ഒടുവില്‍ വര്‍മ മാപ്പ് ചോദിച്ചു

മമ്മൂട്ടിയെക്കാള്‍ മികച്ച നടനാണ് ദുല്‍ഖര്‍ എന്ന പരാമര്‍ശം ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍ മാപ്പ് ചോദിക്കുന്നെന്ന് രാം ഗോപാല്‍ വര്‍മയുടെ ട്വീറ്റ്. അതേസമയം തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുകയാണെന്നും രാം പറഞ്ഞു. മഹാനായ അച്ഛന്റെ അസാധാരണക്കാരനായ മകനാണ് ദുല്‍ഖര്‍ എന്നതായിരുന്നു തന്റെ പരാമര്‍ശം.
അല്‍പ്പബുദ്ധികള്‍ക്ക് ഈ പ്രശംസ പിടികിട്ടിയില്ലെന്നും അവരോട് മാപ്പ് ചോദിക്കുന്നതായും രാംഗോപാല്‍ വര്‍മ്മ തനിക്കെതിരെയുള്ള പ്രതികരണങ്ങളെ പരിഹസിച്ചുകൊണ്ട് ട്വീറ്റ് ചെയ്തു. ഇക്കാര്യം അച്ഛനെ പറഞ്ഞുമനസിലാക്കണമെന്നും അദ്ദേഹത്തിന് ഇത് ഉള്‍ക്കൊള്ളാനാകുന്നില്ലെങ്കില്‍ അദ്ദേഹത്തോടും മാപ്പ് ചോദിക്കുന്നതായും രാംഗോപാല്‍ വര്‍മ്മ പറയുന്നു.
തന്റെ പ്രതികരണം വിവാദവും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായതിന് പിന്നാലെയാണ് രാം വീണ്ടും ട്വീറ്റ് ചെയ്തത്.
ഫേസ് ബുക്കിലും ട്വിറ്ററിലുമായി മമ്മൂട്ടി ആരാധകര്‍ നടത്തിയ ആക്രമണത്തില്‍ പ്രകോപിതനായുളള പരിഹാസമായിരിക്കാം ഇതെന്ന് കരുതുന്നു. പത്ത് ജന്മങ്ങളില്‍ പോലും തനിക്ക് സാധ്യമാക്കാത്തത് പിതാവിന്റെ നേട്ടമെന്ന ദുല്‍ഖറിന്റെ ട്വീറ്റിനുള്ള മറുപടിയായാണ് രാംഗോപാല്‍ വര്‍മ്മയുടെ ട്വീറ്റ്. രാംഗോപാല്‍ വര്‍ഷ ആദ്യ സിനിമ എടുത്തത് 1989ല്‍ ആണ് , അക്കൊല്ലം ദേശീയപുരസ്‌ക്കാരം ലഭിച്ച നടനാണ് മമ്മൂട്ടി. അത് രാംഗോപാല്‍ വര്‍മ ചിന്തിക്കണമായിരുന്നെന്നും പ്രമുഖ താരങ്ങള്‍ പ്രതികരിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha