മമ്മൂട്ടിയെ റാസ്‌കല്‍ എന്നു വിളിച്ച അവതാരകയെ പൊരിച്ച് പഞ്ഞിക്കിട്ട് ബാല ചന്ദ്ര മേനോന്‍

മമ്മൂട്ടിയുടെ സ്‌നേഹത്തോടെ ആര്‍ക്കും എന്തും വിളിക്കാം. എന്നുവച്ച് റാസ്‌കലെന്ന് വിളിച്ചാല്‍ ആരെങ്കിലും സഹിക്കുമോ? ആരവത്തിനിടയില്‍ മമ്മൂട്ടി ഉള്‍പ്പെടെ ആരും പ്രതികരിച്ചില്ലെങ്കിലും ആ സര്‍വകലാ വല്ലഭന്‍ പ്രതികരിച്ചു മമ്മൂട്ടി ഒരിക്കലും റാസകല്‍ അല്ല.
മംഗളം പത്രത്തിന്റെ അവാര്‍ഡ് ദാന ചടങ്ങായിരുന്നു വേദി. അവതാരകയായി വന്ന സീരിയല്‍ താരത്തിനാണ് തെറ്റു പറ്റിയത്. അവര്‍ ആവേശത്തില്‍ മമ്മൂട്ടിയെ സ്വീറ്റ് റാസകല്‍ എന്നു വിളിച്ചു. ഇതിന് മറുപടിയായി ബാലചന്ദ്ര മേനോന്‍ പരസ്യമായി ആ വേദിയില്‍ പ്രതികരിച്ചു.
മേലാല്‍ ആരേയും അങ്ങനെ വിളിക്കരുത്. രംഗബോധമില്ലാത്ത കോമാളി എന്ന് സാധാരണ നാം മരണത്തെയാണ് വിശേഷിപ്പിച്ചു കേട്ടിട്ടുള്ളത് . എന്നാല്‍ ഇപ്പോള്‍ പലപ്പോഴും പൊതുവേദികളില്‍ അവതാരകര്‍ രംഗബോധമില്ലാതെ പെരുമാറുന്നത് തീരെ ശുഭോദര്‍ക്കമല്ല.... എന്ന് ഫെയ്‌സ് ബുക്കിലും ഈ പഴയ തലയില്‍ക്കെട്ടുകാരന്‍ കുറിച്ചു. ഇതോടെ ഇത് വൈറലുമായി.
ബാലചന്ദ്ര മേനോന്റെ വിശദീകരണം ഇതാണ്
ഏതാണ്ട് 22 വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്നത്തെ മദ്രാസ് നിവാസികളായ ഞങ്ങള്‍ കുറച്ചു ചെറുപ്പക്കാര്‍ അന്നത്തെ ഒരു സൂപ്പര്‍ ഹിറ്റ് സിനിമ കാണാന്‍ പോയി.
ആ ചിത്രത്തിന്റെ പേര് ജെന്റില്‍ മാന്‍ എന്നായിരുന്നു....
ആ ചിത്രത്തിന്റെ നിര്‍മ്മാതാവ് മലയാളിയായ കുഞ്ഞുമോന്‍ ആയിരുന്നു. ചിത്രത്തിന്റെ ഗംഭീര വിജയത്തോടെ കുഞ്ഞുമോനെ എല്ലാവരും \'ജെന്റില്‍മാന്‍ കുഞ്ഞുമോന്‍ \' എന്ന് സ്‌നേഹപൂര്‍വം വിളിച്ചു തുടങ്ങി. ഞങ്ങളുടെ കൂട്ടത്തിലുള്ള ഒരു രസികനായ മലയാളി സുഹൃത്ത് ഒരു ഫലിതം തട്ടിവിട്ടു :
\' ജെന്റില്‍ മാന്‍ വിജയിച്ചതുകൊണ്ട് \'ജെന്റില്‍മാന്‍ കുഞ്ഞുമോന്‍ എന്ന പേര് കിട്ടി. കഷ്ട്ടകാലത്തിനു സൂപ്പര്‍ ഹിറ്റ് ആയ ഈ ചിത്രത്തിന്റെ പേര് \'റാസ്‌കല്‍ \' എന്നായിരുന്നുവെങ്കിലോ ? കുഞ്ഞുമോന്‍ എങ്ങിനെ അറിയപ്പെടുമായിരുന്നു?\'
സദസ്സ് പൊട്ടിച്ചിരിച്ചു. ഏതാണ്ട് അതേ പൊട്ടിച്ചിരിക്ക് ഇക്കഴിഞ്ഞ ഏപ്രില്‍ 18 നു ഞാന്‍ സാക്ഷിയായി.
നെഹ്രു സ്‌റേഡിയം...
മംഗളം അവാര്‍ഡ്ദാന ചടങ്
ഏറ്റവും നല്ല നടന്‍ മമ്മൂട്ടി ...നടി മഞ്ചു വാര്യര്‍......സമഗ്ര സംഭാവനക്കുള്ള ലൈഫ് ടൈം അചീവ്‌മെന്റ്‌റ് അവാര്‍ഡ് എനിക്കും ...
നല്ല നടനെ വേദിയിലേക്ക് ആനയിക്കേണ്ട നേരമായി. മുന്നിലെ ജനാരവം കണ്ടപ്പോള്‍ അവതാരക ഉഷാറായി. ആവേശത്തില്‍ അവരുടെ വായില്‍ നിന്ന് വീണു പോയ വാക്കുകള്‍ ഇങ്ങനെ...
\' മലയാളത്തിന്റെ സ്വന്തം SWEET RASCAL...\'
ബഹളത്തിനിടയില്‍ മമ്മൂട്ടി അത് കേട്ടുകാണില്ല എന്ന് ഞാന്‍ മനസ്സിലാക്കുന്നു . . എന്നാല്‍ എനിക്ക് അത് എന്തുകൊണ്ടോ ദഹിച്ചില്ല. എന്റെ ഊഴം വന്നപ്പോള്‍ ഞാന്‍ പ്രതികരിച്ചു. നിറഞ്ഞ സദസ്സിനോട് ഞാന്‍ പറഞ്ഞു :
\' തൊഴിലിന്റെ ഭാഗമായി മമ്മൂട്ടി \' ഭാസ്‌ക്കര്‍ ദി റാസ്‌ക്കല്‍ \' എന്നാ ചിത്രത്തില്‍ അഭിനയിച്ചിട്ടു ണ്ടാവും. എന്നാല്‍ അദ്ദേഹത്തെ ആദരിക്കുന്ന ഒരു ചടങ്ങില്‍ ഇത്തരം ഒരു ആമുഖംപാടില്ല . എത്ര സ്വീറ്റ് എന്ന് മുന്നില്‍ ചേര്‍ത്താലും റാസകല്‍ , റാസകല്‍ തന്നെയാണല്ലോ.
I KNOW VERY WELL THAT HE IS A PUCCA GENTLEMAN IN ALL RESPECTS......\'
അതു കേട്ട് മമ്മൂട്ടി വേദിയിലിരുന്നു ചിരിച്ചു.
വേദി ഹര്‍ഷാരവം കൊണ്ട് പുളകിതമായി .
അത്രയും പറഞ്ഞപ്പോള്‍ എന്റെ മനസ്സിന് ഒരു സമാധാനം. ദേശീയ ബഹുമതി നേടിയ ഒരു നടനെ എന്ത് കാരണം കൊണ്ടാണെങ്കിലും അത്തരത്തില്‍ പൊതുവേദിയില്‍ അഭിസംബോധന ചെയ്യുന്നത് കേട്ടിട്ട് ഒന്നും മിണ്ടാതെ ഇറങ്ങിപ്പ്‌പോരാന്‍ എനിക്ക് തോന്നിയില്ല.
അരങ്ങു കൊഴിപ്പിക്കാന്‍ അപ്പോള്‍ ഓടിക്കൊണ്ടിരിക്കുന്ന ഒരു മമ്മൂട്ടി ചിത്രത്തിന്റെ പിന്തുണ അവതാരക തേടിയതാണെന്ന് ഞാന്‍ അറിയുന്നുണ്ട് . എങ്കില്‍ sweet bhaskar എന്നും ആവാമല്ലോ.
രംഗബോധമില്ലാത്ത കോമാളി എന്ന് സാധാരണ നാം മരണത്തെയാണ് വിശേഷിപ്പിച്ചു കേട്ടിട്ടുള്ളത് . എന്നാല്‍ ഇപ്പോള്‍ പലപ്പോഴും പൊതുവേദികളില്‍ അവതാരകര്‍ രംഗബോധമില്ലാതെ പെരുമാറുന്നത് തീരെ ശുഭോദര്‍ക്കമല്ല...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha