പ്രയദര്‍ശന്‍ എക്‌സൈറ്റ്‌മെന്റ് ചെയ്യിച്ചില്ലെന്ന് ജയസൂര്യ

പ്രിയദര്‍ശന്‍ സിനിമയില്‍ അഭിനയിക്കാന്‍ ഓടി നടന്ന ജയസൂര്യ ഒടുവില്‍ പ്രിയദര്‍ശനെയും തള്ളിപ്പറഞ്ഞു. അപ്പോത്തിക്കരി, ഇയ്യോബിന്റെ പുസ്തകം എന്നീ ചിത്രങ്ങളിലൂടെ മികച്ച നടനെന്ന നിലയില്‍ തിളങ്ങി നിന്ന സമയത്താണ് പ്രിയദര്‍ശന്റെ ആമയും മുയലും എന്ന ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ ആ ചിത്രത്തിലൂടെ ജയസൂര്യ നിലംപൊത്തി വീഴുകയായിരുന്നു. ആമയും മുയലും ചെയ്തത് അബദ്ധമാണെന്ന് ജയസൂര്യ പറയുന്നു.
പ്രിയദര്‍ശന്റെ കൂടെ വര്‍ക്ക് ചെയ്യുന്നതിന്റെ എക്‌സൈറ്റ്‌മെന്റിലാണ് ആമയും മുയലും ചെയ്യാന്‍ സമ്മതം മൂളിയത്. എന്നാല്‍ എക്‌സൈറ്റ് ചെയ്യിക്കേണ്ടത് വ്യക്തികളല്ല, കഥ തന്നയാണെന്ന് ചിത്രീകരണം തുടങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ മനസിലായെന്ന് ജയസൂര്യ പറഞ്ഞു. പ്രിയദര്‍ശനുള്‍പ്പടെ ആരു വിളിച്ചാലും അവരുടെ ചിത്രത്തില്‍ ഇനിയും അഭിനയിക്കും. എന്നാല്‍ എനിക്ക് ആ സിനിമയില്‍ എന്തെങ്കിലും ചെയ്യാനുണ്ടാകണം ജയസൂര്യ വ്യക്തമാക്കി. അല്ലാതെ സംവിധായകരെ മാത്രം വിശ്വാസത്തിലെടുത്ത് അഭിനയിക്കില്ലെന്നും ജയസൂര്യ വ്യക്തമാക്കി.
പ്രിയദര്‍ശന്റെ മലാമല്‍ വീക്ക്‌ലി എന്ന ഹിന്ദി ചിത്രത്തിന്റെ റീമെ്ക്കായാണ് ആമയും മുയലും. ജയസൂര്യയും പിയാ ബാജ്‌പേയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ബോക്‌സോഫീസില്‍ തകര്‍പ്പന്‍ പരാജയമായി. ചിത്രത്തിന്റെ പരാജയം നിരാശപ്പെടുത്തിയെങ്കിലും പ്രിയന്‍ ചിത്രങ്ങളുമായി ഇനിയും സഹകരിക്കാന്‍ ജയസൂര്യ തയ്യാറാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha