ഇന്റര്‍നെറ്റ് കുത്തവല്‍ക്കരിക്കരുതെന്ന് അമലാ പോള്‍

ഇന്റര്‍നെറ്റ് കുത്തകവല്‍ക്കരിക്കുന്നതിനെതിരെ നടി അമലാ പോള്‍ രംഗത്ത്. തന്റെ ഫെയിസ് ബുക്ക് പേജിലൂടെയാണ് താരം ഇതിനെതിരെ പരസ്യമായി രംഗത്തെത്തിയത്. നെറ്റ് ന്യൂട്രാലിറ്റി ക്യാമ്പയിന് വേണ്ടി ഒട്ടേറെ സെലിബ്രിറ്റികളാണ് രംഗത്തെത്തിയിരുന്നത്. ഫ്രീ വിര്‍ച്വല്‍ വേള്‍ഡ് എല്ലാവരുടേയും അവകാശമാണെന്നും ഇന്റര്‍നെറ്റ് കുത്തകവത്ക്കരിയ്ക്കുന്നതിനെതിരെ ഒത്തുചേരണമെന്നും അമല ഫേസ്ബുക്കിലൂടെ തന്റെ ആരാധകരോട് പറയുന്നു.
ഇന്റര്‍നെറ്റ് എങ്ങനെ ഉപയോഗിയ്ക്കണമെന്ന് സേവനദാതാക്കള്‍ നിയന്ത്രിക്കാന്‍ പാടില്ല. എന്നതാണ് നെറ്റ് ന്യൂട്രാലിറ്റി എന്നത് കൊണ്ട് അടിസ്ഥാനപരമായി ഉദ്ദേശിയ്ക്കുന്നത്. സ്വാതന്ത്ര്യവും തുല്യവുമായ ഇന്റര്‍നെറ്റിന് വേണ്ടിയുള്ള ആശയംനെറ്റ് ന്യൂട്രാലിറ്റി ലോകം മുഴുവന്‍ പടര്‍ന്നതാണ്. ഇന്റര്‍നെറ്റ് ആപ്‌ളിക്കേഷനുകളും സേവനങ്ങളും എങ്ങനെ നിയന്ത്രിയ്ക്കണമെന്ന് ഉപയോക്താക്കളില്‍ നിന്നും സേവന ദാതാക്കളില്‍ നിന്നും അഭിപ്രായങ്ങള്‍ ആരാഞ്ഞ് കൊണ്ട് ട്രായ് പേപ്പര്‍ പുറപ്പെടുവിച്ചിരുന്നു. ഇതോടെയാണ് നെറ്റ് ന്യൂട്രാലിറ്റി സംരക്ഷിയ്ക്കുന്നതിന് വേണ്ടി താരങ്ങള്‍ ഉള്‍പ്പടെ രംഗത്തെത്തിയത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha