഇപ്പോള്‍ വാട്ട്സപ്പില്‍ അയച്ചു കൊടുക്കാറാണ് കൂടുതലും. പ്രത്യേകിച്ച്‌ എനിക്ക് ഒരു നേട്ടവുമില്ലെങ്കിലും, ചേതമില്ലാത്ത ഒരു ഉപകാരം എന്ന നിലയില്‍ അതില്‍ ഞാന്‍ സന്തോഷം കണ്ടെത്തിയിരുന്നു. അങ്ങനെ നമ്ബര്‍ കൊടുത്തതിന്‍്റെ പേരില്‍ ഇത്ര വര്‍ഷത്തിനിടയില്‍ ഇതുവരെ പരാതികളും വന്നിട്ടില്ല. ഫോണ്‍ വരുമ്ബോള്‍ മറുവശത്തുള്ളയാള്‍ സംസാരിക്കുന്നത് താത്പര്യമില്ലാത്ത കാര്യമാണെങ്കില്‍ ഒഴിവാക്കാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ടല്ലോ? ഒന്നുകില്‍ നമ്ബര്‍ ബ്ലോക്ക് ചെയ്യാം അല്ലെങ്കില്‍ ഇനി വിളിക്കരുത് എന്ന് പറഞ്ഞ് ഒഴിവാക്കാം.

എന്നാലിപ്പോള്‍ നിര്‍മ്മാതാവിന്‍്റെ മേലങ്കിയുമായി എത്തിയ ഒരാള്‍, ഒരു സിനിമ നിര്‍മ്മിക്കുവാന്‍ താത്പര്യം കാണിച്ചെത്തുകയും അയാള്‍ക്ക് ഒന്നു രണ്ട് താരങ്ങളുടെ നമ്ബര്‍ കൈമാറുകയും ചെയ്തതിന്‍്റെ പേരില്‍ വിവാദങ്ങളിലേക്ക് എന്‍്റെ പേരും വലിച്ചിഴയ്ക്കപ്പെടുകയും, ഞാനും എന്‍്റെ സുഹൃത്തുക്കളായ രണ്ട്പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍മാരും പോലീസ് സ്റ്റേഷന്‍ കയറിയിറങ്ങേണ്ട അവസ്ഥയില്‍ എത്തുകയും ചെയ്തു.

വിവാദത്തിന്‍്റെ ഭാഗമായിചാനലുകള്‍ പോലും ഷാജി പട്ടിക്കര എന്ന പേര് ആഘോഷമാക്കിയപ്പോള്‍ ഞാനും കുടുംബവും അത്രയധികം വേദനിച്ചു. ഇപ്പോള്‍ കേസന്വേഷണം ഏകദേശം അവസാനിക്കുകയും, സിനിമ പ്രവര്‍ത്തകര്‍ ആരും തന്നെ അതില്‍ ഉള്‍പ്പെട്ടിട്ടില്ല എന്ന വാര്‍ത്ത പുറത്തു വരികയും ചെയ്തു. സന്തോഷം !

പക്ഷേ,കഴിഞ്ഞ കുറച്ച്‌ ദിവസങ്ങള്‍ ഞാനും കുടുംബവും അനുഭവിച്ച മാനസ്സിക ദുഃഖംആരോടാണ് പറയുക. ജീവിതത്തില്‍ ആദ്യമായാണ് ഇങ്ങനെയൊരനുഭവം. സിനിമയ്ക്ക് അകത്തും പുറത്തുമുള്ള എന്നെ അറിയാവുന്നവര്‍ എല്ലാം എനിക്ക് പിന്തുണയുമായി എത്തി. എല്ലാവര്‍ക്കും നന്ദി ! അനുഭവമാണ് ഗുരു ! ഇനിയും ഇത്തരം ചതിക്കുഴികളില്‍ വീഴാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് കൊണ്ട് തന്നെ ഇനി മറ്റുള്ളവരുടെ ഫോണ്‍ നമ്ബരുകള്‍ ആര്‍ക്കും കൈമാറില്ല എന്ന ഉറച്ച തീരുമാനത്തിലാണ്.

അതു കൊണ്ട് ഫോണ്‍ നമ്ബരുകള്‍ക്കായി ദയവ് ചെയ്ത്‌ആരും വിളിക്കരുത്…അപേക്ഷയാണ് ! എന്‍്റെ വ്യക്തിപരമായ തീരുമാനം മാത്രമല്ല, ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ്സ് യൂണിയനും, യൂണിയനിലെ പ്രിയപ്പെട്ട അംഗങ്ങളും അത്തരം ഒരു തീരുമാനത്തിലാണ്. അംഗീകൃത സിനിമ പ്രവര്‍ത്തകരല്ലാത്ത ആര്‍ക്കും ഇനി മുതല്‍ നമ്ബരുകള്‍ കൈമാറേണ്ടതില്ലഎന്നാണ് യൂണിയന്‍ തീരുമാനം. നല്ലത്. ഇനിയൊരാള്‍ക്കും എന്‍്റെ അനുഭവം ഉണ്ടാകാതിരിക്കട്ടെ ..സ്നേഹപൂര്‍വ്വം,
#ഷാജി_പട്ടിക്കര

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നേഹ ബോറയെ ഡൽഹി പൊലീസ് കസ്റ്റഡിയിൽ നിന്ന് വിട്ടയച്ചു... അഭിജീത് ദീപ്കെയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ്  (18 minutes ago)

മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അഡ്വാനി ആശുപത്രിയിൽ...ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതർ  (28 minutes ago)

അണ്ടർ 23 ഓപ്പൺ അത്‌ലറ്റിക്‌സ്‌ ചാമ്പ്യൻഷിപ്പിൽ കേരളത്തിന്റെ ഡി ഷീബയ്‌ക്ക്‌ സ്വർണം....  (44 minutes ago)

  രോഗികളുടെ വിളി വന്നാൽ പത്ത് മിനിറ്റിനുള്ളിൽ ആംബുലൻസ് സ്ഥലത്തെത്തുന്ന രീതിക്ക് തുടക്കമിടുകയാണെന്നും ഇത് രാജ്യത്ത് തന്നെ റെക്കോർഡ് സൃഷ്ടിക്കുമെന്നും ആരോഗ്യമന്ത്രി   (1 hour ago)

ചാവശ്ശേരിയിൽ ബസ്സുകൾ തമ്മിൽ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്ക്....  (1 hour ago)

നെടുമ്പാശേരിയിൽ മൂന്ന് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ മിനികൂപ്പർ കാറപകടക്കേസ്.. പ്രതി സുഹൈൽ സജീവിന്റെ ജാമ്യാപേക്ഷയിൽ അങ്കമാലി മജിസ്ട്രേട്ട് കോടതി ഇന്ന് വിധി പറയും  (1 hour ago)

ഗഗൻയാൻ ദൗത്യത്തിൽ ഒരു നിർണായ പരീക്ഷണത്തിൽ കൂടി വിജയിച്ച് ഐ.എസ്.ആർ.ഒ...ഗഗൻയാനിലെ യാത്രാ പേടകം സർവീസ് പേടകത്തിൽ നിന്ന് വേർപ്പെടുത്തുന്ന പരീക്ഷണം വിജയകരം  (1 hour ago)

പണമിടപാടുകളിലും രാത്രിയാത്രകളിലും അതീവ ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (1 hour ago)

ഇന്ത്യയും വെസ്‌റ്റിൻഡീസും തമ്മിലുള്ള അവസാന ട്വന്റി20 ക്രിക്കറ്റ്‌ മത്സരം ഇന്ന്‌ നടക്കും  (2 hours ago)

ചക്രവാതച്ചുഴി... സംസ്ഥാനത്ത് അടുത്ത നാലു ദിവസം മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്.... ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട്  (2 hours ago)

തുലാമാസ പൂജകൾക്കായി ശബരിമല ഇന്ന് തുറക്കും...  (2 hours ago)

സിംബാബ്‌വെ വനിതാ ടീമിനെതിരായ ഒന്നാം ടി20യിൽ ഇന്ത്യൻ വനിതകൾക്ക് നാല് വിക്കറ്റ് വിജയം...  (2 hours ago)

മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്‌ കുമാർ രാജിവയ്‌ക്കണമെന്ന ആവശ്യപ്പെട്ട് പ്രക്ഷോഭം....രാജ്യ തലസ്ഥാനത്ത് വെള്ളിയാഴ്‌ച വൈകിട്ട് തിരംഗാ റാലിയിൽ പതിനായിരങ്ങൾ അണിചേർന്നു, സിജെപി നേതാവ്‌ അഭിജീത്‌ ദിപ്‌കെ  (2 hours ago)

25 കാരിയായ അധ്യാപികയെ ശുചിമുറിയില്‍ ബന്ദിയാക്കി കൊലപ്പെടുത്തി  (8 hours ago)

ചികിത്സയുടെ മറവില്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍  (8 hours ago)

Malayali Vartha Recommends