അച്ഛനും മകനും യുകെയില്‍... യാത്രക്കിടെ ചില സൗന്ദര്യ വര്‍ധക ചികിത്സകളും

മോഹന്‍ലാല്‍ ജപ്പാനില്‍ പോയപ്പോള്‍ മമ്മൂട്ടിയും ദുല്‍ഖറും യു.കെയിലേക്ക് പറന്നു. അവധിക്കാലം ആഘോഷിക്കാന്‍ കുടുംബസമേതമാണ് അച്ഛനും മകനും പോയത്. ഒ.കെ കണ്‍മണി അമേരിക്കയിലും യു.കെയിലും തകര്‍ത്ത് ഓടുന്നതിനാല്‍ യു.കെയില്‍ ചില പ്രമോഷന്‍ പരിപാടികളിലും ദുല്‍ഖര്‍ പങ്കെടുക്കും. മാര്‍ത്താണ്ഡന്റെ അച്ഛാ ദിന്നിന്റെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷമാണ് മമ്മുക്ക പോയത്. ദുല്‍ഖര്‍ ഒ.കെ കണ്‍ മണിക്ക് ശേഷം ചിത്രങ്ങളൊന്നും ചെയ്തില്ല. അടുത്തത് മാര്‍ട്ടിന്‍ പ്രക്കാട്ടിന്റെ ചിത്രമാണ്.
മമ്മൂട്ടി തിരികെ വന്നാലുടന്‍ കമലിന്റെ ഉട്ടോപ്യയിലെ രാജാവില്‍ അഭിനയിക്കും. തിരുവനന്തപുരവും തൊടുപുഴയുമാണ് ലൊക്കേഷന്‍. ആമേന് ശേഷം റഫീഖ് തിരക്കഥയെഴുതുന്ന ചിത്രമാണ്. പട്ടണം റഷീദാണ് മേക്കപ്പ്മാന്‍. ശില്‍പിയായാണ് മമ്മൂട്ടി എത്തുന്നത്. അതിന് ശേഷം പത്തേമാരിയിലെ ചില സീനുകള്‍ കൂടി തീര്‍ക്കാനുണ്ട്.
യു.കെ യാത്രക്കിടെ മമ്മൂട്ടി ചില സൗന്ദര്യവര്‍ദ്ധക ചികില്‍സകളും നടത്തുന്നുണ്ട്. കഴുത്തിലെ പേളികള്‍ ചുളുങ്ങുന്നത് നിവര്‍ക്കുകയാണ് അതില്‍ പ്രധാനം. അതിന്റെ ഏറ്റവും ആധുനികമായ ചികില്‍സയുള്ളത് യു.കെയിലാണ്. കഴിഞ്ഞ വര്‍ഷവും താരം അവിടെ പോയി ചികില്‍സ തേടിയിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha