Widgets Magazine
18
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മകന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങിനായി സമീപിച്ചപ്പോള്‍ അച്ഛൻ ശ്രമിച്ചത് ലൈംഗീകചൂഷണത്തിനായി... നീ പുറത്തുപറഞ്ഞാല്‍ എനിക്കൊന്നും സംഭവിക്കില്ലെന്ന് പരസ്യമായി ആക്രോശിച്ച് കൊണ്ട് പിന്നാലെ കൂടി... ‘പ്രവേശിപ്പിക്കാന്‍ എന്നെ അനുവദിച്ചില്ലെങ്കിലും കുഴപ്പമില്ല, മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ സമ്മതിക്കില്ലേ? പകച്ചുപോയ നിമിഷങ്ങൾ! അന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു... തുറന്ന് പറഞ്ഞ് രേവതി സമ്പത്ത്

24 SEPTEMBER 2020 03:05 PM IST
മലയാളി വാര്‍ത്ത

സിനിമ മേഖലയിലെ കാസ്റ്റിങ് കോച്ചിനെ കുറിച്ച് നിരവധി വെളിപ്പെടുത്തലുകളാണ് പുറത്ത് വരുന്നത്. മലയാള സിനിമ മാത്രമല്ല, ഏത് ഭാഷയിൽ നിന്നുള്ള സിനിമകളാണെങ്കിലും ഇത്തരമൊരു അനുഭവം തുറന്നു പറയാത്ത നടികൾ ചുരുക്കമാണ്. ഇപ്പോഴിതാ നടൻ സിദ്ധിഖിനെതിരെയാണ് രേവതി സമ്പത്തിന്റെ വെളിപ്പെടുത്തൽ പുറത്ത് വരുന്നത്. ലൈംഗീക ബന്ധത്തിന് വഴങ്ങാന്‍ വിസമ്മതിച്ചപ്പോള്‍ നടന്‍ സിദ്ദിഖ് തന്നെ വെല്ലുവിളിച്ചെന്ന് നടി രേവതി സമ്പത്ത് തുറന്നു പറയുകയാണ്.

2016ല്‍ സിദ്ദിഖിന്റെ മകന്‍ നായകനായി അഭിനയിക്കുന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങിനായി സമീപിച്ചപ്പോള്‍ നടന്‍ ലൈംഗീകചൂഷണം നടത്താന്‍ ശ്രമിച്ചെന്ന തുറന്നുപറച്ചില്‍ വിവാദമായതിന് പിന്നാലെയാണ് നടിയുടെ പുതിയ വെളിപ്പെടുത്തല്‍. പുറത്തുപറഞ്ഞാല്‍ തനിക്കൊന്നും സംഭവിക്കില്ലെന്ന് സിദ്ദിഖ് പറഞ്ഞതായി രേവതി പ്രതികരിച്ചു. സിദ്ദിഖിനും സംവിധായകന്‍ രാജേഷ് ടച്ച് റിവറിനുമെതിരെ തുറന്നുപറച്ചില്‍ നടത്തിയതോടെ എനിക്ക് ലഭിച്ച് 90 ശതമാനത്തോളം ഓഫറുകളും നഷ്ടപ്പെട്ടു. മുതിര്‍ന്ന ഒരു നടനെതിരെ സംസാരിച്ചതുകൊണ്ട് എന്നെ കാസ്റ്റ് ചെയ്യാന്‍ പറ്റില്ലെന്ന് പറഞ്ഞ സംവിധായകരുണ്ട്. അവസാന നിമിഷം വരെ പ്രതീക്ഷ വെച്ച സന്ദര്‍ഭങ്ങളുണ്ടായി.

പക്ഷെ, അവസരങ്ങള്‍ നഷ്ടമാകുകയാണുണ്ടായത്. ഒരിക്കല്‍ എതിര്‍ത്ത് സംസാരിച്ചാല്‍ പിന്നെ നമ്മള്‍ ഇന്‍ഡസ്ട്രിയ്ക്ക് പുറത്താണ്. സ്ത്രീകള്‍ക്ക് അവരുടെ സ്വപ്‌നങ്ങളും കരിയറും നഷ്ടപ്പെടുന്ന ഒരു അധികാരക്കളിയാണിത്. ഒരാളെ കാസ്റ്റ് ചെയ്യുന്നതിലൂടെ ആര്‍ക്കും ഔദാര്യം ചെയ്യുകയല്ലെന്ന് അവര്‍ തിരിച്ചറിയണം. അത് പ്രതിഭയുള്ളവരുടെ അവകാശമാണ്. സിദ്ദിഖിനെതിരെ നിയമപരമായി നീങ്ങുന്നതിനേക്കുറിച്ചും ആലോചിച്ചിരുന്നു. പക്ഷെ എനിക്ക് വ്യക്തിപരമായ ചില കാരണങ്ങളുണ്ടായിരുന്നു. അതിന് ശേഷമുണ്ടാകുന്ന അധിക്ഷേപങ്ങളും വിചാരണയും നേരിടാന്‍ മാനസികമായി തയ്യാറല്ലായിരുന്നു. സിദ്ദിഖില്‍ നിന്നുണ്ടായ തുറന്നുപറച്ചില്‍ തന്നെ വലിയ ഒരു മുന്നേറ്റമായി ഞാന്‍ കാണുന്നു. എനിക്കൊപ്പം അയാളില്‍ നിന്നും സമാനമായ അതിക്രമം നേരിട്ടവര്‍ അത് കരുത്ത് പകര്‍ന്നു. 2016ല്‍ ഫേസ്ബുക്ക് ഫ്രണ്ട് റിക്വസ്റ്റ് അയച്ചാണ് എന്നെ സിദ്ദിഖ് ആദ്യം സമീപിച്ചിത്.

തിരുവനന്തപുരം നിള തിയേറ്ററില്‍ സുഖമായിരിക്കട്ടേ എന്ന ചിത്രത്തിന്റെ പ്രിവ്യൂന് ക്ഷണിച്ചു. 21 വയസുകാരിയായ എനിക്ക് ഇന്‍ഡസ്ട്രിയിലെ കളികളേക്കുറിച്ച് അറിയില്ലായിരുന്നു. ഇന്‍ഡസ്ട്രിയില്‍ നിലനില്‍ക്കണമെങ്കില്‍ ചില ‘അഡ്ജസ്റ്റുമെന്റുകള്‍ നടത്തേണ്ടത് അത്യാവശ്യമാണെന്ന് സിദ്ദിഖ് പറഞ്ഞു. ഞാന്‍ അനുസരിച്ച് നിന്നാല്‍ എന്നെ എന്നെ വലിയ നടിയാക്കാന്‍ സഹായിക്കാമെന്ന് വാഗ്ദാനം ചെയ്തു. അന്ന് സിദ്ദിഖ് എന്നോട് പറഞ്ഞത് കൃത്യമായി ഉദ്ധരിച്ചാല്‍ ഇങ്ങനെയാണ് ‘പ്രവേശിപ്പിക്കാന്‍ എന്നെ അനുവദിച്ചില്ലെങ്കിലും കുഴപ്പമില്ല, മറ്റ് കാര്യങ്ങള്‍ ചെയ്യാന്‍ സമ്മതിക്കില്ലേ?’. അന്ന് എന്താണ് ചെയ്യേണ്ടതെന്ന് അറിയില്ലായിരുന്നു. ആ സംഭവത്തിന് ശേഷം വിദേശത്തേക്ക് പോയെങ്കിലും സിദ്ദിഖ് എന്നെ പിന്തുടര്‍ന്നുകൊണ്ടിരുന്നു. എന്നെ കോണ്‍ടാക്റ്റ് ചെയ്യാനുള്ള ശ്രമം തുടര്‍ന്നു.

ദ്രോഹം പിന്നീടുമുണ്ടായി. വൈകാരികമായ ഒരു അവസ്ഥയിലായിരുന്നു ഞാന്‍. എന്താണ് സംഭവിക്കുന്നതെന്ന് തിരിച്ചറിയാന്‍ ഞാന്‍ എനിക്ക് തന്നെ കുറച്ച് സമയം കൊടുത്തു. എന്തുകൊണ്ട് അന്ന് പറഞ്ഞില്ല എന്ന ചോദ്യം അപ്രസക്തമാണെന്നും രേവതി സമ്പത്ത് കൂട്ടിച്ചേര്‍ത്തു. തുറന്നുപറച്ചില്‍ നടത്തിയതിനും നടി ആക്രമിക്കപ്പെട്ട കേസില്‍ കൂറുമാറിയവര്‍ക്കെതിരെ സംസാരിച്ചതിനും പിന്നാലെ രേവതി സമ്പത്ത് രൂക്ഷമായ സൈബര്‍ ആക്രമണമാണ് നേരിടുന്നത്. വ്യക്തി അധിക്ഷേപങ്ങള്‍ക്ക് പുറമെ സൈബര്‍ അക്രമികള്‍ രേവതിയുടെ വിക്കിപീഡിയ പേജ് ഇല്ലാതാക്കുകയും ചെയ്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബസില്‍ കടത്താന്‍ ശ്രമിച്ച 8 കോടി രൂപയുടെ സ്വര്‍ണാഭരണങ്ങള്‍ പിടികൂടി  (46 minutes ago)

അന്വേഷണ ഉദ്യോഗസ്ഥനെതിരെ ദിലീപിന്റെ കോടതിയലക്ഷ്യ ഹര്‍ജി  (58 minutes ago)

കുവൈത്തില്‍ വീണ്ടും ഡീസല്‍ കള്ളക്കടത്ത്  (1 hour ago)

തിരുവനന്തപുരം ലുലുമാളില്‍ മികച്ച ഓഫറുകളോടെ ആനിവേഴ്‌സറി സെയില്‍  (1 hour ago)

ഒമാന്റെ പരമോന്നത ബഹുമതിയായ 'ഓര്‍ഡര്‍ ഓഫ് ഒമാന്‍' പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്  (1 hour ago)

അങ്കണവാടിയിലെ കുട്ടികള്‍ക്ക് നേരെ കടന്നല്‍ ആക്രമണം  (2 hours ago)

വ്യത്യസ്ഥ ഭാവങ്ങളുമായി പ്രകമ്പനത്തിന് പുതിയ പോസ്റ്റർ  (3 hours ago)

ക്രിസ്മസ് കരോൾ ആഘോഷങ്ങളിൽ ആർഎസ്എസ് ശാഖകളിൽ ആലപിക്കുന്ന ഗണഗീതം ചൊല്ലാനുള്ള നീക്കം പ്രതിഷേധാർഹം -ഡി വൈ എഫ് ഐ  (3 hours ago)

ഓട്ടോണോമസ് കോ-വര്‍ക്കറിനെ സൃഷ്ടിക്കുന്നതിനുള്ള 'ക്ലാപ്പ് എഐ' യുമായി ഡിജിറ്റല്‍ വര്‍ക്കര്‍ സര്‍വീസസ്: ഓണ്‍-സ്ക്രീന്‍ ജോലികളെ ഓട്ടോമേറ്റഡ് ആക്കുന്നതില്‍ പ്രധാന വഴിത്തിരിവ്  (4 hours ago)

ക്രിസ്‌മസിന്‌ സ്വർണ സമ്മാന ഓഫറുമായി ഫ്രെയർ എനർജി...  (4 hours ago)

പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ അറസ്റ്റിനുള്ള വിലക്ക് നീട്ടി ഹൈക്കോടതി: ജനുവരി ഏഴ് വരെ വിലക്ക് തുടരും...  (4 hours ago)

സി. പി. എം-ൽ തിരുവായ്ക്ക് എതിർവായ്: ചെറിയാൻ ഫിലിപ്പ്...  (4 hours ago)

രാഹുൽ പത്തനംതിട്ട വിട്ടു..! രാത്രിക്ക് രാത്രി കൊച്ചിയിൽ..! രാജീവിന്റെ നീക്കം ഇങ്ങനെ..! അറസ്റ്റ് നടക്കില്ല കാരണം ഇത്  (4 hours ago)

ആര്യയുടെ അന്നനാളത്തിൽ അടുപ്പ് കൂട്ടി കത്തിക്കുന്നു..!21-ന് മോദിയെ സ്വീകരിക്കാൻ BJP-യുടെ മേയർ..!തിരുവനന്തപുരത്ത് ഉടൻ..!  (5 hours ago)

ഒരു തിയറ്ററിൽ നിന്ന് സിനിമ കണ്ട് അടുത്ത വേദിയിലേക്ക് കെഎസ്ആർടിസിയുടെ സൗജന്യ യാത്ര  (5 hours ago)

Malayali Vartha Recommends