പ്രതിഫലം പ്രശ്‌നമല്ല... പത്മിനിയായി മഞ്ജു വാര്യര്‍

ആഷിക് അബുവിന്റെ റാണി പത്മിനിയില്‍ മഞ്ജു വാര്യര്‍ തന്നെ. ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തനങ്ങള്‍ നടക്കുകയാണ്. ചിത്രത്തില്‍ മഞ്ജു ഉണ്ടാകില്ലെന്ന് നേരത്തേ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പ്രതിഫല തര്‍ക്കത്തെ തുടര്‍ന്ന് മഞ്ജു പിന്മാറി എന്നായിരുന്നു വാര്‍ത്തകള്‍.
എന്നാല്‍ പത്മിനിയായി താനെത്തുമെന്ന് മഞ്ജു പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയാണ് മഞ്ജു ഇക്കാര്യം അറിയിച്ചത്.
റാണി പത്മിനി ഇന്ന് ഷൂട്ടിങ് തുടങ്ങുന്നു. രണ്ടാമത്തെ അഭിനയജന്മത്തിലെ മൂന്നാമത്തെ ചിത്രം. പി.എം.ഹാരിസും അല്‍ത്താഫും ചേര്‍ന്ന് നിര്‍മിക്കുന്ന റാണിപത്മിനിയുടെ സംവിധാനം ആഷിഖ് അബുവാണ്. റാണിയായി കൂടെയുള്ളത് റിമ കല്ലിങ്കലും. നിങ്ങളുടെ പ്രാര്‍ഥനകളും പിന്തുണയും നല്ലവാക്കുകളുമാണ് മുന്നോട്ടുള്ള വഴിയിലെ വെളിച്ചം. അത് എക്കാലവും ഉണ്ടാകുമെന്ന് ഉറപ്പുണ്ട്. നിങ്ങളുടെ പ്രതീക്ഷകള്‍ക്കൊപ്പമാകാനാണ് ആത്മാര്‍ഥമായി ശ്രമിക്കുന്നത്. ഒപ്പം നില്കുന്നതിനുള്ള കടപ്പാട് വാക്കുകളിലൊതുക്കാതെ ഹൃദയത്തില്‍ സൂക്ഷിച്ചുകൊണ്ട് റാണി പത്മിനിയിലേക്ക്...
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha