മേനി കാണിക്കാനല്ല ബോളിവുഡില്‍ പോയത്

മേനി പ്രദര്‍ശിപ്പിക്കാനല്ല താന്‍ ബോളിവുഡില്‍ പോയതെന്ന് നടി റായി ലക്ഷ്മി. തെന്നിന്ത്യയില്‍ ഒരുവിധം എല്ലാ ഭാഷകളിലും അഭിനയിച്ച തന്റെ വലിയ മോഹമായിരുന്നു ബോളിവുഡെന്നും താരം പറഞ്ഞു. 15ാം വയസ് മുതല്‍ അഭിനയം തുടങ്ങിയ റായ് ലക്ഷ്മി തമിഴ് സൂപ്പര്‍ സംവിധായകന്‍ എആര്‍ മുരുഗദോസിന്റെ അകിര എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് അരങ്ങേറ്റം നടത്തിയത്. ചിത്രത്തില്‍ സംവിധായകന്‍ അനുരാഗ് കശ്യപാണ് വില്ലനായി അഭിനയിക്കുന്നത്.
അനുരാഗാരുമൊത്തുള്ള സീനുകളിലാണ് ലക്ഷ്മി അഭിനയിച്ചത്. ഫസ്റ്റ് ഷെഡ്യൂള്‍ പൂര്‍ത്തിയാക്കിയതായി താരം പറഞ്ഞു. സോനാക്ഷി സിന്‍ഹയാണ് ചിത്രത്തിലെ നായിക. അല്‍പ്പം ബോള്‍ഡായ വേഷത്തിലാണ് ലക്ഷ്മി ചിത്രത്തില്‍ അഭിനയിക്കുന്നത്. ആക്ഷന്‍ ത്രില്ലറായ അകിരയില്‍ അതിഥി താരമാണെങ്കിലും കഥയില്‍ നിര്‍ണായക വഴിത്തിരിവുണ്ടാക്കുന്നത് തന്റെ കഥാപാത്രമാണെന്നും റായി ലക്ഷ്മി പറഞ്ഞു. ഗ്‌ളാമര്‍ റോളല്ലെന്നും താരം വ്യക്തമാക്കി.
15 വയസുള്ള മോഹമാണ് ബോളിവുഡ് അത് ലഭിച്ചതില്‍ സന്തോഷമുണ്ടെന്നും ലക്ഷ്മി. തമിഴ്, മലയാളം, കന്നട, തെലുങ്ക് ഭാഷകളിലായി 50 ഓളം ചിത്രങ്ങളില്‍ റായ് ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. ഇടക്കാലത്ത് ചിത്രങ്ങള്‍ കുറവായതിനാല്‍, ജ്യോല്‍സ്യന്റെ നിര്‍ദ്ദേശപ്രകാരം താരം ലക്ഷ്മി റായി എന്ന പേര് മാറ്റുകയായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha