മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ ആഗ്രഹമെന്ന് അല്ലു അര്‍ജ്ജുന്‍

തെലുങ്ക് താരം അല്ലു അര്‍ജ്ജുന്‍ ഇപ്പോള്‍ മലയാളികളുടെ പ്രിയ നടനാണ്. അല്ലുവിന്റെ മൊഴിമാറ്റി എത്തിയ ചിത്രങ്ങള്‍ക്ക് എന്നും ആരാധകരാണ്. കോടികളാണ് അല്ലുവിന്റെ മൊഴി മാറ്റിയ ചിത്രങ്ങളിലൂടെ വാരിക്കൂട്ടിയിട്ടുള്ളത്. മലയാളികള്‍ക്ക് എന്നും അല്ലും അര്‍ജ്ജുന്‍ മലയാളത്തിന്റെ സ്വന്തം പുത്രനാണ്. പല മലയാളം ചാനലുകളുടെ അവാര്‍ഡ് ഷോയ്ക്ക് പോലും താരമായി എത്തിയത് അല്ലുവായിരുന്നു. വീണ്ടും ഒരിടവേളയ്ക്ക് ശേഷം മലയാളത്തെ കീഴടക്കാന്‍ താരം എത്തുകയാണ്.
സണ്‍ ഓഫ് സത്യമൂര്‍ത്തി എന്ന പേരില്‍ തെലുങ്കില്‍ നിന്നും മൊഴിമാറ്റി മലയാളത്തില്‍ പുതിയ ചിത്രവുമായാണ് അല്ലു എത്തുന്നത്. ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിനായി കൊച്ചിയിലെത്തിയ താരം മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും പുകഴ്ത്തി പറഞ്ഞിരിക്കുകയാണ്. മലയാളത്തില്‍ അഭിനയിക്കുക എന്നത് തന്റെ സ്വപ്‌നമാണെന്ന് അ്ല്ലു മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.നല്ല കഥയുമായി ആരെങ്കിലും തന്നെ സമീപിച്ചാല്‍ തീര്‍ച്ചയായും മലയാളത്തില്‍ സിനിമ ചെയ്യും. അതിന് പ്രതിഫലവും വേണമെന്നില്ലയെന്നും അല്ലു പറഞ്ഞു.
മലയാളത്തില്‍ തനിക്ക് ഏറെ ഇഷ്ടമുള്ള നടന്‍ മോഹന്‍ലാലാണെന്നും വ്യക്തമാക്കി. മോഹന്‍ലാലിനൊപ്പം അഭിനയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും അല്ലു പറഞ്ഞു. മമ്മൂട്ടിയുടെ അഭിനയത്തെ ഏറെ ബഹുമാനത്തോടെയാണ് നോക്കുന്നത്. രാജ്യം ആരാധിക്കുന്ന താരമാണദ്ദേഹം. പുതിയ തലമുറയിലെ ഫഹദ് ഫാസിലിനെയും ദുല്‍ഖര്‍ സല്‍മാനെും വലിയ ഇഷ്ടമാണെന്നും അല്ലു വ്യക്തമാക്കി. മലയാള സിനിമകള്‍ ധാരാളം കാണാറുള്ള അല്ലു ഒടുവില്‍ കണ്ടത് അഞ്ജലി മേനോന്റെ ബാംഗ്ലൂര്‍ ഡെയ്‌സാണ്. കഴിഞ്ഞ മാസം ഒമ്പതിനാണ് ആന്ധ്രയില്‍ അല്ലുവിന്റെ സണ്‍ ഓഫ് സത്യമൂര്‍ത്തി റിലീസ് ചെയ്തത്. ചിത്രം ഇന്ന് കേരളത്തിലെ തിയേറ്ററുകളിലെത്തും.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha